ഹ്യൂണ്ടായ് എക്സ്റ്റർ സിഎൻജി ഇന്ത്യൻ വിപണിയിൽ; വില 850,000 മുതൽ

ഹ്യൂണ്ടായ് എക്സ്റ്റർ സിഎൻജി ഇന്ത്യൻ വിപണിയിൽ; വില 850,000 മുതൽ

എസ്, എസ്എക്‌സ്, നൈറ്റ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത എഡിഷനുകളിലാണ് എക്സ്റ്റർ സിഎൻജി ഡ്യുയോ ലഭ്യമാകുന്നത്.
Updated on
1 min read

ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യയോട് കൂടിയ എക്സ്റ്റർ സിഎൻജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് ) ഡ്യുയോ ഇന്ത്യൻ വിപണിയിലിറക്കി ഹ്യൂണ്ടായ് മോട്ടോർ ലിമിറ്റഡ്. എസ്, എസ്എക്‌സ്, നൈറ്റ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത എഡിഷനുകളിൽ ഇത് ലഭ്യമാണ്. 8,50,000 മുതൽ 9,38,000 രൂപ വരെയാണ് ഹ്യൂണ്ടായ് എക്സ്റ്റർ സിഎൻജി ഡ്യുയോയുടെ വില. ഷോറൂമിൽനിന്ന് നേരിട്ട് വാങ്ങുന്ന വാഹനങ്ങൾക്കാണ് ഈ വില ബാധകമാകുക. ഒരൊറ്റ സിഎൻജി സിലിണ്ടർ ഓപ്ഷനും ഇതിനൊപ്പം ഹ്യൂണ്ടായ് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ അതിന്റെ വില നിലവിൽ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഡ്യുവൽ സിലിണ്ടർ സാങ്കേതിക വിദ്യയിൽതന്നെ പ്രവർത്തിക്കുന്ന ടാറ്റയുടെ പഞ്ച് സിഎൻജിയോടാണ് എക്സ്റ്റർ സിഎൻജി മത്സരത്തിനൊരുങ്ങുന്നത്‌.

ടാറ്റ പഞ്ചിൽ ഉള്ളത് പോലെ തന്നെ ഒരു വലിയ സിലിണ്ടറിന് പകരം രണ്ട് ചെറിയ സിലിണ്ടറുകളാണ് എക്സ്റ്റർ സിഎൻജിയിലും ഉള്ളത്. ഇത് വാഹനത്തിൽ ലഗേജ് വെയ്ക്കുന്നതിനുള്ള ബൂട്ട് സ്പേസ് വർധിപ്പിക്കാൻ സഹായകമാകുന്നു. സിഎൻജി വാഹനങ്ങൾ നേരിട്ടിരുന്ന ഏറ്റവും വലിയ വിമർശനങ്ങളിലൊന്ന് ബൂട്ട് സ്പേസിന്റെ പരിമിതിയായിരുന്നു. പെട്രോളിൽ നിന്നും സിഎൻജിയിലേക്കും, നേരെ തിരിച്ചും വളരെ വേഗത്തിൽ മാറാൻ കഴിയുന്ന സംയോജിത ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റുകളും ഹ്യൂണ്ടായ് നൽകുന്നുണ്ട്.

1.2 ലിറ്റർ ഇന്ധനം ഉൾക്കൊള്ളാൻ കെൽപ്പുള്ള എൻജിനോട് കൂടിയതും, അഞ്ച് ഫോർവേഡ് ഗിയറുകളുള്ള മാനുവൽ സ്പീഡ് ട്രാൻസ്മിഷൻ സാധ്യമായതുമായ ഈ വാഹനത്തിൽ ഓട്ടോമാറ്റിക് ഗിയർബോക്സ് ഇല്ല. സിഎൻജി ഡ്യുയോയുടെ ഇന്ധനക്ഷമത 27.1 കി.മീ /കിലോഗ്രാം ആണെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. സ്മാർട്ട് ഇലക്ട്രിക് സൺറൂഫ്, വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ തടസ്സമില്ലാതെ പ്രവർത്തിക്കുന്ന എൽഇഡി ഡിആർഎൽ ലൈറ്റുകൾ, എൽഇഡി ടെയിൽ ലാംപ് എന്നിവയാണ് എക്സ്റ്റർ സിഎൻജിയുടെ മറ്റു പ്രധാന സവിശേഷതകൾ. കൂടാതെ അന്തരീക്ഷ താപനിലയ്ക്കനുസരിച്ച് താപനില ക്രമീകരിക്കാൻ കഴിയുന്ന ഫുള്ളി ഓട്ടോമാറ്റിക് ടെമ്പറേച്ചർ കണ്‍ട്രോൾ, 20.32 സെ.മീ. ടച്ച്സ്ക്രീൻ ഇന്‍ഫോടെയ്ന്മെന്റ് സംവിധാനം, 6 സുരക്ഷാ എയർബാഗുകൾ തുടങ്ങി നിരവധി സംവിധാനങ്ങൾ വാഹനത്തിലുണ്ട്.

ഹ്യൂണ്ടായ് എക്സ്റ്റർ സിഎൻജി ഇന്ത്യൻ വിപണിയിൽ; വില 850,000 മുതൽ
ടാറ്റ കര്‍വ് വരുന്നു, ഓഗസ്റ്റ് ഏഴിന് വിപണിയില്‍; അറിയാം വിലയും പ്രത്യേകതകളും

നിലവിൽ എക്സ്റ്ററിന്റെ 93,000 യൂണിറ്റുകൾ വിറ്റഴിച്ചതായാണ് ഹ്യൂണ്ടായ് പുറത്തുവിടുന്ന റിപ്പോർട്ടുകൾ. വില്പന ഒരു ലക്ഷത്തോട്‌ അടുത്തതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് എക്സ്റ്റർ സിഎൻജിയുടെ നൈറ്റ് എഡിഷൻ ഹ്യൂണ്ടായ് പുറത്തിറക്കിയത്. കാർബൺ പുറന്തള്ളലിനെ കുറയ്ക്കാൻ കെൽപ്പുള്ള വിശ്വസനീയവും കാര്യക്ഷമവുമായ വാഹനമായിരിക്കും എക്സ്റ്റർ സിഎൻജി ഡ്യുയോ എന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in