Suzuki-V Storm
Suzuki-V Storm

All-Rounder Adventure Tourer Suzuki-V Storm

മികച്ച ഓഫ് റോഡ്-ഓണ്‍ റോഡ് പെര്‍ഫോമന്‍സ് കാഴ്ചവെച്ചുകൊണ്ട് കെ ടി എം അഡ്വഞ്ചര്‍ 250യും എന്‍ഫീല്‍ഡ് ഹിമാലയനും അരങ്ങുവാഴുന്ന കളത്തിലേക്ക് സുസുക്കിയുടെ തുറുപ്പുചീട്ട്
Updated on
3 min read

സുസുക്കിയുടെ ഇരുചക്രവാഹന നിരയിലെ ഏറ്റവും പുതിയ മോഡലാണ് V Storm SX 250. ആരും നോക്കി നില്‍ക്കുന്ന ആകര്‍ഷകമായ ഡിസൈനും സാങ്കേതിക വിദ്യയുമാണ് വി സ്റ്റോം 250 യെ വേറിട്ട് നിര്‍ത്തുന്നത്.ആദ്യ കാഴ്ചയില്‍ തന്നെ മനം കവരുന്ന രൂപഭംഗിയാണ് വി സ്‌റ്റോം എസ് എക്‌സ് 250യുടേത്.19 ഇഞ്ച് വീലുകളും നീണ്ട ബീക്കും ഓഫ് റോഡറിന്റേതായ പരുക്കന്‍ രൂപം നല്‍കുന്നു. മൂന്ന് തട്ടുകളായി തിരിച്ചിരിക്കുന്ന എല്‍ ഇ ഡി ഹെഡ്‌ലൈറ്റുകളും,ടെയില്‍ ലൈറ്റുകളും ജിക്‌സറില്‍ ഉപയോഗിച്ചിരിക്കുന്നവയാണ്. ഹാലോജന്‍ ബള്‍ബുകളുള്ള ഇൻഡിക്കേറ്ററുകളും നല്‍കിയിരിക്കുന്നു.മുന്നിലെ 19 ഇഞ്ച് ,പിന്നിലെ 17 ഇഞ്ച് അലോയ് വീലുകളില്‍ ട്യൂബ്‌ലെസ് ടയറുകള്‍ നല്‍കിയതോടൊപ്പം വലിയ വിന്‍ഡ് വൈസറുകള്‍,കൈകള്‍ക്ക് സംരക്ഷണം നല്‍കുന്ന നക്കിള്‍ ഗാര്‍ഡുകള്‍,എന്‍ജിന് സംരക്ഷണം നല്‍കുന്ന ബാഷ് പ്‌ളേറ്റ് എന്നിവയൊക്കെ കൊണ്ട് പൂര്‍ണ്ണ സജ്ജമാണ് വി സ്റ്റോം 250. സുസുക്കിയുടെ അഡ്വഞ്ചര്‍ മോഡലായ വി സ്റ്റോം 650യില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഈ വാഹനത്തിന്റെ ഡിസൈനെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകും.

Suzuki-V Storm
കൂടുതല്‍ കരുത്തനായി സ്‌കോര്‍പ്പിയോ -The big daddy is here...
Suzuki-V Storm
Suzuki-V Storm

നീല ലൈറ്റോടു കൂടിയ യു എസ് ബി ചാര്‍ജിങ് പോര്‍ട്ട് മീറ്ററിന്റെ ഇടത് ഭാഗത്ത് നല്‍കിയിരിക്കുന്നു

ഡ്യുവല്‍ പോഡ് സൈലെന്‍സറിന് കറുത്തനിറം നല്‍കിയിരിക്കുന്നത് മനോഹരമായിട്ടുണ്ട്. വാഹനത്തിന് ഭംഗി നല്കുന്നതില്‍ വലിയൊരു പങ്കും വഹിക്കുന്നത് ടാങ്കിന് ചുറ്റുമുള്ള വലിയ പ്ലാസ്റ്റിക് പാനലാണ്.835 എംഎം സീറ്റ് ഹൈറ്റ് ഉയരക്കുറവുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുമെങ്കിലും സീറ്റിന്റെ ഉയരം കുറയ്ക്കാവുന്ന കിറ്റ് ആക്‌സസറിയായി സുസുക്കി നല്‍കുന്നുണ്ട്. ഉയര്‍ന്നതും വീതിയേറിയതുമായ ഹാന്‍ഡില്‍ ബാറും സോഫ്റ്റായ സ്പ്ലിറ്റ് സീറ്റുകളും യാത്രാസുഖം വര്‍ധിപ്പിക്കുന്നു.പിന്‍സീറ്റ് യാത്രക്കാര്‍ക്ക് പിടിച്ചിരിക്കാവുന്ന ഗ്രാബ് ഹാന്‍ഡിലിന് 6 കിലോഗ്രാം വരെ ഭാരം താങ്ങാനാകുമെന്ന് കമ്പനി അവകാശപെടുന്നു. ദീര്‍ഘദൂര യാത്രയില്‍ അവയില്‍ ടോപ്പ് ബോക്‌സുകളും ഘടിപ്പിക്കാനാകും.സുസുക്കിയുടെ മറ്റ് മോഡലുകളില്‍ കണ്ടിട്ടുള്ള ഉയര്‍ന്ന നിലവാരമുള്ള സ്വിച്ചുകള്‍ തന്നെയാണ് വി സ്റ്റോമിലും ഉപയോഗിച്ചിരിക്കുന്നത്. വൺ ടച്ച് സ്റ്റാര്‍ട്ട് സംവിധാനം ഉപയോഗിക്കുന്നത്‌കൊണ്ട് സ്റ്റാര്‍ട്ട് സ്വിച്ച് അമര്‍ത്തി പിടിക്കേണ്ടതില്ല ഒറ്റ ഞെക്കില്‍ വാഹനം സ്റ്റാര്‍ട്ട് ആകും.നീല ലൈറ്റോടു കൂടിയ യു എസ് ബി ചാര്‍ജിങ് പോര്‍ട്ടും മീറ്ററിന്റെ ഇടത് ഭാഗത്ത് നല്‍കിയിട്ടുണ്ട്.

