ഓട്ടോമൊബൈൽ രംഗത്തും  ചാറ്റ്ജിപിടി;  പ്രഖ്യാപനവുമായി അമേരിക്കയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ജനറൽ മോട്ടോർസ്

ഓട്ടോമൊബൈൽ രംഗത്തും ചാറ്റ്ജിപിടി; പ്രഖ്യാപനവുമായി അമേരിക്കയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ജനറൽ മോട്ടോർസ്

മൈക്രോസോഫ്റ്റുമായുള്ള സഹകരണത്തിന്റെ ഭാഗമായാണ് വാഹനങ്ങളിൽ ചാറ്റ്‌ജിപിടി സേവനം പരീക്ഷിക്കാൻ ജിഎം ഒരുങ്ങുന്നത്
Updated on
1 min read

ഓട്ടോമൊബൈൽ രംഗത്തും ചാറ്റ്ജിപിടിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനൊരുങ്ങി അമേരിക്കയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ജനറൽ മോട്ടോർസ് (ജിഎം). മൈക്രോസോഫ്റ്റുമായുള്ള സഹകരണത്തിന്റെ ഭാഗമായാണ് വാഹനങ്ങളിൽ ചാറ്റ്‌ജിപിടി സേവനം പരീക്ഷിക്കാൻ ജിഎം ഒരുങ്ങുന്നത്. ചാറ്റ്‌ജിപിടി ഇനി മുതല്‍ എല്ലായിടത്തും ഉണ്ടാകുമെന്ന് ജിഎം വൈസ് പ്രസിഡന്റ് സ്കോട്ട് മില്ലർ കഴിഞ്ഞയാഴ്ച ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മാനുവലിൽ സാധാരണയായി കാണപ്പെടുന്ന വാഹന സവിശേഷതകൾ, ഗാരേജ് ഡോർ കോഡ് പോലുള്ള പ്രോഗ്രാം ഫങ്ഷനുകൾ എന്നിവ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ചാറ്റ്ബോട്ട് ഉപയോഗിക്കാമെന്ന് മില്ലർ പറഞ്ഞു.

വാഹന ഉടമയുടെ മാനുവലിൽ സാധാരണയായി കാണപ്പെടുന്ന വാഹന സവിശേഷതകൾ, ഗാരേജ് ഡോർ കോഡ് പോലുള്ള പ്രോഗ്രാം ഫങ്ഷനുകൾ എന്നിവ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാകാൻ ചാറ്റ്ബോട്ട് ഉപയോഗിക്കാം

2008 വരെ ലോകത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായിരുന്ന ജനറൽ മോട്ടോർസിന് എട്ട് രാജ്യങ്ങളില്‍ ബ്രാഞ്ചുകളുണ്ട്. ചാറ്റ്‌ജിപിടി പോലെയുള്ള എഐ ചാറ്റ്ബോറ്റുകൾ ഉപയോഗപ്പെടുത്തിയുള്ള പുതിയ മോഡലുകൾ ജിഎം നിർമിക്കുമെന്ന് നേരത്തെതന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് മികച്ച സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ജിഎം വക്താവ് അറിയിച്ചു. ഈ വർഷം ആദ്യമാണ് മൈക്രോസോഫ്റ്റ് പിന്തുണയുള്ള ഓപ്പൺഎഐയിൽ നിന്നുള്ള ചാറ്റ് ജിപിടി സേവനം കമ്പനി അവതരിപ്പിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ എല്ലാ സേവനങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് സിഇഒ സത്യ നദെല്ല നേരത്തെ തന്നെ പറഞ്ഞിരുന്നു.

ഓട്ടോമൊബൈൽ രംഗത്തും  ചാറ്റ്ജിപിടി;  പ്രഖ്യാപനവുമായി അമേരിക്കയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ജനറൽ മോട്ടോർസ്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെർച്ച് ഇനി സ്മാർട്ട് ഫോണിലും; ഗൂഗിളിനെ മറികടക്കാൻ മൈക്രോസോഫ്റ്റ്

മറ്റ് വമ്പൻ ടെക് കമ്പനികളെപ്പോലെ മൈക്രോസോഫ്റ്റും വാഹനങ്ങളിൽ കൂടുതൽ സാങ്കേതികവിദ്യ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം മുതൽ ഓട്ടോമേറ്റഡ് ഡ്രൈവിംഗ്, ബാറ്ററി പെർഫോർമെന്‍സ് എന്നിങ്ങനെ വാഹനത്തിന്റെ ഒന്നിലധികം പ്രവർത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.

logo
The Fourth
www.thefourthnews.in