അടിമുടി മാറ്റം, സെൽറ്റോസിന്റെ പുതിയ പതിപ്പ് ഉടൻ വിപണിയിലേക്ക്

അടിമുടി മാറ്റം, സെൽറ്റോസിന്റെ പുതിയ പതിപ്പ് ഉടൻ വിപണിയിലേക്ക്

കഴിഞ്ഞ വർഷം പകുതിയോടെ തന്നെ കിയ സെൽറ്റോസിന്റെ പുതിയ പതിപ്പ് വിവിധ രാജ്യങ്ങളിൽ വിപണിയിലെത്തിയിരുന്നു
Updated on
1 min read

ഇന്ത്യൻ വാഹന വിപണയിലെ ജനപ്രിയ മിഡ് സൈസ് എസ് യു വികളിൽ ഒന്നായ കിയ സെൽറ്റോസിൻ്റെ പരിഷ്ക്കരിച്ച പതിപ്പ് ഉടനെത്തുന്നു. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ 2019ലാണ് ഇന്ത്യൻ വിപണിയിൽ സെൽറ്റോസുമായി എത്തുന്നത്. ആദ്യമായ അവതരിപ്പിച്ച പതിപ്പിൽ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയായിരുന്നു കഴിഞ്ഞ 4 വർഷമായി സെൽറ്റോസ് പുറത്തിറങ്ങിയരുന്നത്. ഇത്തവണ, കിയ ഫെയ്‌സ്‌ലിഫ്റ്റഡ് സെൽറ്റോസുമായാണ് വിപണിയിലെത്തുന്നത്. കിയ ആരാധകർ ഏറെ കാലമായി ആഗ്രഹിച്ചിരുന്ന പനോരമിക്ക് സൺറൂഫാണ് പുതിയ സെൽറ്റോസിൻ്റെ മുഖ്യ ആകർഷണം.

കഴിഞ്ഞ വർഷം, പകുതിയോടെ തന്നെ പുതുക്കിയ കിയ സെൽറ്റോസ് വിവിധ അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്കെത്തിയിരുന്നു. ഇന്ത്യയിൽ, ഈ വർഷം ജൂലൈ മാസത്തോടെ പുതിയ മോഡൽ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഡിസൈനിൽ കാതലായ മാറ്റങ്ങളോടെയാണ് സെൽറ്റോസിന്റെ പുതിയ പതിപ്പ് വിപണിയിലെത്തുക. പുതിയ മോഡൽ വിപണിയിൽ എത്തുന്നതോടെ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഹ്യുണ്ടായ് ക്രെറ്റ, എംജി ആസ്റ്റർ എന്നിവയുമായുള്ള മത്സരം കടുപ്പിക്കാൻ കിയയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.

2019 ൽ സെൽറ്റോസ് വിപണിയിൽ എത്തിയതു മുതൽ വാഹനപ്രേമികൾ ആഗ്രഹിച്ച ഒരു ഫീച്ചറായിരുന്നു പനോരമിക് സൺറൂഫ്. എന്നാൽ സിംഗിൾ പേൻ സൺറൂഫുമാത്രമായിരുന്നു. സെഗ്മെൻ്റിലെ മുഖ്യ എതിരാളിയായ ഹ്യൂണ്ടായ് ക്രെറ്റയിൽ പനോരമിക് സൺറൂഫുമായി ഉൾക്കൊള്ളിച്ചിരുന്നു എന്നത് പരിഗണിക്കുമ്പോൾ കിയ സെൽറ്റോസിന് ഈ ഫീച്ചർ ലഭിക്കാത്തത് ഏറെ ചർച്ചയായിരുന്നു. അതേസമയം, സെൽറ്റോസൽ പനോരമിക് സൺറൂഫ് ഓപ്ഷൻ എത്തുന്നതോടെ, വിൽപ്പനയിൽ വൻ കുതിപ്പാണ് കിയ പ്രതീക്ഷിക്കുന്നത്.

1.5 ലിറ്റർ ടർബോ പെട്രോൾ എൻജിൻ കരുത്തുപകരുന്ന സെൽറ്റോസിൻ്റെ ഡിസൈനിലും ഫീച്ചറുകളിലും കാര്യമായ മാറ്റമുണ്ടാകും. 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പിൻ എസി വെന്റുകൾ, 360-ഡിഗ്രി ക്യാമറ സിസ്റ്റം, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (എഡിഎഎസ്) എന്നിവയുൾപ്പെടെ ശ്രദ്ധേയമായ ഫീച്ചറുകളോടെയാണ് കിയ എത്തുക.

നിലവിലുള്ള 1.5 ലിറ്റർ ഡീസൽ - പെട്രോൾ എഞ്ചിനുകൾ തന്നെ പുതിയ മോഡലിലും തുടുരും. ഏഴ് സ്പീഡ് ഡിസിറ്റി ഓപ്ഷനും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സിലും എഞ്ചിൻ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ടെർബോ പെട്രോൾ വകഭേദത്തിൽ നിലിവിലുള്ള 1.4 ലിറ്റർ എഞ്ചിന് പകരം കിയ കാരൻസിന് നൽകിവരുന്ന പകരം 1.5 ലിറ്റർ ഓപ്ഷനാണ് പുതിയ സെൽറ്റോസിൽ ലഭിക്കുക. ഈ എഞ്ചിൻ യൂണിറ്റ് 158 ബിഎച്ച്‌പി പവറും 253 Nm പീക്ക് ടോർക്കുമായി മികച്ച പെർഫോമെൻസാണ് വാഗ്ദാനം ചെയ്യുന്നത്.

ആറ് എയർബാഗുകൾ, ഹിൽ അസിസ്റ്റ് കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, പാർക്കിംഗ് സെൻസറുകൾ, ക്യാമറ തുടങ്ങിയ ഫീച്ചറുകളും സെൽറ്റോസിന് ലഭിക്കും. നിലവിലെ സെൽറ്റോസിന് സമാനമായ വിലതന്നെയായിരുന്നു പുതിയ മോഡലിനും.

logo
The Fourth
www.thefourthnews.in