ഹ്യുണ്ടായ് ക്രെറ്റ പുതിയ നൈറ്റ് എഡിഷന്‍ പുറത്തിറക്കി, സ്റ്റാന്‍ഡേര്‍ഡ് ക്രെറ്റയെ അപേക്ഷിച്ച് ഇരുപത്തിയൊന്നിലധികം മാറ്റങ്ങള്‍

ഹ്യുണ്ടായ് ക്രെറ്റ പുതിയ നൈറ്റ് എഡിഷന്‍ പുറത്തിറക്കി, സ്റ്റാന്‍ഡേര്‍ഡ് ക്രെറ്റയെ അപേക്ഷിച്ച് ഇരുപത്തിയൊന്നിലധികം മാറ്റങ്ങള്‍

14,50,800 രൂപയില്‍ (എക്‌സ്-ഷോറൂം) ആണ് വില ആരംഭിക്കുന്നത്
Updated on
1 min read

ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് ഹ്യുണ്ടായ് ക്രെറ്റ പുതിയ നൈറ്റ് എഡിഷന്‍ പുറത്തിറക്കി. എസ്യുവി പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ പുതിയ മോഡല്‍ ലഭ്യമാണ്. 14,50,800 രൂപയില്‍ (എക്‌സ്-ഷോറൂം) ആണ് വില ആരംഭിക്കുന്നത്.

സ്റ്റാന്‍ഡേര്‍ഡ് ക്രെറ്റയെ അപേക്ഷിച്ച് 21-ലധികം മാറ്റങ്ങളാണ് ക്രെറ്റ നൈറ്റ് എഡിഷന്റെ സവിശേഷത. മാറ്റ് ബ്ലാക്ക് ലോഗോകളുള്ള ബ്ലാക്ക് ഗ്രില്ലും ചുവന്ന ബ്രേക്ക് കാലിപ്പറുകളുള്ള കറുപ്പ് 17 ഇഞ്ച് അലോയ് വീലുകളുമുള്ള ഓള്‍-ബ്ലാക്ക് കളര്‍ സ്‌കീമിലാണ് ഇത് വരുന്നത്. ബ്ലാക്ക് ഫ്രണ്ട്, റിയര്‍ സ്‌കിഡ് പ്ലേറ്റുകള്‍, സൈഡ് സില്‍ ഗാര്‍ണിഷ്, റൂഫ് റെയിലുകള്‍, സി-പില്ലര്‍ ഗാര്‍ണിഷ്, കറുപ്പ് നിറത്തില്‍ ചായം പൂശിയ സ്പോയിലര്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍.

കറുത്ത നിറത്തിലുള്ള തീം ആണ് കാറിന്റെ ഉള്‍വശത്തെ ആകര്‍ഷണീയമാക്കുന്നത്. നൈറ്റ് എഡിഷന് ബ്രാസ് സ്റ്റിച്ചിങ്, മെറ്റല്‍ പെഡലുകള്‍, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, ബ്രാസ് ഇന്‍സെര്‍ട്ടുകള്‍ എന്നിവയ്ക്കൊപ്പം കറുത്ത ലെതര്‍ അപ്ഹോള്‍സ്റ്ററിയും ഇന്റീരിയലില്‍ ലഭ്യമാണ്.

ക്രെറ്റ നൈറ്റ് എഡിഷന്‍ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്: 1.5 ലിറ്റര്‍ പെട്രോള്‍ പതിപ്പിന് 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍ (IVT) എന്നിവയുണ്ട്, അതേസമയം 1.5-ലിറ്റര്‍ ഡീസലിന് 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിന് പുറമെ 6-സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷനും ലഭിക്കുന്നു.

ക്രെറ്റ നൈറ്റ് എഡിഷന്‍ ടൈറ്റന്‍ ഗ്രേ മാറ്റ് എക്സ്റ്റീരിയര്‍ നിറത്തിലും ലഭ്യമാണ്, ഇതിന് 5,000 രൂപ കൂടുതലാണ്, അതേസമയം ഡ്യുവല്‍ ടോണ്‍ എക്സ്റ്റീരിയര്‍ 15,000 രൂപ ഓപ്ഷനിലും ലഭ്യമാകും.

logo
The Fourth
www.thefourthnews.in