'80 ശതമാനം ചാർജിങ്ങിന്  പത്തര മിനിറ്റ്'; ഇലക്ട്രിക് വാഹനങ്ങളില്‍ വിപ്ലവം തീര്‍ക്കാന്‍ സീക്കർ

'80 ശതമാനം ചാർജിങ്ങിന് പത്തര മിനിറ്റ്'; ഇലക്ട്രിക് വാഹനങ്ങളില്‍ വിപ്ലവം തീര്‍ക്കാന്‍ സീക്കർ

അടുത്ത ആഴ്ച മുതൽ സീക്കറിന്റെ പുതിയ ബാറ്ററികൾ ഘടിപ്പിച്ച 2025 007 മോഡൽ വിപണിയിൽ ലഭ്യമാകും
Updated on
1 min read

ഒരു ഇലക്ട്രിക്ക് കാർ വാങ്ങിക്കുന്നതിൽനിന്ന് മിക്കവരെയും പിന്തിപ്പിക്കുന്നത് വാഹനത്തിന്റെ ബാറ്ററി ചാർജ് ചെയ്യാൻ എടുക്കുന്ന വലിയ സമയമാണ്. എന്നാൽ ഇനി അങ്ങനെയൊരു ഭയം വേണ്ടെന്നാണ് ചൈനീസ് കാർ നിർമാതാക്കളായ സീക്കർ പറയുന്നത്. 10 ശതമാനത്തിൽനിന്ന് 80 ശതമാനം വരെ ചാർജാകാൻ പത്തരമിനിറ്റ് മാത്രമെടുക്കുന്ന അൾട്രാ ഫാസ്റ്റ് ചാർജിങ് ബാറ്ററികളാണ് സീക്കർ അവതരിപ്പിച്ചിരിക്കുന്നത്.

അടുത്ത ആഴ്ച മുതൽ സീക്കറിന്റെ പുതിയ ബാറ്ററികൾ ഘടിപ്പിച്ച 2025 007 മോഡൽ വിപണിയിൽ ലഭ്യമാകും. ഇലോൺ മസ്കിന്റെ ടെസ്ലയുടേതായിരുന്നു ഏറ്റവും മികവുറ്റ ഫാസ്റ്റ് ചാർജിങ് ബാറ്ററികളായി കരുതപ്പെട്ടിരുന്നത്. എന്നാൽ സീക്കറിന്റെ അവകാശവാദം ശരിയാണെങ്കിൽ ടെസ്‌ലയ്ക്ക് തിരിച്ചടിയാകും. സീക്കറിന്റെ വാദം വിശ്വസീനയമാണെന്നാണ് വിപണിയിലെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

തണുത്ത കാലാവസ്ഥയിൽ പോലും ബാറ്ററിയുടെ ശേഷിയുടെ 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജുചെയ്യുന്നത്തിന് അരമണിക്കൂറിൽ താഴെ സമയം മതിയാകും. -10 ഡിഗ്രി സെൽഷ്യസില്‍ വരെ ഇത്ര കുറഞ്ഞ സമയം പാലിക്കാന്‍ കഴിയുമെന്നാണ് സീക്കർ പറയുന്നത്. ചൈനീസ് കാർ നിർമ്മാണ ഭീമനായ ഗീലിയുടെ ഉടമസ്ഥതയിലുള്ളതാണ് സീക്കർ. യുകെ ആസ്ഥാനമായുള്ള ആഡംബര സ്‌പോർട്‌സ് കാർ ബ്രാൻഡായ ലോട്ടസ്, സ്വീഡൻ്റെ വോൾവോ എന്നിവയും ഗീലിയുടെ കീഴിലാണ്.

'80 ശതമാനം ചാർജിങ്ങിന്  പത്തര മിനിറ്റ്'; ഇലക്ട്രിക് വാഹനങ്ങളില്‍ വിപ്ലവം തീര്‍ക്കാന്‍ സീക്കർ
15,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ചിപ്പ് നിർമാതാക്കളായ ഇന്റൽ; നടപടി 1000 കോടി ഡോളറിന്റെ ചെലവ് ചുരുക്കാൻ

മെയ് മാസത്തിൽ, സീക്കറിന്റെ ഓഹരികൾ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരവും ആരംഭിച്ചിരുന്നു 2021ന് ശേഷം ആദ്യമായാണ് ഒരു ചൈനീസ് കമ്പനി അമേരിക്കൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുന്നത്.

'80 ശതമാനം ചാർജിങ്ങിന്  പത്തര മിനിറ്റ്'; ഇലക്ട്രിക് വാഹനങ്ങളില്‍ വിപ്ലവം തീര്‍ക്കാന്‍ സീക്കർ
ബജാജ് ഇവി ചേതക് 3201 സ്പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കി; വില 1.29 ലക്ഷം, ലഭ്യമാകുക ആമസോണില്‍ മാത്രം

എന്നാൽ ചൈനയിൽ നിന്നുള്ള ഇലക്ട്രിക്ക് വാഹനങ്ങൾക്ക് 100 ശതമാനം നികുതി ഉൾപ്പെടെയുള്ള നടപടികൾ വിപണിയിൽ സീക്കറിന് തിരിച്ചടിയാണ്. കൂടാതെ യുഎസിലെയും യൂറോപ്യൻ യൂണിയനിലെയും മറ്റ് പ്രധാന കാർ വിപണികളിലെയും ഉദ്യോഗസ്ഥർ ചൈനീസ് ഇവി കമ്പനികളുടെ വിദേശരാജ്യങ്ങളിലേക്കുള്ള അതിവേഗ വിപുലീകരണത്തെക്കുറിച്ച് കൂടുതൽ ആശങ്കാകുലരാണ്.

logo
The Fourth
www.thefourthnews.in