വെബ് ഡെസ്ക്
പഴയ ശൈലിയിലുള്ള വീടിന്റെ ഇൻറീരിയറുകൾ പുതു മോടിയിലാക്കി വീടിനെ പുതുമയുള്ളതും കാണാൻ ആകർഷണീയവുമാക്കാൻ ഇഷ്ടപ്പെടുന്നവരാണ് കൂടുതലും.
സമൂഹമാധ്യമങ്ങളുടെ സ്വാധീനവും സാങ്കേതികവിദ്യകളും വികസിക്കുന്നതിനോടൊപ്പം വീടിന്റെ ഇന്റീരിയർ ഡിസൈനിങ്ങിനും പ്രാധാന്യം നൽകുന്ന പ്രവണതയാണ് സാധാരണയായി ആളുകൾക്കിടയിൽ കണ്ടുവരുന്നത്
കഴിഞ്ഞ വർഷം ട്രെൻഡായ ഹോം ഡെക്കോർ ആശയങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം
മിനിമലിസ്റ്റിക് കിച്ചൻ
സ്കാൻഡിനേവിയൻ ശൈലിയിൽ സമകാലിക ഡിസൈനുകളും ഉൾപ്പെടുത്തി കുറച്ച് സ്ഥലം മാത്രം ഉപയോഗിച്ച് രൂപകൽപ്പന ചെയ്തെടുക്കുന്ന അടുക്കളയാണ് മിനിമലിസ്റ്റിക് കിച്ചൻ
ബേബി പിങ്ക്, പച്ച എന്നിവയായിരുന്നു 2023ന്റെ നിറം. വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്യുമ്പോൾ ഈ രണ്ട് കളറുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു
ഇൻഡോർ ചെടികൾ
അന്തരീക്ഷ മലിനീകരണം തടയാൻ ചെടികൾ വീടിനുള്ളിൽ വളർത്തുന്നതും കഴിഞ്ഞ വർഷത്തെ പ്രധാന ട്രെൻഡുകളിന് ഒന്നായിരുന്നു. സ്പൈഡർ ചെടികൾ, സ്നേക്ക് പ്ലാന്റ്, പീസ് ലില്ലി, ഇംഗ്ലീഷ് ഐവി തുടങ്ങിയവയാണ് കൂടുതൽപേരും ഇൻഡോർ പ്ലാന്റ് ഡിസൈനിങ്ങിൽ പ്രധാനമായും ഉപയോഗിച്ചവ
മൾട്ടിഫങ്ഷൻ ഫർണിച്ചറുകൾ
പ്രായോഗികതയ്ക്കും സ്ഥല കാര്യക്ഷമതയ്ക്കും പ്രാധാന്യം നൽകി ഇന്റീരിയർ ഡിസൈനിങ്ങിൽ ധാരാളമായി ആളുകൾ തിരഞ്ഞെടുക്കുന്ന ആശയമാണ് മൾട്ടിഫങ്ഷൻ ഫർണിച്ചറുകൾ. സാധനങ്ങൾ സൂക്ഷിക്കാൻ പറ്റുന്ന കസേര, കൺവേർട്ടിബിൾ മേശകൾ, കട്ടിൽ, ടിവി സ്റ്റാൻഡ്, ഡൈനിങ്ങ് ടേബിൾ പോലുള്ളവയാണ് ഇപ്പോൾ ആളുകൾക്കിടയിൽ തരംഗം
വാൾപേപ്പർ കൊണ്ട് അലങ്കരിച്ച ഭിത്തികൾ
വീടിന്റെ നിറത്തിനെയും മൂഡിനെയും അടിസ്ഥാനമാക്കി അവയ്ക്ക് ചേരുന്ന പാറ്റേണിലോ, നിറത്തിലോ ഉള്ള വോൾപേപ്പറുകൾ തിരഞ്ഞെടുത്ത് ചുമരുകളും ഭിത്തികളും മോടി പിടിപ്പിക്കുന്നതാണ് മറ്റൊരു ട്രെൻഡ്
കരകൗശല ശില്പങ്ങൾ
വീടിന്റെ ഓരോ മൂലകൾക്കും സ്ഥാനങ്ങൾക്കും ചേരുന്ന തരത്തിൽ അവിടെ കരകൗശല ശില്പങ്ങലും മറ്റ് അലങ്കാര വസ്തുക്കളും സ്ഥാപിക്കുന്നത് വീടിന് സവിശേഷമായ ഒരു സ്പർശം നൽകും
ഇഷ്ടങ്ങൾക്കനുസരിച്ചുള്ള സ്വകാര്യ ഇടങ്ങൾ
സ്വകാര്യ നിമിഷങ്ങൾ ശാന്തവും സന്തോഷകരവുമാക്കാൻ വീടിനുള്ളിൽ ചെറിയൊരു വായനശാല സജ്ജീകരിക്കുന്നതും, ഫാൻസി കോഫി മെഷീൻ, മിനി ബാർ പോലുള്ള സംവിധാനങ്ങൾ ചെയ്തെടുക്കുന്നതുമാണ് മറ്റൊരു ട്രെൻഡ്