ഓണത്തിന് വാഹനപ്രേമികൾക്കും സന്തോഷ വാർത്ത; 2023 ബുള്ളറ്റ് 350 സെപ്റ്റംബർ 1ന് ഇറങ്ങും

ഓണത്തിന് വാഹനപ്രേമികൾക്കും സന്തോഷ വാർത്ത; 2023 ബുള്ളറ്റ് 350 സെപ്റ്റംബർ 1ന് ഇറങ്ങും

റോയൽ എൻഫീൽഡ് ക്ലാസിക് 350, റോയൽ എൻഫീൽഡ് മെറ്റിയർ 350 എന്നിവ ഉപയോഗിക്കുന്ന ജെ സീരീസ് എഞ്ചിൻ തന്നെയാണ് 2023 ബുള്ളറ്റ് 350ക്കും കരുത്ത് പകരുക
Updated on
1 min read

വാ​ഹനപ്രേമികളെ ആവേശത്തിലാക്കി റോയൽ എൻഫീൽഡ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2023 റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 സെപ്റ്റംബർ 1ന് ഇന്ത്യയിൽ അവതരിപ്പിക്കും. ജനപ്രിയ റോയൽ എൻഫീൽഡ് ക്ലാസിക് 350, റോയൽ എൻഫീൽഡ് മെറ്റിയർ 350 എന്നിവ ഉപയോഗിക്കുന്ന ജെ സീരീസ് എഞ്ചിൻ തന്നെയായിരിക്കും 2023 ബുള്ളറ്റ് 350ക്കും കരുത്ത് പകരുക. 349cc എഞ്ചിൻ 20.2bhp പവറും 27Nm ടോർക്കും സ‍ൃഷ്ടിക്കുന്ന എഞ്ചിൻ, 5-സ്പീഡ് ഗിയർബോക്സുമായാണ് യോജിപ്പിച്ചിരിക്കുന്നത്.

ഓണത്തിന് വാഹനപ്രേമികൾക്കും സന്തോഷ വാർത്ത; 2023 ബുള്ളറ്റ് 350 സെപ്റ്റംബർ 1ന് ഇറങ്ങും
സുരക്ഷയുടെ കാര്യത്തിൽ ഇനി നോ വിട്ടുവീഴ്ച; നിരത്തുകൾ സേഫ് ആക്കാൻ ഭാരത് എൻസിഎപി എത്തി

ഇരട്ട ഡൗൺ ട്യൂബ് സ്പൈൻ ഫ്രെയിം, സിങ്കിൾ-ചാനൽ, ഡ്യുവൽ-ചാനൽ എബിഎസ്, വീതിയേറിയ ഫ്രണ്ട്, റിയർ ടയറുകൾ, പുതിയ എക്‌സ്‌ഹോസ്റ്റ് എന്നിവ വാഹനത്തിന് മികച്ച ലുക്ക് നൽകുന്നു. എന്നാൽ ബുള്ളറ്റ് 350ക്ക് സ്‌പോക്ക് വീലുകളിലാണ് ലഭിക്കുക, അലോയ്‌ വീലുകൾ നഷ്‌ടമാകും.

ഓണത്തിന് വാഹനപ്രേമികൾക്കും സന്തോഷ വാർത്ത; 2023 ബുള്ളറ്റ് 350 സെപ്റ്റംബർ 1ന് ഇറങ്ങും
ഇലക്ട്രിക് വാഹനങ്ങളിൽ താരമാകാൻ ക്വിഡ് ഇവി

പുതിയ ഹെഡ്‌ലാമ്പും ടെയിൽലാമ്പുമാണ് റോയൽ എൻഫീൽഡ് ബുള്ളറ്റ് 350ന് ലഭിക്കുന്ന പുതിയ ഫീച്ചറുകൾ. താരതമ്യേന മെച്ചപ്പെട്ട സ്വിച്ച് ഗിയറും യുഎസ്ബി പോർട്ടും ഉള്ള ഒരു പുതിയ ഹാൻഡിൽബാറും വാഹനത്തിന് ലഭിക്കും. എൽസിഡി സ്ക്രീനുള്ള ഒരു പുതിയ ഡിജി-അനലോഗ് ഇൻസ്ട്രമെന്റ് ക്ലസ്റ്റർ ലഭിക്കുന്നു എന്നതാണ് വാഹനത്തിന്റെ ഏറ്റവും വലിയ സവിശേഷത.

ഓണത്തിന് വാഹനപ്രേമികൾക്കും സന്തോഷ വാർത്ത; 2023 ബുള്ളറ്റ് 350 സെപ്റ്റംബർ 1ന് ഇറങ്ങും
നിരത്തുകളിൽ തിളങ്ങാൻ ഹോണ്ട ലിവോ എത്തി

നിലവിലെ ബുള്ളറ്റ് 350 സ്റ്റാൻഡേർഡ്, ഇലക്ട്രിക് സ്റ്റാർട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണുള്ളത്. പുതിയ ബുള്ളറ്റ് 350 ന് മൂന്ന് വേരിയന്റുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഹോണ്ട ഹൈനസ് സിബി350, ജാവ ഫോർട്ടി ടു എന്നിവയാണ് പുതിയ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350യുടെ എതിരാളികൾ. 1.70 ലക്ഷം രൂപയായിരിക്കും റോയൽ എൻഫീൽഡ് ബുള്ളറ്റ് 350യുടെ പ്രാരംഭ എക്സ്ഷോറൂം വിലയെന്നാണ് പ്രതീക്ഷ.

logo
The Fourth
www.thefourthnews.in