വെബ് ഡെസ്ക്
ലോകമെമ്പാടും ആയിരക്കണക്കിന് മ്യൂസിയങ്ങളുണ്ട്. ഇവയിൽ ചില മ്യൂസിയങ്ങള്‍ ലോകപ്രശസ്തമാണ്
ഈ മ്യൂസിയങ്ങള്‍ കാണാന്‍ ലോകത്തിലെ വിവിധങ്ങളായ സ്ഥലങ്ങളില്‍ നിന്നും വര്‍ഷം തോറും ലക്ഷക്കണക്കിനാളുകളാണ് എത്തുന്നത്. അത്തരം ചില മ്യൂസിയങ്ങള്‍ പരിചയപ്പെടാം
ലൂവ്രെ (പാരീസ്, ഫ്രാന്‍സ്)
ലോകത്തിലെ ഏറ്റവും വലുതും പ്രശസ്തവുമായ മ്യൂസിയങ്ങളില്‍ ഒന്നാണ് ലൂവ്രെ. മൊണാലിസയുടെയും വീനസ് ഡി മിലോയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് കലാസൃഷ്ടികള്‍ ഇവിടെയുണ്ട്
വത്തിക്കാന്‍ മ്യൂസിയങ്ങള്‍ (വത്തിക്കാന്‍ സിറ്റി)
നൂറ്റാണ്ടുകളായി റോമന്‍ കത്തോലിക്കാ സഭ ശേഖരിച്ച കലകളുടെയും ചരിത്രപരമായ പുരാവസ്തുക്കളുടെയും ഒരു ശേഖരം തന്നെ ഈ മ്യൂസിയത്തിലുണ്ട്
ബ്രിട്ടീഷ് മ്യൂസിയം (ലണ്ടന്‍)
20 ലക്ഷം വര്‍ഷം പഴക്കമുള്ള വിശാലവും വൈവിധ്യപൂര്‍ണവുമായ ശേഖരം ഈ മ്യൂസിയത്തിലുണ്ട്. പുരാതന നാഗരികതകളില്‍നിന്നുള്ള നിധികളും ഈ മ്യൂസിയത്തിലുണ്ടെന്നാണ് പറയപ്പെടുന്നത്
മെട്രോപ്പൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ട് (ന്യൂയോര്‍ക്ക് സിറ്റി, യുഎസ്എ)
ദ മെറ്റ് എന്നും അറിയപ്പെടുന്ന ഈ മ്യൂസിയത്തില്‍ വിവിധ സംസ്‌കാരങ്ങളില്‍ നിന്നും കാലഘട്ടത്തില്‍ നിന്നുമുള്ള വിപുലമായ കലകളുടെ ശേഖരം അടങ്ങിയിട്ടുണ്ട്. ക്ലാസിക്കല്‍ പുരാതന വസ്തുക്കളും പെയിന്റിങ്ങുകളും ഇവിടെയുണ്ട്
ദ നാഷണല്‍ ഗ്യാലറി (ലണ്ടന്‍, യുകെ)
ലിയനാര്‍ഡോ ഡാവിഞ്ചി, വിന്‍സെന്റ് വാന്‍ഗോഗ്, റെംബ്രാന്‍ഡ് എന്നിവരുടെ കൃതികള്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യ യൂറോപ്യന്‍ പെയിന്റിങ്ങുകളുടെ വിപുലമായ ശേഖരമാണ് നാഷണല്‍ ഗ്യാലറിയിലുള്ളത്