6.99 ലക്ഷം വില; ഐ20 ഫേസ് ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു

6.99 ലക്ഷം വില; ഐ20 ഫേസ് ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ മാത്രമേ വാഹനം ലഭ്യമാകൂ
Updated on
2 min read

പ്രീമിയം ഹാച്ച്ബാക്ക് ഐ20യുടെ 2023 പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ച് ഹ്യുണ്ടായി. 6.99 ലക്ഷം മുതൽ 11.01 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. പരിഷ്‌കരിച്ച ഫ്രണ്ട് ആൻഡ് റിയർ എൻഡ് ഡിസൈൻ, പുതിയ കളർ സ്കീമോടുകൂടിയ ഇന്റീരിയർ എന്നീ മാറ്റങ്ങളോടെയാണ് ഐ20 ഫേസ് ലിഫ്റ്റ് എത്തിയിരിക്കുന്നത്. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ മാത്രമേ വാഹനം ലഭ്യമാകൂ. ഇറ, മാ​ഗ്ന, സ്പോർട്ട്സ്, ആസ്റ്റ, ആസ്റ്റ (O) എന്നീ അഞ്ച് വകഭേദങ്ങളിൽ ഐ20 ഇപ്പോൾ ലഭ്യമാണ്. ഐ20യുടെ പുതിയ വേരിയന്റാണ് ബേസ്-സ്പെക്ക് ഇറ.

6.99 ലക്ഷം വില; ഐ20 ഫേസ് ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു
കളമറിഞ്ഞ് കളിച്ച് ടിവിഎസ്; കരുത്തന്‍ അപ്പാച്ചെ ആര്‍ടിആര്‍ 310 നിരത്തിലേക്ക്

ഒരു പുതിയ ഡിസൈനോട് കൂടിയ ഫ്രണ്ട് ഗ്രില്ലാണ് ഐ20 ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കുക. ഹെഡ്‌ലാമ്പുകളുമായി ബന്ധിപ്പിക്കുന്ന ഒരു കറുത്ത സറൗണ്ടും വാഹനത്തിനുണ്ട്. ടോപ്പ്-സ്പെക് ട്രിമ്മിൽ പുതുക്കിയ എൽഇഡി ഡേടൈം റണ്ണിങ് ലാമ്പ് സിഗ്നേച്ചറുകളോട് കൂടിയ പൂർണ എൽഇഡി യൂണിറ്റണ് ഹെഡ്‌ലാമ്പുകൾ. പുതിയ 2ഡി ഡിസൈനിലുള്ള ഹ്യുണ്ടായ് ലോഗോയുടെ സ്ഥാനം ഗ്രില്ലിൽ നിന്ന് ബോണറ്റ് ബേസിലേക്കാണ് മാറ്റിയിരിക്കുന്നത്.

6.99 ലക്ഷം വില; ഐ20 ഫേസ് ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു
'ഉൾവശവും സുരക്ഷിതമല്ല'; കാർ ബ്രാൻഡുകൾ വണ്ടിക്കുള്ളിലെ സ്വകാര്യ നിമിഷങ്ങൾ ഉൾപ്പെടെ പകർത്തുന്നതായി പഠനം

ഫ്രണ്ട് ബംപറിന് ഇരുവശത്തുമായി അമ്പിന്റെ ആകൃതിയിലുള്ള രണ്ട് ഇൻലെറ്റുകളുണ്ട്. അതിനാൽ തന്നെ വാഹനത്തിന് ഫോഗ് ലാമ്പുകളില്ല. പിൻഭാഗത്ത് ഡ്യുവൽ-ടോൺ ഫിനിഷും റീപൊസിഷൻ ചെയ്ത റിഫ്‌ളക്ടറുകളും ഫോക്‌സ് സിൽവർ സ്‌കിഡ് പ്ലേറ്റുമുള്ള പരിഷ്‌കരിച്ച ബംപറാണ് ലഭിക്കുക.

മുമ്പ് ലഭ്യമായിരുന്ന അറ്റ്‌ലസ് വൈറ്റ്, ടൈറ്റൻ ഗ്രേ, ടൈഫൂൺ സിൽവർ, സ്റ്റാറി നൈറ്റ്, ഫിയറി റെഡ് നിറങ്ങൾ, അറ്റ്‌ലസ് വൈറ്റ് +ബ്ലാക്ക് റൂഫ്, ഫയറി റെഡ് + ബ്ലാക്ക് റൂഫ് എന്നീ ഡ്യുവൽ ടോൺ ഓപ്ഷനുകളോടൊപ്പം പുതിയ ആമസോൺ ഗ്രേ പെയിന്റ് ഷേഡിലും ഹ്യുണ്ടായ് ഐ20 ലഭ്യമാണ്.

