10 ലക്ഷം രൂപയിൽ താഴെ ലഭിക്കുന്ന 5 സിഎന്‍ജി കാറുകള്‍

10 ലക്ഷം രൂപയിൽ താഴെ ലഭിക്കുന്ന 5 സിഎന്‍ജി കാറുകള്‍

നിരവധി സിഎന്‍ജി കാറുകളാണ് അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയത്
Updated on
2 min read

ഇന്ത്യയിൽ പെട്രോൾ വില ഉയരുന്നതോടെ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിഎൻജി വാഹനങ്ങൾക്ക് രാജ്യത്ത് പ്രാധാന്യം കൂടുകയാണ്. പെട്രോളിനേക്കാൾ താങ്ങാനാവുന്ന വില സിഎൻജിയാണെന്നതാണ് ഇതിന് പ്രധാന കാരണം. നിലവിൽ, റേഞ്ചിനെ സംബന്ധിച്ച ഉത്കണ്ഠയും ചാർജിങ് സൗകര്യങ്ങളുടെ അഭാവവും കാരണം മിക്ക ആളുകളും ഇ വി തിരഞ്ഞെടുക്കാൻ മടിക്കാറുണ്ട്. കാറിൽ CNG തീർന്നാലും, സാധാരണ പെട്രോളിൽ ഓടാനാകും എന്നതും സിഎൻജി വാഹനങ്ങളുടെ പ്രത്യേകതയാണ്. നിരവധി സിഎന്‍ജി കാറുകളാണ് അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയത്. നിങ്ങൾക്ക് 10 ലക്ഷത്തിൽ താഴെ വാങ്ങാൻ പരിഗണിക്കാവുന്ന മുൻനിര CNG കാറുകൾ ഇതാ:

മാരുതി സുസുക്കി എസ്-പ്രസോ സിഎന്‍ജി

LXI, VXI എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്. 5.91 ലക്ഷമാണ് LXi വിലയെങ്കില്‍ VXi യുടെ വില 6.10 ലക്ഷമാണ്. എസ്-സിഎന്‍ജി സാങ്കേതികവിദ്യയുമായി വരുന്ന പത്താമത്തെ മാരുതി സുസുക്കി മോഡലാണിത്. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിന്‍ 32.73 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുണ്ട്. ഇത് മുന്‍ സിഎന്‍ജി മോഡലിനേക്കാള്‍ 1.53km/kg കൂടുതലാണ്. 

മാരുതി സുസുക്കി വാഗണ്‍ആര്‍ സിഎന്‍ജി

ഇന്ത്യയില്‍ സിഎന്‍ജി സെഗ്മെന്റില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാഹനമാണ് മാരുതി സുസുക്കി വാഗണ്‍ആര്‍. വാഗണ്‍ ആറിന്റെ രണ്ട് വകഭേദങ്ങള്‍ സിഎന്‍ജി ഓപ്ഷനുകളില്‍ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നത്. LXi യും VXi യും. LXi സിഎന്‍ജി വേരിയന്റിന് 6.42 ലക്ഷം രൂപയും VXi സിഎന്‍ജി വേരിയന്റിന് 6.86 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഇത് 34.04 കി.മീ എന്ന മികച്ച ഇന്ധനക്ഷമത നല്‍കുന്നു.

മാരുതി സുസുക്കി സെലേറിയോ സിഎന്‍ജി

മാരുതി സുസുക്കി നിരയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള എസ്-സിഎന്‍ജി വാഹനമാണിത്. 6.58 ലക്ഷം രൂപയാണ് സെലേറിയോ സിഎന്‍ജിയുടെ വില. VXi സിഎന്‍ജി 35.60 കി.മീ ഇന്ധനക്ഷമത നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 55 ബിഎച്ച്പി ഔട്ട്പുട്ട് നല്‍കുന്ന 1.0 ലിറ്റര്‍ കെ10 എഞ്ചിനിലാണ് സിഎന്‍ജി കിറ്റ് ഘടിപ്പിച്ചിരിക്കുന്നത്.

മാരുതി സുസുക്കി ആള്‍ട്ടോ സിഎൻജി

ആൾട്ടോ കെ10 എസ് -സിഎൻജി ഒരൊറ്റ VXi വേരിയന്റിലാണ് ലഭ്യമാകുക. 5.03 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഒരു കിലോ ഇന്ധനത്തിന് ഏകദേശം 33.85 കിലോമീറ്ററാണ് ആൾട്ടോ കെ10 സിഎൻജിക്ക് മാരുതി അവകാശപ്പെടുന്ന മൈലേജ്. 1.0 ലിറ്റർ കെ-സീരീസ് ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി എഞ്ചിനാണ് ആൾട്ടോ കെ10-ന് കരുത്തേകുന്നത്.

ടാറ്റ ടിയാഗോ ഐസിഎന്‍ജി

പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തില്‍ സിഎന്‍ജി മോഡലുകള്‍ അവതരിപ്പിക്കുന്ന രാജ്യത്തെ മൂന്നാമത്തെ വാഹന നിർമാതാക്കളാണ് ടാറ്റ. ടിയാഗോയും ടിഗോര്‍ സിഎന്‍ജിയും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചുകൊണ്ടാണ് ടാറ്റ സിഎന്‍ജി സെഗ്മെന്റിലേക്ക് പ്രവേശിച്ചത്. ടിയാഗോ സിഎന്‍ജിയുടെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത് 6.09 ലക്ഷം രൂപ മുതലാണ്. ടിയാഗോ സിഎന്‍ജിയില്‍ 26.49 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് ടാറ്റ അവകാശപ്പെടുന്നു.

logo
The Fourth
www.thefourthnews.in