വെബ് ഡെസ്ക്
കിരീടധാരണത്തിന് മുന്നോടിയായി, ചാൾസ് രാജകുമാരന്റെ സ്വകാര്യ സമ്പത്ത് വെളിപ്പെടുത്തി. 1.8 ബില്യൺ പൗണ്ടിന്റെ വ്യക്തിഗത ആസ്തി ഉണ്ടെന്നാണ് കണക്ക്
ആസ്തികളുടെ മൂല്യം നിർണയിക്കാനായി അദ്ദേഹത്തിന്റെ കലാ ശേഖരം, ആഭരണങ്ങൾ, വിലകൂടിയ വാഹനങ്ങൾ, റിയൽ എസ്റ്റേറ്റ് അടക്കമുളളവ പരിശോധിച്ചു
സ്വത്ത് വിവരങ്ങൾ പട്ടികപ്പെടുത്താനായി, മൂല്യനിർണയത്തിൽ പരിചയസമ്പന്നരായ 12 വിദഗ്ധരുമായി ഗാർഡിയൻ റിപ്പോർട്ടർമാരുടെ ഒരു സംഘം പ്രവർത്തിച്ചു.
വജ്രം പതിച്ച ആഭരണങ്ങൾ, മോനെയുടെയും ഡാലിയുടെയും പെയിന്റിങ്ങുകൾ, റോൾസ് റോയ്‌സ്, റേസ് കുതിരകൾ, അപൂർവ സ്റ്റാമ്പുകൾ അടക്കമുണ്ട് ശേഖരത്തിൽ
ബെക്കിങ്ഹാം കൊട്ടാരത്തിലെ റോയൽ മ്യൂസിയത്തിലും നോർഫോക്കിലെ രാജാവിന്റെ സ്വകാര്യ എസ്റ്റേറ്റായ സാൻഡ്രിങ്ഹാമിലും ആയി 23 വാഹനങ്ങൾ ആണ് സൂക്ഷിച്ചിരിക്കുന്നത്. കാറുകൾക്ക് മാത്രം 6.3 മില്യൺ പൌണ്ട് വിലയാണ് കണക്കാക്കിയിരിക്കുന്നത്.
അമ്മയുടെ മരണശേഷം, ചാൾസ് തന്റെ കുതിരകളെ ലേലത്തിൽ വിൽക്കുകയുണ്ടായി. 2.3 മില്യൺ പൗണ്ടാണ് ഇതിലൂടെ മാത്രം സമ്പാദിച്ചത്.
ആഭരണങ്ങൾക്ക് മാത്രം 533 മില്യൺ പൌണ്ട് ആണ് വിലയിട്ടിരിക്കുന്നത്. ലേകത്തിലെ ഏറ്റവും മികച്ച സ്റ്റാമ്പ് ശേഖരമാണ് രാജകുടുംബത്തിന്റേത്. അതിൽ ലക്ഷക്കണക്കിന് സ്റ്റാമ്പുകൾ അടങ്ങിയിരിക്കുന്നു. അവയിൽ ചിലത് ചാൾസിന്റെ മുത്തച്ഛൻ ജോർജ്ജ് അഞ്ചാമൻ ബ്രിട്ടീഷ് പോസ്റ്റ് ഓഫീസിൽ നിന്നും ശേഖരിച്ചതാണ്.
സ്വകാര്യ സ്വത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളവയിൽ സമ്മാനങ്ങൾ മുതൽ ഓരോ വർഷവും ദശലക്ഷക്കണക്കിന് പണം നൽകുന്ന വിശാലമായ പാരമ്പര്യ എസ്റ്റേറ്റുകൾ വരെ ഉണ്ട്. രാജാവിന്റെ സ്വകാര്യ സമ്പത്തിന്റെ ഭൂരിഭാഗവും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും രാജകുടുംബത്തിലെ ജോലിയിൽ നിന്ന് ലഭിച്ചതാണ്.
മെയ് ആറിനാണ് കിരീടധാരണ ചടങ്ങ്.