ടെസ്‌ലയുടെ ഇവി ചാർജിങ് നെറ്റ്‌വർക്കിൽ പങ്കാളിയാകാൻ ഹ്യൂണ്ടായും

ടെസ്‌ലയുടെ ഇവി ചാർജിങ് നെറ്റ്‌വർക്കിൽ പങ്കാളിയാകാൻ ഹ്യൂണ്ടായും

കുറഞ്ഞ വോൾട്ടേജിൽ പ്രവർത്തിക്കുന്ന ടെസ്‌ലയുടെ സൂപ്പർചാർജർ നെറ്റ്‌വർക്കിൽ ഹ്യുണ്ടായ്ക്ക് വേ​ഗത്തിൽ ചാർജ് ചെയ്യാൻ കഴിയില്ലെന്നതാണ് പ്രധാന വെല്ലുവിളി
Updated on
1 min read

ടെസ്‌ലയുടെ ഇവി ചാർജിങ് നെറ്റ്‌വർക്കിൽ പങ്കാളിയാകാൻ താത്പര്യം പ്രകടിപ്പിച്ച് കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായ്. ഇലക്ട്രിക് വാഹന രംഗത്ത് ശ്രദ്ധയൂന്നാൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ 2800 കോടി ഡോളർ ചെലവഴിക്കാനാണ് ഹ്യൂണ്ടായ് ലക്ഷ്യമിടുന്നത്. അമേരിക്കയിൽ വരാനിരിക്കുന്ന എല്ലാ ഇലക്ട്രിക് വാഹനങ്ങൾക്കും ടെസ്‌ലയുടെ ചാർജിങ് ശൃംഖല ഉപയോഗിക്കുന്നത് പരിഗണിക്കുകയാണ്.

ഉപഭോക്താക്കൾക്ക് ഗുണകരമെങ്കിൽ ടെസ്‌ലയുടെ ചാർജിങ് മാനദണ്ഡങ്ങൾ സ്വീകരിക്കുന്ന വാഹന നിർമാതാക്കളുടെ സഖ്യത്തിൽ ചേരുന്നത് കമ്പനി പരി​ഗണിക്കുമെന്ന് ഹ്യുണ്ടായ് സിഇഒയും പ്രസിഡന്റുമായ ജെഹൂൺ ചാങ്ങ് വ്യക്തമാക്കി. 2030 ആകുമ്പോഴേക്കും ഇലക്ട്രിക് വാഹന പങ്കാളിത്തം 34 ശതമാനമായി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ ഇത് എട്ട് ശതമാനം മാത്രമാണ്.

ടെസ്‌ലയുടെ ഇവി ചാർജിങ് നെറ്റ്‌വർക്കിൽ പങ്കാളിയാകാൻ ഹ്യൂണ്ടായും
വാഹനവിപണി കൈയ്യടക്കി ഇവി സ്കൂട്ടറുകൾ; വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ എന്തൊക്കെ?

ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ഇലക്‌ട്രിക് കാറായ അയോണിക് 5 ഉൾപ്പെടെ, ടെസ്‌ലയേക്കാൾ ഉയർന്ന വോൾട്ടേജിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ കുറഞ്ഞ വോൾട്ടേജിൽ പ്രവർത്തിക്കുന്ന ടെസ്‌ലയുടെ സൂപ്പർചാർജർ നെറ്റ്‌വർക്കിൽ ഹ്യുണ്ടായ് വാഹനങ്ങൾ വേ​ഗത്തിൽ ചാർജ് ചെയ്യാൻ കഴിയില്ല. ഈ പ്രശ്നം പരിഹരിക്കാൻ മാർഗങ്ങളുണ്ടോ എന്ന് ടെസ്‌ലയുമായി ആലോചിക്കുമെന്ന് ഹ്യുണ്ടായ് സിഇഒ വ്യക്തമാക്കി.

ടെസ്‌ലയുടെ ഇവി ചാർജിങ് നെറ്റ്‌വർക്കിൽ പങ്കാളിയാകാൻ ഹ്യൂണ്ടായും
ഇന്ത്യയിൽ ടെസ്‌ലയുടെ പ്ലാന്റ് ഈ വർഷം; സൂചന നല്‍കി ഇലോൺ മസ്ക്

അമേരിക്കയിലുള്ള ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകളിൽ ഏകദേശം 60 ശതമാനവും ടെസ്‌ലയുടെ സൂപ്പർചാർജറുകളാണ്. ഇതാണ് സഹകരണത്തിനുള്ള സാധ്യതകൾ തേടാൻ മറ്റ് കമ്പനികളെ പ്രേരിപ്പിക്കുന്നത്. നേരത്തെ ഫോർഡും ജനറൽ മോട്ടോഴ്‌സും ടെസ്‌ലയുമായി കരാറിലെത്തിയിരുന്നു. 2030 ഓടെ അഞ്ച് ലക്ഷം ഇലക്ട്രിക് വാഹന ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാനൊരുങ്ങുകയാണ് അമേരിക്ക. ഇതിന്റെ ഭാ​ഗമായി 2024 അവസാനത്തോടെ ഇതര വാഹന നിർമാതാക്കൾക്കായി 7,500 ചാർജിങ് സ്റ്റേഷനുകൾ ലഭ്യമാക്കുമെന്നും ടെസ്‌ല അറിയിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in