കരുത്തുറ്റ ഡിസൈൻ; വെന്യു അഡ്വഞ്ചർ എഡിഷൻ ലോഞ്ച് ചെയ്ത് ഹ്യൂണ്ടായ്, വിലയും സവിശേഷതകളും

കരുത്തുറ്റ ഡിസൈൻ; വെന്യു അഡ്വഞ്ചർ എഡിഷൻ ലോഞ്ച് ചെയ്ത് ഹ്യൂണ്ടായ്, വിലയും സവിശേഷതകളും

രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് അഡ്വഞ്ചർ എഡിഷനുള്ളത്
Updated on
1 min read

വെന്യു അഡ്വഞ്ചർ എഡിഷൻ ലോഞ്ച് ചെയ്ത് ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ. 10.15 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. എസ് (ഒ), എസ്എക്‌സ്, എസ്‍എക്‌സ് (ഒ) എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് അഡ്വഞ്ചർ എഡിഷനുള്ളത്. വെന്യു അഡ്വഞ്ചറിന് കരുത്തുറ്റ ലുക്കാണ് ഹ്യൂണ്ടായ് നല്‍കിയിരിക്കുന്നത്.

മോണോടോണില്‍ റേഞ്ചർ കാക്കി, അബിസ് ബ്ലാക്ക്, അറ്റ്ലസ് വൈറ്റ്, ടൈറ്റൻ ഗ്രെ എന്നിങ്ങനെ മൂന്ന് നിറങ്ങളാണ് വരുന്നത്. ബ്ലാക്ക് റൂഫിനൊപ്പം റേഞ്ചർ കാക്കി, അറ്റ്ലസ് വൈറ്റ്, ടൈറ്റൻ ഗ്രെ എന്നിങ്ങനെ മൂന്ന് കോമ്പിനേഷനിലാണ് ഡുവല്‍ ടോണെത്തുന്നത്.

ബ്ലാക്ക് തീമില്‍ തന്നെയാണ് വാഹനത്തിന്റെ ഇന്റീരിയറും ക്രമീകരിച്ചിരിക്കുന്നത്. സേജ് ഗ്രീനും ബ്ലാക്കും ചേർന്നുള്ള തീമിലാണ് സീറ്റുകളുടെ ഡിസൈൻ. അഡ്വഞ്ചർ എഡിഷനില്‍ മെറ്റല്‍ പെഡലുകളും ഡുവല്‍ ക്യമറയോടുകൂടിയ ഡാഷ്‌കാമുമാണ് വരുന്നത്.

കരുത്തുറ്റ ഡിസൈൻ; വെന്യു അഡ്വഞ്ചർ എഡിഷൻ ലോഞ്ച് ചെയ്ത് ഹ്യൂണ്ടായ്, വിലയും സവിശേഷതകളും
എംജി വിൻഡ്‌സർ ഇവി, മഹീന്ദ്ര എക്‌സ്‌യുവി 400; ഏത് ഇലക്ട്രിക്ക് എസ്‌യുവി തിരഞ്ഞെടുക്കണം?

രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് അഡ്വഞ്ചർ എഡിഷനുള്ളത്. 1.2 ലിറ്റർ പെട്രോള്‍ എഞ്ചിനും (82 ബിഎച്ച്പി, 113.8 എൻഎം ടോർക്ക്) 1.0 ടർബൊ പെട്രോള്‍ എഞ്ചിനുമാണ് (118 ബിഎച്ച്പി, 172 എൻഎം ടോർക്ക്) വരുന്നത്.

1.2 ലിറ്റർ പെട്രോള്‍ എഞ്ചിൻ വരുന്ന മാനുവല്‍ ട്രാൻസ്‌മിഷൻ എസ് (ഒ) വേരിയന്റിന് 10.15 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. 1.2 ലിറ്റർ പെട്രോള്‍ എഞ്ചിൻ വരുന്ന എസ്എക്‌സ് വേരിയന്റിന് 11.21 ലക്ഷം രൂപയാണ് വില. ഒരു ലിറ്റർ ടർബൊ പെട്രോള്‍ എഞ്ചിൻ എസ്‍എക്‌സ് (ഒ) വേരിയന്റിന്റെ എക്‌‍സ് ഷോറൂം വില 13.38 ലക്ഷമാണ്.

logo
The Fourth
www.thefourthnews.in