6.99 ലക്ഷം വില; ഐ20 ഫേസ് ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു
ഇനി പൊടി പാറും; ആസ്റ്റർ ബ്ലാക്ക്സ്റ്റോം എഡിഷൻ പുറത്തിറക്കി എം ജി മോട്ടോർ ഇന്ത്യ

ഡാഷ്‌ബോർഡിന് പുതിയ ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ഗ്രേ ഫിനിഷും ടോപ്പ്-സ്പെക്ക് ട്രിമ്മിൽ സെമി-ലെതറെറ്റ് സീറ്റ് അപ്‌ഹോൾസ്റ്ററിയും ലഭിക്കുന്നുണ്ടെങ്കിലും ഇന്റീരിയർ ഡിസൈനിൽ വലിയ മാറ്റങ്ങളൊന്നുമില്ല. പരിഷ്കരിച്ച ആംബിയന്റ് ലൈറ്റിങ്, ഡോർ ആംറെസ്റ്റുകളിൽ ലെതറെറ്റ് പാഡിങ്, വെൽക്കം ഫംഗ്ഷനോടുകൂടിയ പുഡിൽ ലാമ്പുകൾ, ഹ്യുണ്ടായിയുടെ 'സൗണ്ട്സ് ഓഫ് നേച്ചർ' ഫീച്ചർ എന്നിവയും ഐ20 ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കുന്നു. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഏഴ്-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, വയർലെസ് ഫോൺ ചാർജർ, സിങ്കിൾ-പെയ്ൻ സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വോയ്‌സ് കമാൻഡുകൾ, ടൈപ്പ്-സി ചാർജിങ് പോർട്ടുകൾ എന്നിവയും വാഹനത്തിലുണ്ട്.

6.99 ലക്ഷം വില; ഐ20 ഫേസ് ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു
ഫീച്ചറുകളാൽ സമ്പന്നം; ഇന്ത്യൻ വിപണി കീഴടക്കാൻ ഹോണ്ട എലിവേറ്റ് എസ്‌യുവി എത്തി

ആറ് എയർബാഗുകൾ, എബിഎസ്, ഇബിഡി, ഇഎസ്‌സി, ഹിൽ അസിസ്റ്റ് കൺട്രോൾ, ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, എല്ലാ സീറ്റുകൾക്കും റിമൈൻഡർ എന്നിവയും സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. റിവേഴ്സ് പാർക്കിങ് ക്യാമറ, ടിപിഎംഎസ്, എസ്കോർട്ട് ഫംഗ്ഷനോടുകൂടിയ ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ എന്നിവയുമുണ്ട്.

6.99 ലക്ഷം വില; ഐ20 ഫേസ് ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു
ഹോണ്ട എലിവേറ്റ് മുതൽ ബെൻസ് ഇക്യുഇ എസ്യുവി വരെ; സെപ്റ്റംബർ മാസം വാഹനപ്രേമികൾക്ക് സ്വന്തം

1.2 ലീറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിൻ മാത്രമാണ് പുതിയ മോഡലിൽ ലഭിക്കുക. അഞ്ച് സ്പീഡ് മാനുവൽ, സിവിടി ഗിയർബോക്സുകളുണ്ട്. 88 ബിഎച്ച്പി കരുത്തും 115 എൻഎം ടോർക്കുമുള്ള എഞ്ചിനാണിത്. കഴിഞ്ഞ മോഡലിൽ ഉണ്ടായിരുന്ന 1 ലീറ്റർ ടർബോ പെട്രോൾ എൻജിൻ പുതിയ മോഡലിൽ ഇല്ല. വൺ ലീറ്റർ എൻജിൻ ഐ20 എൻ ലൈനിലൂടെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാൻസ, ടാറ്റ ആൾട്രോസ് എന്നിവയാണ് നിരത്തിലെ ഐ20യുടെ എതിരാളികൾ.

logo
The Fourth
www.thefourthnews.in