വെബ് ഡെസ്ക്
സൗത്ത് സുഡാന്‍
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യമാണ് സൗത്ത് സുഡാന്‍. 2011 ജൂലൈ ഒൻപതിനാണ് സൗത്ത് സുഡാന്‍ രൂപീകരിക്കപ്പെടുന്നത്. 1899 മുതൽ ഈ കിഴക്കന്‍ ആഫ്രിക്കൻ മേഖല ബ്രിട്ടന്റേയും ഈജിപ്തിന്റേയും കൈവശമായിരുന്നു.
കൊസോവോ
റിപ്പബ്ലിക് ഓഫ് കൊസോവോ 2008 ഫെബ്രുവരി 17നാണ് സെര്‍ബിയയില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നത്. ഐക്യരാഷ്ട്ര സഭയിലെ 193 അംഗങ്ങളിൽ 97 രാജ്യങ്ങൾ മാത്രമാണ് കൊസോവോയെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചിരിക്കുന്നത്
മോണ്ടിനെഗ്രോ
2006 ജൂൺ രണ്ടിനാണ് സെര്‍ബിയയുടെ ഭാഗമായ മോണ്ടിനെഗ്രോ സ്വതന്ത്രമാകുന്നത്. പോഡ്ഗോറിക്സയാണ് തലസ്ഥാനം
സെര്‍ബിയ
2006 ജൂണ്‍ 5ന് മോണ്ടിനെഗ്രോയുമായുള്ള സഹകരണം അവസാനിപ്പിച്ച് സെർബിയ സ്വതന്ത്ര രാഷ്ട്രമായി
കിഴക്കന്‍ തിമോര്‍
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് തിമോര്‍ ലെസ്‌റ്റെ 2002 മെയ് 20നാണ് രൂപീകരിക്കപ്പെടുന്നത്. തെക്കു കിഴക്കന്‍ ഏഷ്യയിലെ മനോഹരമായ ദ്വീപ് രാഷ്ട്രമാണിത്
പലാവു
റിപ്പബ്ലിക് ഓഫ് പലാവു എന്നറിയപ്പെടുന്ന ഈ സുന്ദരമായ ദ്വീപ് രാജ്യം പസഫിക്കിലാണ് സ്ഥിതിചെയ്യുന്നത്. മനോഹരമായ ബീച്ചുകളാണ് പ്രധാന ആകര്‍ഷണം
എറിത്രിയ
ഹോണ്‍ ഓഫ് ആഫ്രിക്ക മേഖലയിലെ എറിത്രിയ എന്ന രാജ്യം 1993 ഏപ്രിൽ 27നാണ് സ്വാതന്ത്ര്യം നേടുന്നത്. 30 വര്‍ഷങ്ങള്‍ നീണ്ടതായിരുന്നു എറിത്രിയൻ സ്വാതന്ത്യ സമരം
ചെക് റിപ്പബ്ലിക്
ചെക്കോസ്ലോവാക്യയില്‍ നിന്നാണ് 1993 ജനുവരി ഒന്നിന് ചെക് റിപ്പബ്ലിക് സ്വതന്ത്രമാകുന്നത്. തലസ്ഥാനമായ പ്രാഗ് ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നാണ്
സ്ലോവാക്യ
ചെക്കോസ്ലോവാക്യയുടെ മറു പകുതി. 1993 ജനുവരി ഒന്നിന് തന്നെയാണ് ചെക് റിപ്പബ്ലിക്കിന്റേയും സ്വാതന്ത്ര്യദിനം
ക്രൊയേഷ്യ
1991 ജൂണ്‍ 25നാണ് ക്രൊയേഷ്യ സ്വതന്ത്ര റിപ്പബ്ലിക്കാകുന്നത്. ഇന്ന്, ലോകത്ത് വേഗത്തിൽ വളരുന്ന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ക്രൊയേഷ്യ