സ്കൂട്ടറുകള്‍ പുത്തന്‍ പോലെ നിലനിർത്താം; ഈ നിർദേശങ്ങള്‍ പിന്തുടരൂ

സ്കൂട്ടറുകള്‍ പുത്തന്‍ പോലെ നിലനിർത്താം; ഈ നിർദേശങ്ങള്‍ പിന്തുടരൂ

അറ്റകുറ്റപ്പണികള്‍ ഉറപ്പാക്കുന്നതിലൂടെ സ്കൂട്ടർ ദീർഘകാലം പ്രശ്നങ്ങളില്ലാതെ ഉപയോഗിക്കാനുമാകും
Updated on
1 min read

ചെറിയ യാത്രകള്‍ക്ക് മറ്റു വാഹനങ്ങളെക്കാള്‍ അധികംപേരും ആശ്രയിക്കുന്നത് സ്കൂട്ടറുകളെയാണ്. എന്നാല്‍ ഉപയോഗം വർധിക്കുമ്പോള്‍ സ്കൂട്ടറിന് തകരാർ സംഭവിക്കാനുമിടയുണ്ട്. അറ്റകുറ്റപ്പണികള്‍ ഉറപ്പാക്കുന്നതിലൂടെ സ്കൂട്ടർ ദീർഘകാലം പ്രശ്നങ്ങളില്ലാതെ ഉപയോഗിക്കാനാകും. സ്കൂട്ടറിന്റെ ആയുസ് നിലനിർത്താന്‍ സഹായിക്കുന്ന ചില ടിപ്പുകള്‍ പരിശോധിക്കാം.

ഫ്ലൂയിഡുകള്‍ പരിശോധിക്കുക

വാഹനത്തിന്റെ സുഗമമായ മുന്നോട്ട് പോക്കിന് എഞ്ചിന്‍ ഒയില്‍, ബ്രേക്ക് ഫ്ലൂയിഡ്, കൂളന്റ് എന്നിവ ആവശ്യമാണ്. കൃത്യമായ ഇടവേളകളില്‍ ഇവ പരിശോധിക്കുകയും ആവശ്യമായ അളവില്‍ ഉണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക.

ടയറിലെ എയര്‍

സുരക്ഷയ്ക്ക് ഏറ്റവും പ്രധാനമായത് ടയറില്‍ കൃത്യമായ അളവില്‍ എയര്‍ നിലനിർത്തുക എന്നതാണ്. ഇടവേളകളില്‍ ടയറിന്റെ എയര്‍ പരിശോധിക്കാം. ടയറില്‍ ആവശ്യമായ എയറില്ലെങ്കില്‍ ഹാന്‍ഡിലിങ്ങിനേയും സുരക്ഷയേയും ഇന്ധന ക്ഷമതയേയും ബാധിക്കും.

സ്കൂട്ടറുകള്‍ പുത്തന്‍ പോലെ നിലനിർത്താം; ഈ നിർദേശങ്ങള്‍ പിന്തുടരൂ
ന്യൂജൻ മോടിയിലെത്തുമോ 90'സിന്റെ 'അര്‍മദ'; ഥാർ മോഡലുകൾക്കായി ഏഴ് പേരുകളുടെ പകര്‍പ്പവകാശം സ്വന്തമാക്കി മഹീന്ദ്ര

ബാറ്ററി

നിങ്ങളുടെ സ്കൂട്ടറിന്റെ ബാറ്ററി പതിവായി പരിശോധിക്കുക. ബാറ്ററി ടെർമിനലുകള്‍ വ്യത്തിയായി സൂക്ഷിക്കുക.

ബ്രേക്കുകള്‍

നിങ്ങളുടെ സുരക്ഷയ്ക്ക് ബ്രേക്ക് ഉറപ്പാക്കേണ്ടത് ഏറ്റവും അത്യാവശ്യമായ ഒന്നാണ്. ബ്രേക്ക് പാഡുകള്‍, ഡിസ്കുകള്‍, ഫ്ലൂയിഡ് ലെവല്‍ എന്നിവ പരിശോധിക്കുക. പതിവില്ലാത്ത ശബ്ദം, ബ്രേക്കിന്റെ കുറവ് എന്നിവ അനുഭവപ്പെട്ടാല്‍ ഉടന്‍തന്നെ പരിഹാരം കണ്ടെത്തുക,

എയർ ഫില്‍ട്ടർ വൃത്തിയായി സൂക്ഷിക്കുക

എഞ്ചിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് എയർ ഫില്‍ട്ടർ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. എയർ ഫില്‍ട്ടർ അടഞ്ഞാല്‍ ഇന്ധന ക്ഷമതയെ ബാധിക്കുകയും എഞ്ചിന്റെ പവർ കുറയുകയും ചെയ്യും.

കൃത്യമായ സർവീസിങ്

അറ്റകുറ്റപ്പണികള്‍ വീട്ടില്‍തന്നെ ചെയ്യാമെങ്കിലും കമ്പനി സർവീസിങ് അല്ലെങ്കില്‍ പ്രൊഫഷണല്‍ സഹായം തേടുക.

logo
The Fourth
www.thefourthnews.in