വമ്പൻ അപ്ഗ്രേഡുമായി പുതിയ എക്‌സ്ട്രീം 160R 4V ഇന്ത്യൻ വിപണിയിൽ

വമ്പൻ അപ്ഗ്രേഡുമായി പുതിയ എക്‌സ്ട്രീം 160R 4V ഇന്ത്യൻ വിപണിയിൽ

സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 1,27,300 രൂപയാണ് എക്‌സ്‌ഷോറൂം വില. കണക്ടഡ് വേരിയന്റിന് 1,32,800 രൂപയും പ്രോ വേരിയന്റിന് 1,36,500 രൂപയുമാണ് വില വരുന്നത്
Updated on
2 min read

മോട്ടോർസൈക്കിൾ ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് എക്‌സ്‌ട്രീം 160R 4V ഇന്ത്യയിൽ അവതരിപ്പിച്ച് ഹീറോ മാട്ടോർകോർപ്. സ്റ്റാന്‍ഡേര്‍ഡ്, കണക്ടഡ്, പ്രോ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ബൈക്ക് ലഭ്യമാകുക. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 1,27,300 രൂപയാണ് എക്‌സ്‌ഷോറൂം വില. കണക്ടഡ് വേരിയന്റിന് 1,32,800 രൂപയും പ്രോ വേരിയന്റിന് 1,36,500 രൂപയുമാണ് വില വരുന്നത്. 4 വാല്‍വ് എഞ്ചിൻ, 37mm KYB USD ഫോര്‍ക്, ഷോവ മോണോഷോക്ക് എന്നിങ്ങനെയുള്ള പല സവിശേഷതകളും പുതിയ എക്‌സ്ട്രീം 160R 4Vക്കുണ്ട്.

മുൻവശത്തുള്ള പുതിയ ഗോൾഡൻ 37എംഎം KYB USD ഫോർക്കാണ് ഹീറോ എക്‌സ്ട്രീം 160R 4V-യിലെ ഏറ്റവും പ്രകടമായ മാറ്റം. ഷോവയുടെ 7-ഘട്ട പ്രീലോഡ് അഡ്ജസ്റ്റിബിൾ യൂണിറ്റാണ് പുതിയ മോണോഷോക്ക്. ഈ പ്രത്യേക സസ്‌പെൻഷൻ ഹാർഡ്‌വെയർ ടോപ്പ്-സ്പെക്ക് പ്രോ വേരിയന്റിൽ മാത്രമേ ലഭ്യമാകൂ. മറ്റ് രണ്ട് വേരിയന്റുകളിലും ടെലിസ്‌കോപ്പിക് ഫോർക്ക്/മോണോഷോക്കാണുള്ളത്.

വമ്പൻ അപ്ഗ്രേഡുമായി പുതിയ എക്‌സ്ട്രീം 160R 4V ഇന്ത്യൻ വിപണിയിൽ
മാരുതി സുസുക്കി ഇൻവിക്ടോ ഉടൻ വിപണിയിൽ; ബുക്കിങ് 19 മുതൽ

കൂടുതൽ ആധുനികമായ 4-വാൽവ് ഹെഡ്ഡുള്ള, ഓയിൽ-കൂൾ‍ഡായ 163 സിസി സിങ്കിൾ-സിലിണ്ടർ എഞ്ചിനാണ് ബൈക്കിലുള്ളത്. 8500 ആര്‍പിഎമ്മില്‍ 16.9 ബിഎച്ച്പി കരുത്തും 14.6 എൻഎം പരമാവധി ടോര്‍ക്കും പുറത്തെടുക്കുന്ന എഞ്ചിനാണിത്. എക്‌സ്ട്രീം 160R 4V-യുടെ സ്റ്റാൻഡേർഡ്, കണക്റ്റഡ് വേരിയന്റുകൾക്ക് 144 കിലോഗ്രാം ഭാരമുണ്ട്. അതേസമയം പ്രോ വേരിയന്റിന് 145 കിലോഗ്രാം ഭാരമുണ്ട്. 12-ലിറ്റർ ഇന്ധന ശേഷിയും ബാക്കി ഫീച്ചറുകളും എക്‌സ്ട്രീം 160R 2V ക്ക് സമാനമാണ്.

