കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധന; രാജ്യത്ത് രണ്ടാമത്

കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധന; രാജ്യത്ത് രണ്ടാമത്

ഈവർഷം ഇതുവരെ കേരളത്തിൽ 4.57 ലക്ഷം വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 47,329 (10.3 ശതമാനം) വാഹനങ്ങൾ ഇലക്ട്രിക്കാണ്
Updated on
1 min read

കേരളത്തിലെ റോഡുകളിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കുതിച്ചുയരുന്നു. സംസ്ഥാനത്ത് പുതുതായി രജിസ്റ്റർ ചെയ്യപ്പെടുന്ന വാഹനങ്ങളുടെ പത്ത് ശതമാനവും ഇലക്ട്രിക് വണ്ടികളാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ എക്കോ ഫ്രണ്ട്‌ലി വാഹനങ്ങൾ പുതുതായി ഇറങ്ങുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ നിലവിൽ രണ്ടാംസ്ഥാനം കേരളത്തിനാണ്. ഡൽഹിയാണ് ഒന്നാമത്.

ഈ വർഷം ലക്ഷത്തിലധികം വാഹനങ്ങൾ രജിസ്റ്റർ ചെയ്ത സംസ്ഥാനങ്ങളിലെ മൊത്തം വാഹനങ്ങളിൽ ഇലക്ട്രിക്ക് വാഹനങ്ങൾ എത്രയെന്ന അനുപാതത്തെ അടിസ്ഥാനമാക്കിയാണ് കണക്ക്. കഴിഞ്ഞ ദിവസം വരെ കേരളത്തിൽ 4.57 ലക്ഷം വാഹങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 47,329 (10.3 ശതമാനം) വാഹനങ്ങൾ ഇലക്ട്രിക്കാണ്.

കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധന; രാജ്യത്ത് രണ്ടാമത്
എന്‍എസ്എസിന്റെ നാമജപയാത്ര: ഗൂഢലക്ഷ്യമില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് എഴുതിത്തള്ളാന്‍ നീക്കം

എംവിഡി ഡേറ്റ പ്രകാരം, ഏറ്റവും കൂടുതൽ ഇവി വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ ഏഴാം സ്ഥാനത്താണ് കേരളം. ഇവി വിറ്റഴിക്കുന്ന നിലവിലെ നിരക്ക് തുടരുകയാണെങ്കിൽ സംസ്ഥാനത്ത് ഈ വർഷം തന്നെ അരലക്ഷം കടക്കും. കേരളത്തിലെ 1.64 കോടി വാഹന ഉടമകളിൽ 98.52 ശതമാനവും പരമ്പരാഗത ഇന്ധനങ്ങളെ ആശ്രയിക്കുന്ന സമയത്താണ് ഈ പരിവർത്തനം സംഭവിക്കുന്നതെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം 39,622 ഇലക്ട്രിക് വാഹനങ്ങൾ സംസ്ഥാനത്ത് വിറ്റഴിച്ചിരുന്നു.

ഉത്തർപ്രദേശ് (1.53 ലക്ഷം), മഹാരാഷ്ട്ര (1.14 ലക്ഷം), കർണാടക (92,831), തമിഴ്‌നാട് (58,024), ഗുജറാത്ത് (55,976), രാജസ്ഥാൻ (54,088) എന്നിവരാണ് ഈ വർഷം കേരളത്തേക്കാൾ കൂടുതൽ ഇവി വിറ്റഴിച്ച സംസ്ഥാനങ്ങൾ. മറ്റ് സംസ്ഥാനങ്ങളേക്കാൾ ഉയർന്ന നികുതി കേരളത്തിൽ നിലനിൽക്കെ തന്നെയാണ് ഇലക്ട്രിക്ക് വാഹന ഉപയോഗത്തിലെ വർധന.

കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധന; രാജ്യത്ത് രണ്ടാമത്
കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സൈനികതല ചർച്ച: ഇന്ത്യയുടെ പ്രധാന ആവശ്യത്തിന് അംഗീകാരമില്ല

ഹൈബ്രിഡ്, ഇലക്ട്രിക്ക് വാഹനങ്ങൾക്കുള്ള റോഡ് നികുതിയിൽ കേരളം 50 ശതമാനം ഇളവ് ഏർപ്പെടുത്തിയിരുന്നു. മഹാരാഷ്ട്ര, മേഘാലയ, അസം, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ ഇത്തരം വാഹനങ്ങൾക്ക് റോഡ് നികുതി തന്നെ എടുത്തുമാറ്റുകയും സബ്‌സിഡികൾ നൽകുകയും ചെയ്തിട്ടുണ്ട്.

ഇന്ധനവില വർധന, ചാർജിങ് സ്റ്റേഷനുകളുടെ വ്യാപനം എന്നിവയെല്ലാം ഇലക്ട്രിക്ക് വാഹനങ്ങളിലേക്കുള്ള ചുവടുമാറ്റത്തിന് കാരണമാണെന്ന് വിാദഗ്ധർ പറയുന്നു. ഒരുമാസം ഏകദേശം 5,500 ഇലക്ട്രിക്ക് വാഹനങ്ങൾ കേരളത്തിൽ രജിസ്റ്റർ ചെയ്യുന്നുണ്ട് എന്നാണ് കണക്ക്. കാർബൺ ബഹിർഗമനത്തെക്കാൾ ഇന്ധന വിലയാണ് ഉപഭോക്താക്കളെ ഇവികളിലേക്ക് അടുപ്പിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു.

logo
The Fourth
www.thefourthnews.in