Suzuki-V Storm
Suzuki-V Storm

പൂര്‍ണമായും ഡിജിറ്റല്‍ മീറ്ററാണ് വി സ്റ്റോമിന് നല്‍കിയിരിക്കുന്നത്.അതില്‍ ബ്ലുടൂത്ത് കണക്ടിവിറ്റിയും ഇണക്കി ചേര്‍ത്തിരിക്കുന്നു. സുസുക്കി റൈഡ് കണക്ട് എന്ന മൊബൈല്‍ ആപ്പ് വഴി കോള്‍/മെസേജ് നോട്ടിഫിക്കേഷന്‍,നാവിഗേഷന്‍, സ്പീഡ് അലര്‍ട്ട്,ഫോണിന്റെ ബാറ്ററി ശതമാനം എന്നിവ വാഹനത്തിന്റെ മീറ്ററിലൂടെ അറിയാന്‍ സാധിക്കും.വാഹനത്തിന്റെ വിവിധ വിവരങ്ങള്‍, പാര്‍ക്ക് ചെയ്ത ലൊക്കേഷന്‍ എന്നിവ ഫോണിലും കാണാന്‍ കഴിയും.

Suzuki-V Storm
Suzuki-V Storm

ജിക്‌സര്‍ 250ല്‍ ഉപയോഗിച്ചിരിക്കുന്ന അതേ 249സിസി സിംഗിള്‍ സിലിണ്ടര്‍ 4വാല്‍വ് എന്‍ജിനാണ് വി സ്‌റ്റോമിലും ഉപയോഗിച്ചിരിക്കുന്നത്.9300 ആര്‍ പി എമ്മില്‍ 26.5 പി എസ് പവറും,7300 ആര്‍ പി എമ്മില്‍ 22.2എന്‍ എം ടോര്‍ക്കും ഉത്പ്പാദിപ്പിക്കുന്നതാണ് ഈ എന്‍ജിന്‍. വലിയ വീലുകളും,നല്ല ഗ്രിപ്പുള്ള ടയറുകളും,205മില്ലീമീറ്റര്‍ ഗ്രൗണ്ട് ക്ലിയറൻസുമായി ഓഫ് റോഡില്‍ മികച്ചു നില്‍ക്കുന്നുണ്ട് വി സ്റ്റോം.

Suzuki-V Storm
Suzuki-V Storm

കെ ടി എം അഡ്വഞ്ചര്‍ 250യുടെ അത്രയും കരുത്തുറ്റതല്ലെങ്കിലും തെല്ലും ആയാസമില്ലാതെ മൂന്നക്കവേഗത്തിലേക്ക് വി സ്‌റ്റോം കുതിക്കുന്നു

കരുത്തനായ ഓഫ് റോഡര്‍ എന്നതിലുപരി മികച്ചൊരു ടൂറര്‍ എന്നാണ് വി സ്റ്റോമിനെ വിശേഷിപ്പിക്കാവുന്നത്.ഹൈവേ യാത്രകള്‍ക്ക് ചേരുന്ന തരത്തിലാണ് സസ്‌പെന്‍ഷന്‍ ക്രമീകരണം.വലിയ വിന്‍ഡ് വൈസറുകള്‍ 90കിലോമീറ്റര്‍ വേഗത വരെ കാറ്റില്‍ നിന്നും പ്രതിരോധം തീര്‍ക്കുന്നു.1440എംഎം വീല്‍ബെയ്‌സ്, മിഡില്‍ ആര്‍ പി എമ്മില്‍ തന്നെ മികച്ച ടോര്‍ക്ക് ലഭിക്കുന്ന തരത്തിലുള്ള എന്‍ജിന്‍ ക്രമീകരണവും ഹൈവേ യാത്രകള്‍ക്ക് ചേരുന്ന തരത്തില്‍ ഈ വാഹനത്തെ ഒരുക്കുന്നു.കെ ടി എം അഡ്വഞ്ചര്‍ 250യുടെ അത്രയും കരുത്തുറ്റതല്ലെങ്കിലും തെല്ലും ആയാസമില്ലാതെ മൂന്നക്കവേഗത്തിലേക്ക് കുതിക്കുന്നുണ്ട് വി സ്‌റ്റോം.6 സ്പീഡ് ഗിയര്‍ ബോക്‌സിന്റെ കൃത്യതയാര്‍ന്ന പ്രകടനം ഗംഭീരം. മുന്‍-പിന്‍ വീലുകളില്‍ എ ബി എസ് ഓടുകൂടിയ ഡിസ്‌ക് ബ്രേക്കുകളാണ് വി സ്‌റ്റോമിന്റെ കുതിപ്പിനെ പിടിച്ചുനിര്‍ത്തുന്നത്.

Suzuki-V Storm
Suzuki-V Storm

12ലിറ്ററാണ് ഇന്ധനടാങ്കിന്റെ കപ്പാസിറ്റി.30-35 കിലോമീറ്റര്‍ ഇന്ധനക്ഷമതയും വാഹനം വാഗ്ദാനം ചെയ്യുന്നു.3 കളര്‍ ഓപ്ഷനുകളില്‍ ലഭിക്കുന്ന വാഹനത്തിന് 2.12 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില

Suzuki-V Storm
Suzuki-V Storm
logo
The Fourth
www.thefourthnews.in