വമ്പൻ അപ്ഗ്രേഡുമായി പുതിയ എക്‌സ്ട്രീം 160R 4V ഇന്ത്യൻ വിപണിയിൽ
ബുക്കിങിൽ കുതിച്ച് ഏറ; ഇന്ത്യയിലെ ആദ്യ ഗിയർ ഇലക്ട്രിക് ബൈക്കിന്റെ വരവ് കാത്ത് 40,000 പേര്‍

പരസ്പരം മാറ്റാവുന്ന രീതിയിലുള്ള സിങ്കിൾ-സീറ്റിലും സ്പ്ലിറ്റ്-സീറ്റ് സെറ്റിലും ഹീറോ എക്‌സ്ട്രീം 160R 4V ലഭ്യമാണ്. ഡ്യുവൽ-ടോൺ പെയിന്റ് സ്കീമും പുനർരൂപകൽപ്പന ചെയ്ത ഫുൾ-എൽഇഡി ഹെഡ്‌ലൈറ്റും ബൈക്കിന്റെ ആകർഷക ഘടകങ്ങളാണ്. പുതിയ സ്വിച്ച് ഗിയർ മുൻപത്തേതിനേക്കാൾ കൂടുതൽ പ്രീമിയവും അപ്‌ഡേറ്റ് ചെയ്ത ഹീറോ എക്സ്പൾസ് 200 4Vയിലേതിന് സമാനവുമാണ്.

വമ്പൻ അപ്ഗ്രേഡുമായി പുതിയ എക്‌സ്ട്രീം 160R 4V ഇന്ത്യൻ വിപണിയിൽ
ഡിമാൻഡ് കൂടി; ഇന്ത്യക്കായി കൂടുതൽ കൊഡിയാക് എസ്‌യുവികൾ അനുവദിക്കാൻ സ്‌കോഡ

കോൾ, നോട്ടിഫിക്കേഷൻ അലേർട്ടുകൾ നൽകുന്നതും ബ്ലൂടൂത്ത് പ്രവർത്തനമുള്ളതുമായ നെഗറ്റീവ് എൽസിഡി ഡിസ്‌പ്ലേയാണ് ബൈക്കിലുള്ളത്. സിങ്കിൾ സീറ്റ്, ഫോൺ മൗണ്ട്, ബാർ എൻഡ് മിററുകൾ എന്നീ ആക്‌സസറികളോടെയും ബൈക്ക് ലഭ്യമാണ്. മാറ്റ് സ്ലേറ്റ് ബ്ലാക്ക്, നിയോണ്‍ ഷൂട്ടിങ് സ്റ്റാര്‍, ബ്ലേസിങ് സ്‌പോര്‍ട്‌സ് റെഡ് എന്നീ കളര്‍ ഓപ്ഷനുകളിലാണ് പുതിയ ഹീറോ എക്‌സ്ട്രീം 160R 4V ലഭ്യമാകുക.

വമ്പൻ അപ്ഗ്രേഡുമായി പുതിയ എക്‌സ്ട്രീം 160R 4V ഇന്ത്യൻ വിപണിയിൽ
മാരുതി എൻഗേജ്; ടൊയോട്ട ഇന്നോവ ഹൈക്രോസ് അടിസ്ഥാനമാക്കിയുള്ള പ്രീമിയം എംപിവി ജൂലൈയിൽ

നിലവിലെ കണക്കിൽ ബജാജ് പൾസർ N160 (1.23 ലക്ഷം രൂപ-1.30 ലക്ഷം രൂപ), TVS അപ്പാച്ചെ RTR 160 4V (1.24 ലക്ഷം രൂപ-1.32 ലക്ഷം രൂപ) എന്നിവയേക്കാൾ വില കൂടുതലാണ് എക്‌സ്ട്രീം 160R 4V. ബൈക്ക് ബുക്കിങ് ഇന്നലെ ആരംഭിച്ചു. ജൂലൈ രണ്ടാം വാരം മുതൽ ഡെലിവറി ആരംഭിക്കും.

logo
The Fourth
www.thefourthnews.in