സീല്‍ സൂപ്പറാണ്; ബിവൈഡിയുടെ ഇലക്ട്രിക് സെഡാന്‍ ഇന്ത്യയിലേക്ക്

സീല്‍ സൂപ്പറാണ്; ബിവൈഡിയുടെ ഇലക്ട്രിക് സെഡാന്‍ ഇന്ത്യയിലേക്ക്

3.8സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗതയിലെത്തുന്ന വാഹനം 700കിലോമീറ്റര്‍ ഡ്രൈവിങ് റേഞ്ചും വാഗ്ദാനം ചെയ്യുന്നുണ്ട്
Updated on
1 min read

2023 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ച ബിവൈഡിയുടെ സൂപ്പര്‍താരം ഇന്ത്യന്‍ നിരത്തുകളിലേക്ക്. ഇലക്ട്രിക് സെഡാനായ സീല്‍ 2023 അവസാനത്തോടെ ഇന്ത്യയിലെത്തുമെന്ന് ബിവൈഡി അറിയിച്ചു. 3.8 സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റര്‍ വേഗതയിലെത്തുന്ന വാഹനം 2023 ഓട്ടോ എക്‌സ്‌പോയില്‍ ബിവൈഡിയുടെ പ്രധാന ആകര്‍ഷണമായിരുന്നു.

രണ്ട് വര്‍ഷത്തിനുള്ളില്‍ കമ്പനി ഇന്ത്യയില്‍ പുറത്തിറക്കുന്ന മൂന്നാമത്തെ വാഹനമാണ് സീല്‍

ചൈനീസ് വാഹന നിര്‍മാതാക്കളായ ബിവൈഡി ഇന്ത്യയിലെത്തിക്കുന്ന ആദ്യ ഇലക്ട്രിക് സെഡാനാണ് സീല്‍. ഡിസൈന്‍ കൊണ്ടും ഫീച്ചറുകള്‍ കൊണ്ടും മറ്റ് ഇലക്ട്രിക് വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് സീല്‍. രണ്ട് വര്‍ഷത്തിനുള്ളില്‍ കമ്പനി ഇന്ത്യയില്‍ പുറത്തിറക്കുന്ന മൂന്നാമത്തെ വാഹനമാണ് സീല്‍. ഓള്‍ വീല്‍ ഡ്രൈവ് സാങ്കേതികവിദ്യയുള്ള വാഹനത്തിന് 0.219 ആണ് ഡ്രാഗ് കോ-എഫിഷ്യന്റ്. അതായത് വായുവിനെ കീറിമുറിച്ച് വാഹനത്തിന് കുതിച്ചുപായാന്‍ സാധിക്കുമെന്ന് സാരം. മികച്ച പെര്‍ഫോമന്‍സിനൊപ്പം 700 കിലോമീറ്റര്‍ ഡ്രൈവിങ് റേഞ്ചും വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡ്രൈവര്‍ക്ക് 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും, ഹെഡ്-അപ്പ് ഡിസ്‌പ്ലേയും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.

1875 എംഎം വീതിയും, 4,800 എംഎം വീതിയുമുളള വാഹനത്തിന് 1460എംഎം ഉയരവുമുണ്ട്. കൂപ്പേ ഡിസൈന്‍ രീതികളാണ് വാഹനത്തില്‍ കമ്പനി ഒരുക്കിയിരിക്കുന്നത്. ഫീച്ചറുകള്‍ കൊണ്ടും സമ്പന്നമാണ് ബിവൈഡി സീല്‍. ഹീറ്റഡ് വിന്‍ഡ്സ്‌ക്രീന്‍, രണ്ട് വയര്‍ലെസ് ചാര്‍ജിംഗ് പാഡുകള്‍ തുടങ്ങിയവ സെന്റര്‍ കണ്‍സോളില്‍ ഒരുക്കിയിട്ടുണ്ട്. അറ്റോ3, ഇ6 എന്നീ മോഡലുകള്‍ക്ക് സമാനമായ റൊട്ടേറ്റിങ് ഫങ്ഷനുള്ള 15.6 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ ലഭിക്കുന്നു. ഇതോടൊപ്പം ഡ്രൈവര്‍ക്ക് 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും, ഹെഡ്-അപ്പ് ഡിസ്‌പ്ലേയും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.

60ലക്ഷം രൂപയാണ് വാഹനത്തിന് പ്രതീക്ഷിക്കുന്ന എക്‌സ് ഷോറൂം വില

ബിവൈഡിയുടെ ബ്ലേഡ് ബാറ്ററി സാങ്കേതികവിദ്യയാണ് സീല്‍ ഉപയോഗിക്കുന്നത്. BYD-യുടെ ഇ-പ്ലാറ്റ്ഫോം 3.0 അടിസ്ഥാനമാക്കിയാണ് സീലിന്റെ നിര്‍മാണം. 61.4kWh, 82.5kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കുകളാകും വാഹനത്തില്‍ ഉണ്ടാകുക. ആഗോളതലത്തില്‍, സിംഗിള്‍ മോട്ടോര്‍, ഡ്യുവല്‍ മോട്ടോര്‍ പവര്‍ട്രെയിനുകളാണ് സെഡാന് ഉള്ളത്. രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ ചേര്‍ന്ന് 530ബിഎച്ച്പി കരുത്തും 670 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.60ലക്ഷം രൂപയാണ് വാഹനത്തിന് പ്രതീക്ഷിക്കുന്ന എക്‌സ് ഷോറൂം വില.

logo
The Fourth
www.thefourthnews.in