ഹ്യൂണ്ടായ് എക്‌സ്റ്റര്‍ ബുക്കിങ് ആരംഭിച്ചു; അഞ്ച് വേരിയെന്റുകളില്‍ കാര്‍ സ്വന്തമാക്കാം

ഹ്യൂണ്ടായ് എക്‌സ്റ്റര്‍ ബുക്കിങ് ആരംഭിച്ചു; അഞ്ച് വേരിയെന്റുകളില്‍ കാര്‍ സ്വന്തമാക്കാം

വിപണിയിലെ ടാറ്റാ പഞ്ചിനോടും സിട്രേയന്‍ സി3 യോടും കിടപിടിക്കുന്ന രീതിയിലാണ് എക്സ്റ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്
Updated on
1 min read

ഹ്യൂണ്ടായ് എക്സ്റ്റര്‍ എസ്‌യുവിയുടെ ബുക്കിങ് ആരംഭിച്ചു. ദക്ഷിണ കൊറിയയില്‍ വില്‍ക്കുന്ന കാസ്പര്‍ മോഡലിനെ അടിസ്ഥാനപ്പെടുത്തിയാണ് എക്‌സിസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ആറ് സിംഗിള്‍-ടോണ്‍ കളര്‍ ഓപഷനുകളിലും മൂന്ന് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപഷനുകളിലും എക്സ്റ്റര്‍ ലഭ്യമാകും. ഇക്‌സ്, എസ്, എസ്എക്‌സ്, എസ്എക്‌സ്(ഒ), എസ്എക്‌സ്(ഒ) കണക്ട് എന്നിങ്ങനെ അഞ്ച് നിറങ്ങളിലാണ് എക്‌സ്റ്റർ വിപണിയിലെത്തുക. 11,000 രൂപ ടോക്കണ്‍ തുക നല്‍കിയാല്‍ ഉപഭോക്താവിന് എക്സ്റ്റര്‍ എസ്‌യുവി ബുക്ക് ചെയ്യാം. വിപണിയിലെ ടാറ്റാ പഞ്ചിനോടും സിട്രേയന്‍ സി3യോടും കിടപിടിക്കുന്ന രീതിയിലാണ് എക്സ്റ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ഹ്യൂണ്ടായ് എക്‌സ്റ്റര്‍ ബുക്കിങ് ആരംഭിച്ചു; അഞ്ച് വേരിയെന്റുകളില്‍ കാര്‍ സ്വന്തമാക്കാം
ഇന്ത്യയിലെ ബജറ്റ് ഫ്രണ്ട്‌ലി എസ്‌യുവികൾ

ഗ്രാന്‍ഡ് ഐ10 Nios, ഔറ, i20, വെന്യൂ എന്നീ കാറുകളില്‍ ഉപയോഗിച്ചിരിക്കുന്ന, 1.2 ലിറ്റര്‍ ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ എക്‌സറ്ററിലാണ് ഒരുക്കിയിരിക്കുന്നത്. കാറിനെപ്പറ്റിയുളള മറ്റ് വിവരങ്ങളൊന്നും ഹ്യൂണ്ടായ് പുറത്ത് വിട്ടിട്ടില്ല.

ഇന്ത്യയിലെ മറ്റ് പല ഹ്യൂണ്ടായ് മോഡലുകളെയും പോലെ എസ്റ്ററും ഹ്യൂണ്ടായുടെ പാരാമെട്രിക്ക് ഡിസൈനിലും ബോക്‌സി പ്രോപോഷന്‍സ് രീതി തന്നെയാണ് പിന്തുടരുന്നത്. സ്ലിറ്റ് ഹെഡ്‌ലാംപ്, എച്ച് ആകൃതിയിലുളള എല്‍ഡി ഡേ ടൈം റണ്ണിങ് ലാംപ് എന്നിവയും വാഹനത്തിലുണ്ട്. ബ്ലാക്ക്ഡ് ഔട്ട് വീല്‍ ആര്‍ച്ചുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഡയമണ്ട് കട്ട് അലോയ് വീലുകള്‍ കാറിനുണ്ട്. ഫ്‌ളോട്ടിങ് റൂഫ് ഡിസൈന്‍, ബ്രിഡ്ജ്-ടൈപ്പ് റൂഫ് റെയിലറുകള്‍, സൈഡ് സില്‍ ക്ലാഡിങ് എന്നിവയും കാറില്‍ ഒരുക്കിയിട്ടുണ്ട്.

ഹ്യൂണ്ടായ് എക്‌സ്റ്റര്‍ ബുക്കിങ് ആരംഭിച്ചു; അഞ്ച് വേരിയെന്റുകളില്‍ കാര്‍ സ്വന്തമാക്കാം
19 ലക്ഷം മുതല്‍ 25 ലക്ഷം വരെ; ഇന്നോവ ക്രിസ്റ്റയുടെ ഉയർന്ന വേരിയൻ്റുകളുടെ വില പ്രഖ്യാപിച്ചു

ഈ വര്‍ഷം ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ എക്‌സ്റ്ററിന്റെ വില ഹ്യൂണ്ടായ് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹ്യൂണ്ടായ് വെന്യൂവിന്റെ വിലയേക്കാള്‍ താഴെയായിരിക്കും എക്‌സറ്ററിന്റെ വില. അതോടൊപ്പം സാധാരണക്കാർക്കും വാങ്ങാനാകുന്ന തരത്തിലായിരിക്കും വില ക്രമീകരിക്കുക.

logo
The Fourth
www.thefourthnews.in