വെബ് ഡെസ്ക്
അമേരിക്കയിലെ സോണ്‍ ഓഫ് ഡെത്തിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?
യു എസില്‍ 50 ചതുരശ്ര മൈല്‍ (130 കിലോമീറ്റര്‍) ദൂരത്തില്‍ വ്യാപിച്ചുകിടക്കുന്ന യെല്ലോസ്‌റ്റോണ്‍ നാഷണല്‍ പാര്‍ക്കിലെ ഒരു മേഖലയാണ് സോണ്‍ ഓഫ് ഡെത്ത് എന്നറിയപ്പെടുന്നത്
ഈ മേഖലയില്‍ കൊലപാതകങ്ങള്‍ അടക്കമുള്ള കുറ്റകൃത്യങ്ങള്‍ നടന്നാല്‍, യുഎസ് ഭരണഘടയനയിലെ പഴുതുകള്‍ മുതലാക്കി രക്ഷപ്പെടാന്‍ സാധിക്കും
കുറ്റകൃത്യം നടന്ന സംസ്ഥാനത്തോ ജില്ലയിലോ വേണം വിചാരണ നടക്കാനെന്നാണ് യുഎസ് ഭരണഘടനയുടെ ആറാമത് ഭേദഗതി പറയുന്നത്
യെല്ലോസ്‌റ്റോണ്‍ നിലനില്‍ക്കുന്നത് വ്യോമിങ് ജില്ലയിലാണ്
വ്യോമിങ്ങിന്റെ അതിര്‍ത്തികള്‍ക്കപ്പുറം ഐഡഹോയിലേക്കും മൊണ്ടാനയിലേക്കും വ്യാപിച്ചുകിടക്കുന്ന മേഖലയാണ് യെല്ലോസ്‌റ്റോണ്‍
സംസ്ഥാനങ്ങളുടെ ഭാഗങ്ങളില്‍ അധികാരപരിധിയുള്ള ഏക യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജില്ലാ കോടതിയാണ് വ്യോമിങ് ജില്ലാ കോടതി
അതിനാല്‍, ഇവിടെനടക്കുന്ന കുറ്റകൃത്യങ്ങള്‍ ഏത് കോടതിയില്‍ വിചാരണ നടത്തണമെന്ന ആശയക്കുഴപ്പം നിലനില്‍ക്കുന്നു
2005-ല്‍ മിഷിഗണിലെ നിയമ അധ്യാപകന്‍ ബ്രയാന്‍ കാള്‍ട്ട് ആണ് ഇക്കാര്യം ആദ്യമായി ചൂണ്ടിക്കാണിച്ചത്. ജോര്‍ജ് ടൗണ്‍ ലോ ജേണലില്‍ പ്രസിദ്ധീകരിച്ച പെര്‍ഫക്ട് ക്രൈം എന്ന ലേഖനത്തിലാണ് ഇത് അദ്ദേഹം ചൂണ്ടിക്കാട്ടിയത്
യെല്ലോസ്‌റ്റോണില്‍ ഉള്‍പ്പെടുന്ന ഇദിഹോയുടെ ഭാഗങ്ങള്‍ ഇദിഹോ ജില്ലയില്‍ തന്നെ ചേര്‍ത്താല്‍ ഈ പ്രശ്‌നം പരിഹരിക്കാമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്
ലേഖനം പ്രസിദ്ധീകരിച്ച് 19 വര്‍ഷം കഴിഞ്ഞിട്ടും ഭരണഘടനയിലെ ഈ പഴുത് പരിഹരിക്കാന്‍ ശ്രമങ്ങളൊന്നും നടന്നിട്ടില്ല
അതേസമയം, ഈ ലേഖനം പ്രസിദ്ധീകരിച്ചശേഷം മേഖലയില്‍ വലിയ കുറ്റകൃത്യങ്ങള്‍ അരങ്ങേറിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്