വെബ് ഡെസ്ക്
ബ്രിട്ടീഷ് രാജ്ഞിയാകാനൊരുങ്ങുന്ന കാമില. ചാള്‍സ് രാജകുമാരന്റെ പങ്കാളിയാണ് 76കാരിയായ കാമില
എലിസബത്ത് രാജ്ഞി സെപ്റ്റംബറിലാണ് അന്തരിച്ചത്. ഇതേ തുടർന്നാണ് കാമില പിന്മുറക്കാരിയാകുന്നത്.
മെയ് 6 ശനിയാഴ്ച വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടക്കുന്ന രാജകീയ ചടങ്ങില്‍ കാമിലയുടെ കിരീടധാരണം നടക്കും.
ക്വീന്‍ മേരിയുടെ ഐതിഹാസിക കിരീടമാണ് കാമില ധരിക്കുക.
ക്വീന്‍ മേരിയുടെ കിരീടം 1911 ജൂണിലെ കിരീടധാരണത്തിനായി രൂപകല്‍പ്പന ചെയ്തതാണ്.
1911-ലെ കിരീടധാരണ സമയത്ത്, കിരീടത്തില്‍ മൂന്ന് വലിയ വജ്രങ്ങള്‍ ഉണ്ടായിരുന്നു - കോഹിനൂര്‍, കള്ളിനന്‍ 3,4. ഇവ പിന്നീട് ക്വാര്‍ട്‌സ് ക്രിസ്റ്റല്‍ പകര്‍പ്പുകള്‍ ഉപയോഗിച്ച് മാറ്റി. വിവാദമായ കോഹിനൂറിനെ എലിസബത്ത് രാജ്ഞിയുടെ കിരീടത്തിലേക്ക് മാറ്റിയിരുന്നു.
വലിയ ഒരു രത്നക്കല്ല്, ക്വാഡ്രഫോയിലുകളുടെയും റോസറ്റുകളുടെയും ഫ്രൈസ് എന്നിവ ഉപയോഗിച്ച് മുന്‍വശത്ത് സജ്ജീകരിച്ചിരിക്കുന്ന ഒരു ഓപ്പണ്‍ വര്‍ക്ക് ബാന്‍ഡ് എന്നിവ സവിശേഷതകളാണ്.
വെള്ളി ഫ്രെയിം കൊണ്ട് നിര്‍മ്മിച്ച, സ്വര്‍ണ്ണം കൊണ്ട് പൊതിഞ്ഞ, 2,200 വജ്രങ്ങളാല്‍ അലങ്കരിച്ചതാണ് കിരീടം.