ഏതര്‍ 450X
ഏതര്‍ 450X

ഇലക്ട്രിക്ക് വിപ്ലവം; വില്‍പ്പനയില്‍ 297% വളര്‍ച്ച നേടി ഏഥര്‍

ഹീറോ മോട്ടോര്‍ കോര്‍പ്പിന്റെയും തമിഴ്നാട് സര്‍ക്കാരിന്റെ ഇവി പോളിസി അനുസരിച്ചുള്ള ആനുകൂല്യങ്ങളും ഏഥര്‍ എനര്‍ജിക്ക് ലഭിക്കുന്നുണ്ട്
Updated on
1 min read

ഇലക്ട്രിക്ക് ഇരുചക്ര വാഹനരംഗത്ത് പുതിയ ചരിത്രം സൃഷ്ടിച്ച് 'ഏഥര്‍ എനര്‍ജി'. 2022 ഓഗസ്റ്റില്‍ രാജ്യത്ത് 6,410 യൂണിറ്റുകള്‍ വിറ്റഴിച്ചുകൊണ്ട് 297 ശതമാനം വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണ് ഓഗസ്റ്റ് മാസത്തില്‍ രേഖപ്പെടുത്തിയത്. 34 ശതമാനം വിപണി വിഹിതവുമായി കേരളത്തിലും ശക്തമായ സാന്നിധ്യം കമ്പനി ഉറപ്പിക്കുന്നുണ്ട്.

ഹീറോ മോട്ടോകോര്‍പ്പിന്റെയും ടൈഗര്‍ ഗ്ലോബല്‍ മാനേജ്മെന്റിന്റെയും പിന്തുണയോടെയാണ് ഏഥര്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തിയത്

ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഏഥര്‍ എനര്‍ജി. ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ കമ്പനി ഹീറോ മോട്ടോകോര്‍പ്പിന്റെയും ടൈഗര്‍ ഗ്ലോബല്‍ മാനേജ്മെന്റിന്റെയും പിന്തുണയോടെയാണ് ഇന്ത്യന്‍ വിപണിയിലേക്കെത്തിയത്. ആധുനിക സംവിധാനങ്ങളും കരുത്തേറിയ ഇലക്ട്രിക്ക് മോട്ടോറും ഇണക്കിച്ചേര്‍ത്ത വാഹനം വിപണിയില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ വമ്പിച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഹീറോ മോട്ടോര്‍ കോര്‍പ്പിന്റെ പിന്തുണ കൂടാതെ തമിഴ്നാട് സര്‍ക്കാരിന്റെ ഇവി പോളിസി അനുസരിച്ചുള്ള ആനുകൂല്യങ്ങളും ഏഥര്‍ എനര്‍ജിക്ക് ലഭിക്കുന്നുണ്ട്.

തമിഴ്നാട്ടിലെ ഹൊസൂരിലെ പ്ലാന്‍റില്‍ പ്രതിവര്‍ഷം ഒരു ലക്ഷത്തിലധികം യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.

ഏഥര്‍ എനര്‍ജിയുടെ ഹൊസൂരിലെ നിര്‍മാണ കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസം 50,000-ാമത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഏതര്‍ 450X പുറത്തിറക്കിയിരുന്നു. ഇന്ത്യന്‍ വിപണിയിലെത്തി നാല് വര്‍ഷത്തിനു ശേഷമാണ് ഇലക്ട്രിക് വാഹന ബ്രാന്‍ഡ് ഈ നാഴികക്കല്ല് പിന്നിടുന്നത്. മോഡലുകള്‍ കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പൂനെ, ചെന്നൈ, റാഞ്ചി എന്നിവിടങ്ങളില്‍ മൂന്ന് പുതിയ ഷോറൂമുകളും കമ്പനി ആരംഭിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ ഹൊസൂരിലെ പ്ലാന്‍റില്‍ പ്രതിവര്‍ഷം ഒരു ലക്ഷത്തിലധികം യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ഹീറോ മോട്ടോര്‍ കോര്‍പ്പിന്റെ പിന്തുണ കൂടാതെ തമിഴ്നാട് സര്‍ക്കാരിന്റെ ഇവി പോളിസി അനുസരിച്ചുള്ള ആനുകൂല്യങ്ങളും പിന്തുണയും ഏഥര്‍ എനര്‍ജിക്ക് ലഭിക്കുന്നുണ്ട്.

ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങളില്‍ ഏറ്റവും റേഞ്ച് കൂടിയ മോഡലുകളില്‍ ഒന്നായ 450X ജെന്‍ 3യും ഈ വര്‍ഷം പുറത്തിറക്കിയിരുന്നു

2018ല്‍ ഏതര്‍ 450 എന്ന മോഡല്‍ അവതരിപ്പിച്ചുകൊണ്ടാണ് കമ്പനി ഇന്ത്യയില്‍ ആദ്യ ചുവടു വെക്കുന്നത്. 2020-ല്‍ കരുത്തും റേഞ്ചും കൂടിയ രണ്ടാമത്തെ മോഡലായ ആഥര്‍ 450X പുറത്തിറക്കി. ഇവയ്ക്കു പിന്നാലെ ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങളില്‍ ഏറ്റവും റേഞ്ച് കൂടിയ മോഡലുകളില്‍ ഒന്നായ 450X ജെന്‍ 3യും ഈ വര്‍ഷം പുറത്തിറക്കിക്കൊണ്ട് വിപണിയില്‍ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. 1.17 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭവില.

ഏഥറിന്റെ വാഹനങ്ങള്‍ക്ക് എപ്പോഴും ശക്തമായ ഡിമാന്‍ഡ് ലഭിക്കുന്നുണ്ടെന്നും വിതരണ ശൃംഖലയുടെ പരിമിതികളുമായി പോരാടേണ്ടി വന്നതിന് ഇപ്പോള്‍ ഫലം ഇപ്പോള്‍ കണ്ടുവെന്നും ആതര്‍ എനര്‍ജി ചീഫ് ബിസിനസ് ഓഫീസര്‍ രവ്നീത് എസ് ഫൊകെല പറഞ്ഞു. കമ്പനിയുടെ വാഹനങ്ങള്‍ ബുക്ക് ചെയ്ത ശേഷമുള്ള കാത്തിരിപ്പ് കാലയളവ് കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ 'ഒല'യുടെ ഇലക്ട്രിക്ക് സ്‌കൂട്ടറുകളാണ് ഏഥറിന്റെ പ്രധാന എതിരാളി.

logo
The Fourth
www.thefourthnews.in