ഓസ്കാര്‍ മുതല്‍ പപ്പടം വരെ; 2022ല്‍ തല്ലാന്‍ കാരണങ്ങള്‍ പലത്

വെബ് ഡെസ്ക്

ഓസ്കാർ തല്ല്

2022ലെ ഓസ്കാർ പുരസ്‌കാര വേദിയിൽ വച്ച്‌ അവതാരകൻ ക്രിസ് റോക്കിന് നേരെ വിൽ സ്മിത്തിന്റെ കയ്യേറ്റം. തന്റെ ഭാര്യക്കെതിരെ നടത്തിയ തമാശയാണ് വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്.

പപ്പടത്തിനടി

ചരിത്രത്തിലെ ഒന്നാം പപ്പടയുദ്ധം. പപ്പടത്തിന്റെ പേരിൽ വിവാഹ സൽക്കാരത്തിനിടെ ആളുകൾ ഏറ്റുമുട്ടിയത് ആലപ്പുഴയിലെ ഹരിപ്പാടിനടുത്തുള്ള മുട്ടത്ത്

ലെയ്‌സ് ലഹള

ലെയ്സ് നൽകാത്തതിന്റെ പേരിൽ കൊല്ലം ഇരവിപുരത്ത് യുവാവിനെ മർദിച്ചു. വാളത്തുങ്കൽ സ്വദേശി നീലകണ്ഠനാണ് ആക്രമണത്തിന് ഇരയായത്.

ബിഫ് ഫ്രൈക്ക് അടി

ഹരിപ്പാട് മറുതാ മുക്കിന് സമീപമുള്ള തട്ടുകടയില്‍ നിന്ന് ബീഫ് ഫ്രൈ പാഴ്‌സല്‍ വാങ്ങി പോകുകയായിരുന്ന വിഷ്ണുവിനെ തടഞ്ഞ്‌ നിർത്തി ഗുണ്ടാ സംഘം ആക്രമിച്ചു. പണം ആവശ്യപ്പെട്ട സംഘം അതില്ല എന്ന് മനസിലാക്കിയപ്പോൾ വിഷ്ണു വാങ്ങിയ ബീഫ് ഫ്രൈ തട്ടിയെടുക്കുകയായിരുന്നു.

വിമാനത്തില്‍ ഇപിയുടെ ഇടി

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധവുമായി എത്തിയവരെയാണ് ഇപി ജയരാജൻ കായികമായി നേരിട്ടത് . കണ്ണൂർ - തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം.

കാറില്‍ ചാരി നിന്നതിന് തല്ല്

രാജസ്ഥാനത്തിൽ നിന്നും ജോലിക്കെത്തിയ രാജസ്ഥാന്‍ സ്വദേശികളുടെ മകനാണ് മർദ്ദനത്തിന് ഇരയായത്. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദ്ദിന്റെ കാറിൽ ചാരിനിന്നതിനായിരുന്നു മർദ്ദനം.

കുര്‍ബാനയ്ക്കിടെ പള്ളിയില്‍ ഇടിയോടിടി


ക്രിസ്മസ് തലേന്ന് എറണാകുളം- അങ്കമാലി അതിരൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ സെന്റ് മേരീസ് ബസിലിക്കയില്‍ ആയിരുന്നു ഈ വര്‍ഷത്തെ അവസാന കൂട്ടയടി നടന്നത്. വിശ്വാസികളായ ഒരു കൂട്ടമായിരുന്നു ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്.  കുര്‍ബാനത്തര്‍ക്കമായിരുന്നു വിഷയം.