ഇലക്ട്രിക് വാഹനങ്ങളിലെ സുരക്ഷ: പുതിയ മാനദണ്ഡങ്ങള്‍ അവതരിപ്പിച്ച് ബിഐഎസ്

ഇലക്ട്രിക് വാഹനങ്ങളിലെ സുരക്ഷ: പുതിയ മാനദണ്ഡങ്ങള്‍ അവതരിപ്പിച്ച് ബിഐഎസ്

മാനദണ്ഡങ്ങള്‍ പ്രധാനമായും ഇലക്ട്രിക്ക് വാഹനങ്ങളിലെ നിർണായകമായ ഘടകങ്ങള്‍ കേന്ദ്രീകരിച്ചാണ് തയാറാക്കിയിരിക്കുന്നത്
Updated on
1 min read

എല്‍, എം, എൻ വിഭാഗങ്ങളിലെ ഇലക്ട്രിക്ക് വാഹനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി പുതിയ മാനദണ്ഡങ്ങള്‍ അവതരിപ്പിച്ച് ദ ബ്യൂറൊ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർസ്‌ (ബിഐസ്). ഐഎസ് 18590: 2024, ഐഎസ് 18606: 2024 എന്നിവയാണ് പുതിയ മാനദണ്ഡങ്ങള്‍.

ഈ മാനദണ്ഡങ്ങള്‍ പ്രധാനമായും ഇലക്ട്രിക് വാഹനങ്ങളിലെ നിർണായകമായ ഘടകങ്ങള്‍ കേന്ദ്രീകരിച്ചാണ് തയാറാക്കിയിരിക്കുന്നത്. കൂടാതെ ബാറ്ററികളുടെ ആയുസും സുരക്ഷയും ഉറപ്പാക്കുന്നു.

ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉപയോഗവും വില്‍പ്പനയും ഇന്ത്യൻ വിപണിയില്‍ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. ഇരുചക്രവാഹനങ്ങളില്‍ തുടങ്ങിയ ഇലക്ട്രിക്ക് വാഹനങ്ങളുടെ വരവ് ട്രക്കുകളില്‍ വരെ എത്തിനില്‍ക്കുന്നു. ഇലക്ട്രിക്ക് റിക്ഷകളും ഇ കാർട്ടുകള്‍ക്കും രാജ്യത്ത് ആവശ്യക്കാരും ഏറുകയാണ്.

ഇലക്ട്രിക് വാഹനങ്ങളിലെ സുരക്ഷ: പുതിയ മാനദണ്ഡങ്ങള്‍ അവതരിപ്പിച്ച് ബിഐഎസ്
ചെറുപ്പക്കാരുടെ വികാരമാകുന്ന ബൈക്കുകൾ, അറിയാം ആരാധകരേറെയുള്ള മോട്ടോർസൈക്കിളുകൾ

ഈ സാഹചര്യത്തിലായിരുന്നു ബിഐഎസ് ഐഎസ് 18294: 2023 അവതരിപ്പിച്ചത്. ഇത്തരം വാഹനങ്ങള്‍ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. നിർമാണം മുതല്‍ പ്രവർത്തനം വരെയുള്ള വിവിധ വശങ്ങള്‍ ഉള്‍ക്കൊണ്ടായിരുന്നു ഐഎസ് 18294: 2023. യാത്രക്കാരുടേയും ഡ്രൈവറുടേയും സുരക്ഷയ്ക്കും മുൻതൂക്കം കല്‍പ്പിക്കുന്നതായിരുന്നു മാനദണ്ഡം.

പുതിയ മാനദണ്ഡങ്ങള്‍ക്കൂടി അവതരിപ്പിച്ചതോടെ ഇലക്ട്രിക്ക് വാഹനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങളുടെ എണ്ണം 30 ആയി. രാജ്യത്ത് കൂടുതല്‍ സുസ്ഥിരവും പരിസ്ഥിതി സൗഹാർദപരവുമായിട്ടുള്ള ഗതാഗത സംവിധാനങ്ങളുടെ വളർച്ചയ്ക്ക് ഇവ നിർണായകമാണെന്നാണ് വിലയിരുത്തല്‍.

logo
The Fourth
www.thefourthnews.in