ചെറുപ്പക്കാരുടെ വികാരമാകുന്ന ബൈക്കുകൾ, അറിയാം ആരാധകരേറെയുള്ള മോട്ടോർസൈക്കിളുകൾ

ചെറുപ്പക്കാരുടെ വികാരമാകുന്ന ബൈക്കുകൾ, അറിയാം ആരാധകരേറെയുള്ള മോട്ടോർസൈക്കിളുകൾ

ഓരോ വര്‍ഷവും പുത്തന്‍ മാറ്റങ്ങളുമായി ബൈക്കുകള്‍ വിപണിയിലെത്തുന്നുണ്ട്.
Updated on
2 min read

ഒരു വാഹനമെന്നതിലുപരി ബൈക്കുകള്‍ പലര്‍ക്കും ഒരു വികാരമാണ്. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണിയാണ് ഇന്ത്യ. ഓരോ വര്‍ഷവും പുത്തന്‍ മാറ്റങ്ങളുമായി ബൈക്കുകള്‍ വിപണിയിലെത്തുന്നുണ്ട്. ലോക മോട്ടോര്‍ സൈക്കിള്‍ ദിനത്തില്‍ പ്രേക്ഷക പ്രീതിയുള്ള ചില ബൈക്കുകൾ പരിചയപ്പെടാം.

ഹീറോ സ്‌പ്ലെന്‍ഡര്‍

ഇന്ത്യക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള മോട്ടോര്‍സൈക്കിളാണ് ഹീറോ സ്‌പ്ലെന്‍ഡര്‍. 1994ലാണ് ഹീറോ സ്‌പ്ലെന്‍ഡര്‍ വിപണിയിലെത്തുന്നത്. അസാധാരണമായ ഇന്ധനക്ഷമത, കുറഞ്ഞ പണിച്ചെലവ്, കരുത്തുറ്റ ബില്‍ഡ് ക്വാളിറ്റി തുടങ്ങിയവയാണ് ഹീറോ സ്‌പ്ലെന്‍ഡറിനെ സാധാരണക്കാര്‍ക്കിടയിലെ ജനപ്രിയനാക്കി മാറ്റിയത്.

2023 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം 32,55,744 യൂണിറ്റ് സ്‌പ്ലെന്‍ഡറുകളാണ് വിറ്റഴിച്ചത്. നിലവില്‍ 75,441ആണ് സ്‌പ്ലെന്‍ഡറിന്റെ പ്രാരംഭ വില. 97.2 സിസി സിംഗിള്‍ സിലിണ്ടര്‍, 4-സ്പീഡ് ഗിയര്‍ബോക്‌സും ഡ്രം ബ്രേക്‌സും സപ്ലെഡറിന്റെ പ്രത്യേകതയാണ്. മാത്രമല്ല, 112 കിലോ ഭാരം മാത്രമേ സ്‌പ്ലെന്‍ഡറിനുള്ളു.

ചെറുപ്പക്കാരുടെ വികാരമാകുന്ന ബൈക്കുകൾ, അറിയാം ആരാധകരേറെയുള്ള മോട്ടോർസൈക്കിളുകൾ
ഓളമുണ്ടാക്കാൻ വീണ്ടും അൾട്രോസ്; റേസർ പതിപ്പുമായി ടാറ്റ

ബജാജ് പള്‍സര്‍

2001ലാണ് ബജാജ് പള്‍സര്‍ ആദ്യമായി വിപണിയിലെത്തുന്നത്. ബജാജ് പൾസറിൻ്റെ സ്‌പോര്‍ട്ടി പ്രകടനം ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയെ പുനര്‍നിര്‍വചിച്ചു. സ്റ്റൈലിങ്ങും കരുത്തുറ്റ എഞ്ചിനും കാരണം പള്‍സര്‍ യുവ റൈഡര്‍മാര്‍ക്കിടയില്‍ ഹിറ്റായി മാറി. പുതിയ സാങ്കേതിക വിദ്യകൾ പ്രയോഗിക്കുന്നതും ആധുനിക കാലത്തെ ട്രെന്‍ഡുകള്‍ ഉപയോഗിച്ചുള്ള ഡിസൈനുകളും പള്‍സര്‍ സീരീസുകൾ പരീക്ഷിക്കുന്നുണ്ട്. 125 സിസി മുതല്‍ 400 സിസി വരെയുള്ള പള്‍സറുകള്‍ വിപണിയില്‍ ലഭ്യമാണ്.

കെടിഎം ഡ്യൂക്ക് 390

2013ലാണ് ഡ്യൂക്ക് 390 ആദ്യമായി ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിയത്. അഞ്ച് സെക്കന്റില്‍ മണിക്കൂറില്‍ 0-100 വേഗതയില്‍ ഡ്യൂക്ക് സഞ്ചരിക്കുന്നു. മാത്രവുമല്ല, 150 കിലോയില്‍ താഴെ ഭാരം മാത്രമേ ഡ്യൂക്കിനുള്ളു. ഈ വര്‍ഷം ഡ്യൂക്ക് മൂന്നാം തലമുറ വാഹനം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. ഏകദേശം 3.11 ലക്ഷം രൂപയാണ് വില. ക്വിക്ക്ഷിഫ്റ്റര്‍, 5 ഇഞ്ചിന്റെ ടിഎഫ്ടി എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എബിസി മോഡ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകള്‍ കെടിഎം ഡ്യൂക്ക് നല്‍കുന്നുണ്ട്.

ചെറുപ്പക്കാരുടെ വികാരമാകുന്ന ബൈക്കുകൾ, അറിയാം ആരാധകരേറെയുള്ള മോട്ടോർസൈക്കിളുകൾ
ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് ഒരുങ്ങി ഹ്യുണ്ടായ്, ലക്ഷ്യം 25,000 കോടി; എൽഐസിയെ പിന്നിലാക്കും

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350

1950കളുടെ ആരംഭം മുതല്‍ ബുള്ളറ്റ് 350 ഇന്ത്യയിലുണ്ട്. അതിന്റെ റെട്രോ ഡിസൈന്‍ ബുള്ളറ്റിന് ആരാധകരെ സൃഷ്ടിച്ചു. നിലവില്‍ 1.74 ലക്ഷം രൂപയാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ വില. 20.22 എച്ച് പി പവര്‍ ഔട്ട്പുട്ടും 27 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനോട് കൂടിയ ജെ പ്ലാറ്റ്‌ഫോമാണ് ഇതില്‍ ഉപയോഗിക്കുന്നത്.

logo
The Fourth
www.thefourthnews.in