ഇന്ത്യയിൽ ടെസ്‌ലയുടെ പ്ലാന്റ് ഈ വർഷം; സൂചന നല്‍കി ഇലോൺ മസ്ക്

ഇന്ത്യയിൽ ടെസ്‌ലയുടെ പ്ലാന്റ് ഈ വർഷം; സൂചന നല്‍കി ഇലോൺ മസ്ക്

ഇലക്ട്രിക് കാര്‍ ഉത്പാദനത്തിനായി പുതിയൊരിടം ഈ വര്‍ഷം തന്നെ കണ്ടെത്തുമെന്നും ഇതിന് പറ്റിയ സ്ഥലമാണ് ഇന്ത്യയെന്നും ഇലോൺ മസ്ക്
Updated on
1 min read

ഈ വര്‍ഷമവസാനം ഇന്ത്യയില്‍ പുതിയ ഇലക്ട്രിക് വാഹന ഫാക്ടറി ആരംഭിക്കുമെന്ന് ആഗോള വാഹന നിര്‍മാതാക്കളായ ടെസ്‌ല. ഇലക്ട്രിക് കാര്‍ ഉത്പാദനത്തിനായി പുതിയൊരിടം ഈ വര്‍ഷം തന്നെ കണ്ടെത്തുമെന്നും ഇതിന് പറ്റിയ സ്ഥലമാണ് ഇന്ത്യയെന്നും ഇലോൺ മസ്ക് പറഞ്ഞു. വാള്‍ സ്ട്രീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ടെസ്‍ല സ്ഥാപകനും സിഇഒയുമായ ഇലോണ്‍ മസ്കിന്റെ പ്രതികരണം. ടെസ്‌ലയുടെ ഫാക്ടറി നിര്‍മിക്കാന്‍ ഏറ്റവും മികച്ച സ്ഥലമേതാണെന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

'അമേരിക്കയ്ക്ക് പുറത്തായി മെക്‌സിക്കോയിലാണ് അടുത്തതായി ഞങ്ങള്‍ ഫാക്ടറി നിര്‍മിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അടുത്ത് തന്നെ വലിയൊരു പ്രഖ്യാപനം നടത്തും. മറ്റൊരു സ്ഥലം കൂടെ ഈ വര്‍ഷം അവസാനത്തോടെ ഞങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ്. ഇന്ത്യ ഇതിന് പറ്റിയൊരു സ്ഥലമാണ്. ടെസ്‌ലയുടെ ഭാവി വളര്‍ച്ചയ്ക്ക് മറ്റൊരു തന്ത്രപ്രധാനമായ സ്ഥലം എന്ന നിലയില്‍ ഇന്ത്യയെ പരിഗണിക്കും.'മസ്‌ക് പറഞ്ഞു

ഇന്ത്യയിൽ ടെസ്‌ലയുടെ പ്ലാന്റ് ഈ വർഷം; സൂചന നല്‍കി ഇലോൺ മസ്ക്
പ്രതിസന്ധിയില്‍ ടെസ്ല; രണ്ട് വര്‍ഷത്തിനിടെ ആദ്യമായി വില്‍പ്പനയില്‍ ഇടിവ്‌

ഇന്ത്യയില്‍ ഫാക്ടറി നിര്‍മിക്കാനുള്ള ആഗ്രഹം മസ്‌ക് നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഇന്ത്യയിലെ ഇറക്കുമതി തീരുവ വളരെ കൂടുതലാണെന്നും മസ്ക് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ ടെസ്‍ലയുടെ പ്രതിനിധികള്‍ കേന്ദ്ര സർക്കാർ പ്രതിനിധികളെ കണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തേക്ക് കാറുകള്‍ അയയ്ക്കുന്നതിനുള്ള ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നെന്ന് കഴിഞ്ഞയാഴ്ച ഐ ടി ഇലക്ട്രോണിക്സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കിയിരുന്നു.

'അവര്‍ സര്‍ക്കാരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇന്ത്യയില്‍ അവര്‍ നിക്ഷേപിക്കുന്നതില്‍ ഞങ്ങള്‍ക്കും താത്പര്യമുണ്ട്. പ്ലാന്റുകള്‍ നിര്‍മിക്കുമ്പോള്‍ പൂര്‍ണമായും അവരോട് സഹകരിക്കുമെന്നും ഞങ്ങള്‍ അറിയിച്ചു. ഇലക്ട്രോണിക്സ്, ഇലക്ട്രിക് വാഹന വിതരണ ശൃംഖലയിലുള്ള എല്ലാവര്‍ക്കും ഇന്ത്യ വിശ്വസനീയമായ ലക്ഷ്യസ്ഥാനമാണെന്നും ഞങ്ങള്‍ അവരോട് പറഞ്ഞു.' എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വാക്കുകള്‍.

ഇന്ത്യയിൽ ടെസ്‌ലയുടെ പ്ലാന്റ് ഈ വർഷം; സൂചന നല്‍കി ഇലോൺ മസ്ക്
ഇലോൺ മസ്ക് ഒന്നാമൻ തന്നെ; സമ്പന്നതയിലല്ല, നഷ്ടക്കണക്കില്‍

രണ്ട് വര്‍ഷം മുമ്പ് ടെസ്‍ല തങ്ങളുടെ കാറുകള്‍ ഇന്ത്യയില്‍ എത്തിക്കുന്നതിനെക്കുറിച്ച് വിശദമായ ഗവേഷണം നടത്തിയിരുന്നു. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് പ്രത്യേക ആനുകൂല്യങ്ങളൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന് തുടരേണ്ടതില്ലെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു. തങ്ങളുടെ കാറുകള്‍ രാജ്യത്ത് നേരിട്ട് അവതരിപ്പിക്കുന്നതിന് ഇറക്കുമതി തീരുവയില്‍ ഇളവുകള്‍ നല്‍കണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നു. ടെസ്‍ലയുടെ ചൈന ഫാക്ടറിയില്‍ നിന്ന് കമ്പനി കാറുകള്‍ ഇറക്കുമതി ചെയ്തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കാരണം സര്‍ക്കാര്‍ ഇതില്‍ നിന്നും പിന്മാറുകയായിരുന്നു.

ആഗോള തലത്തിലുള്ള സാന്നിദ്ധ്യം വികസിപ്പിക്കാനാണ് ടെസ്‍ല ശ്രമിക്കുന്നത്

ഇന്ത്യയില്‍ നിലവില്‍ 40,000 ഡോളറുകള്‍ക്ക് മുകളില്‍ വില വരുന്ന എല്ലാ കാറുകളുടെയും ഇറക്കുമതി തീരുവ 100% എന്ന തോതിലാണ്. ഈ തുകയ്ക്ക് താഴെ വരുന്ന കാറുകളുടെ ഇറക്കുമതിക്ക് 40% ഇറക്കുമതി തീരുവയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആഗോള തലത്തിലുള്ള സാന്നിദ്ധ്യം വികസിപ്പിക്കാനാണ് ടെസ്‍ല നിലവില്‍ ശ്രമിക്കുന്നത്. പുതിയ ഫാക്ടറിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഈ വര്‍ഷം അവസാനത്തോടെ ഉണ്ടാകുമെന്നാണ് കരുതുന്നത്.

logo
The Fourth
www.thefourthnews.in