കാറ് വാങ്ങാൻ പ്ലാനുണ്ടോ; അറിഞ്ഞിരിക്കാം ഫൈവ് സ്റ്റാർ റേറ്റിങ്ങുള്ള ഇന്ത്യൻ കാറുകൾ

കാറ് വാങ്ങാൻ പ്ലാനുണ്ടോ; അറിഞ്ഞിരിക്കാം ഫൈവ് സ്റ്റാർ റേറ്റിങ്ങുള്ള ഇന്ത്യൻ കാറുകൾ

.
Updated on
2 min read

കാറുകളുടെ സുരക്ഷ അതിപ്രധാനമാണ്. ന്യൂ കാര്‍ അസ്സെസ്സ്‌മെന്റ് പ്രോഗ്രാംസ് ആണ് (NCAP) സുരക്ഷാ റേറ്റിംഗ് വാഹനങ്ങള്‍ക്ക് റേറ്റിങ് നല്‍കുന്നത്.

കാറുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഗ്ലോബല്‍ എന്‍സിപി റാങ്കിങ് ലഭിച്ച ഇന്ത്യയിലെ സുരക്ഷിതമായ ചില കാറുകള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം

ഫോക്‌സ്‌വാഗണ്‍ വിര്‍ച്വസ്‌

എന്‍സിഎപി പ്രകാരം 5 സ്റ്റാറുകളാണ് ഫോക്‌സ്‌വാഗണ്‍ വിര്‍ച്വസിന് ലഭിച്ചിരിക്കുന്നത്. മുതിര്‍ന്നവരുടെയും കുട്ടികളുടെയും ഒക്യുപന്റ് പ്രൊട്ടക്ഷന്‍ വിഭാഗങ്ങളിലാണ് വിര്‍ച്വസിന് സ്റ്റാറുകള്‍ ലഭിച്ചിരിക്കുന്നത്

സ്‌കോഡ സ്ലാവിയ

വിര്‍ച്വസിനെ പോലെ തന്നെ സ്ലാവിയക്കും മുതിര്‍ന്നവരുടെയും കുട്ടികളുടെയും ഒക്യുപന്റ് പ്രൊട്ടക്ഷന്‍ വിഭാഗങ്ങളില്‍ 5 സ്റ്റാറുകള്‍ ലഭിച്ചിട്ടുണ്ട്

ഫോക്‌സ്‌വാഗണ്‍ ടൈഗണ്‍

ടൈഗനും സുരക്ഷാ പരിശോധനയില്‍ അഞ്ച് സ്റ്റാറുകള്‍ തന്നെ കരസ്ഥമാക്കിയിട്ടുണ്ട്

സ്‌കോഡ കുഷാക്‌

ഗ്ലോബല്‍ എന്‍സിഎപിയുടെ പട്ടികയില്‍ ടൈഗന്റെ അതേ നിലയില്‍ തന്നെയാണ് കുഷക്വിന്റെ സ്ഥാനം

ഹ്യുണ്ടായ് വെര്‍ണ

ഗ്ലോബല്‍ എന്‍സിഎപിയില്‍ 5 സ്റ്റാറുകള്‍ ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ നിര്‍മിത ഹ്യുണ്ടായ് കാറാണ് വെര്‍ണ. മുതിര്‍ന്നവരുടെയും കുട്ടികളുടെയും ഒക്യുപന്റ് പ്രൊട്ടക്ഷന്‍ വിഭാഗങ്ങളിലാണ് 5 സ്റ്റാറുകള്‍ ലഭിച്ചത്

മഹീന്ദ്ര XUV700

മഹീന്ദ്ര XUV700ഉം 5 സ്റ്റാറുകള്‍ തന്നെയാണ് നേടിയിട്ടുള്ളത്

ടാറ്റ അള്‍ട്രോസ്

മുതിര്‍ന്നവരുടെയും കുട്ടികളുടെയും ഒക്യുപന്റ് പ്രൊട്ടക്ഷന്‍ വിഭാഗങ്ങളില്‍ ടാറ്റാ അള്‍ട്രോസും 5 സ്റ്റാറുകള്‍ നേടിയിട്ടുണ്ട്

logo
The Fourth
www.thefourthnews.in