ഫുള്‍ ചാര്‍ജില്‍ 550 കിലോമീറ്റര്‍, മാരുതിയുടെ ആദ്യ ഇലക്ട്രിക് കാര്‍ അടുത്ത വര്‍ഷം; പരീക്ഷണ ഓട്ടത്തിന്റെ ചിത്രം പുറത്ത്

ഫുള്‍ ചാര്‍ജില്‍ 550 കിലോമീറ്റര്‍, മാരുതിയുടെ ആദ്യ ഇലക്ട്രിക് കാര്‍ അടുത്ത വര്‍ഷം; പരീക്ഷണ ഓട്ടത്തിന്റെ ചിത്രം പുറത്ത്

ഇവിഎക്‌സ് ശ്രേണിയിലുള്ള വാഹനത്തിന്റെ കണ്‍സപ്റ്റ് വെര്‍ഷന്‍ 2023 ഓട്ടോഎക്‌സ്‌പോയില്‍ അവതരിപ്പിച്ചിരുന്നു
Updated on
1 min read

മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി അടുത്തവര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തും. ഇവിഎക്‌സ് ശ്രേണിയിലുള്ള വാഹനത്തിന്റെ കണ്‍സപ്റ്റ് വെര്‍ഷന്‍ 2023 ഓട്ടോഎക്‌സ്‌പോയില്‍ അവതരിപ്പിച്ചിരുന്നു. വാഹനത്തില്‍ അത്യാധുനിക സാങ്കേതിക വിദ്യകളുണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒറ്റ ചാര്‍ജിങ്ങില്‍ 550 കിലോമീറ്റര്‍ റേഞ്ച് വാഹനത്തിന് ലഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, വാഹനത്തിന്റെ സവിശേഷതകളും മറ്റും കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന കാര്‍, മറ്റു രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യും. 2025 പകുതിയോടെ മോഡല്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

ഗ്രാന്‍ഡ് വിറ്റാരയുമായി പുതിയ എസ് യുവിക്ക് സാമ്യങ്ങള്‍ ഏറെയാണ്. അതേസമയം, ക്യാബിന്‍ സ്‌പേസ് വിറ്റാരയുടേതിനേക്കാ( കൂടുതലുണ്ടാവുമെന്നാണ് റിപ്പോർട്ട്. പുതിയ വാഹനത്തിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു.

ഫുള്‍ ചാര്‍ജില്‍ 550 കിലോമീറ്റര്‍, മാരുതിയുടെ ആദ്യ ഇലക്ട്രിക് കാര്‍ അടുത്ത വര്‍ഷം; പരീക്ഷണ ഓട്ടത്തിന്റെ ചിത്രം പുറത്ത്
റേഞ്ച് റോവറും റേഞ്ച് റോവർ സ്പോർട്ടും ഇന്ത്യയില്‍ നിർമിക്കാന്‍ ജാഗ്വാർ ലാന്‍ഡ് റോവർ; ചരിത്രത്തിലാദ്യം, വില കുറയും

വലുപ്പത്തില്‍ ഗ്രാന്‍ഡ് വിറ്റാരയെ കടത്തിവെട്ടുന്നതാകും പുതിയ മോഡല്‍. 4,400 എംഎം നീളവും 1,800 എംഎം വീതിയും 1,600 എംഎം ഉയരവും പുതിയ മോഡലിനുണ്ടാകും എന്നാണ് സൂചന. 60 കിലോവാട്ട് ബാറ്ററി പാക്കാണ് പുതിയ മോഡലിന് ഉണ്ടാകാന്‍ സാധ്യത. ചെറിയ ബാറ്ററി സൈസ് മോഡലിലും വാഹനം പുറത്തിറക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഫോഗ് ലാമ്പുകള്‍, ക്രോം ട്രീറ്റ്‌മെന്റ്, ടൈലാംപ്‌സ്, കണകക്ടഡ് ടെയ്‌ലാമ്പുകള്‍ എന്നിവ വാഹനത്തിലുണ്ടാകുമെന്നാണ് വിവരം.

പരീക്ഷണ ഓട്ടത്തിന്റെ ചിത്രം
പരീക്ഷണ ഓട്ടത്തിന്റെ ചിത്രം

അതേസമയം, കണ്‍സപ്റ്റ് വേര്‍ഷനില്‍ അവതരിപ്പിച്ചതില്‍ നിന്നും പ്രൊഡക്ഷന്‍ വേര്‍ഷനില്‍ വലിയ വ്യത്യാസങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കണ്‍സപ്റ്റ് വേര്‍ഷനില്‍ വി ഷേപ്പുള്ള ഹെഡ്‌ലാമ്പുകളാണ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍, പ്രൊഡക്ഷന്‍ വേര്‍ഷനില്‍ ഇത് എല്‍ഇഡി പ്രൊജക്ടര്‍ യൂണിറ്റുകളുള്ള സാധാരണ ഹെഡ്‌ലാമ്പായി മാറ്റിയെന്നാണ് സൂചന.

logo
The Fourth
www.thefourthnews.in