ഗ്രാമി പുരസ്കാര വേദിയിലെ മിന്നും താരങ്ങൾ

വെബ് ഡെസ്ക്

മികച്ച മ്യൂസിക് വീഡിയോ വിഭാഗത്തില്‍ ഗ്രാമി പുരസ്‌കാരം നേടിയിരിക്കുന്നത് അമേരിക്കന്‍ പോപ് താരം ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ 'ഓള്‍ ടു വെല്‍: ദ ഷോര്‍ട്ട് ഫിലിം' ആണ്. 2023 ല്‍ നാല് നോമിനേഷനുകളാണ് സ്വിഫ്റ്റിന് കിട്ടിയത്.

ഇന്ത്യയുടെ റിക്കി കെജ് ഡിവൈന്‍ ടൈഡ്‌സിലൂടെ മൂന്നാമത്തെ ഗ്രാമി അവാര്‍ഡ് നേടി

പ്രശസ്ത ഗാന രചയിതാവ് ബോണി റൈറ്റ് 'ജസ്റ്റ് ലൈക് ദാറ്റ്' എന്ന ഗാനത്തിന് സോംഗ് ഓഫ് ദി ഇയര്‍ വിഭാഗത്തിൽ ഗ്രാമി പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുന്നു.

മികച്ച റെക്കോർഡിനുള്ള പുരസ്‌കാരം അമേരിക്കൻ  പോപ് ഗായിക  ലിസോയുടെ എബൗട്ട് ഡാം ടൈം' എന്ന ഗാനത്തിന്

'ഈസി ഓൺ മീ' എന്ന ഗാനത്തിലൂടെ മികച്ച പോപ്പ് സോളോ പെർഫോമൻസിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ബ്രിട്ടീഷ് പോപ് ഗായിക അഡേലെ സംസാരിക്കുന്നു

മികച്ച പോപ് ഡ്യുവോ /ഗ്രൂപ്പ് പെര്‍ഫോമന്‍സ് വിഭാഗത്തില്‍ ഗ്രാമി സ്വന്തമാക്കി സാം സ്മിത്തും കിം പെട്രാസും. ഈ പുരസ്‌കാരം നേടുന്ന ആദ്യ ട്രാന്‍സ്വുമന്‍ താന്‍ ആണെന്ന് പ്രഖ്യാപിച്ച് കിം പെട്രാസ്.

മികച്ച ആല്‍ബത്തിനുള്ള പുരസ്‌കാരം 'ഹാരീസ് ഹൗസി'ന് ബ്രിട്ടീഷ് ഗായകന്‍ ഹാരി സ്റ്റൈല്‍സ് സ്വന്തമാക്കി.