ഇലക്ട്രിക് വാഹന നിർമാണ മേഖലയിലേക്ക് മൈക്രോമാക്സ്;  ഇരുചക്ര വാഹനങ്ങള്‍ ആദ്യം

ഇലക്ട്രിക് വാഹന നിർമാണ മേഖലയിലേക്ക് മൈക്രോമാക്സ്; ഇരുചക്ര വാഹനങ്ങള്‍ ആദ്യം

ഇന്ത്യയില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി കുറയുന്നതും ചൈനീസ് ബ്രാന്‍ഡുകളില്‍ നിന്നുള്ള കടുത്ത പോരാട്ടവുമാണ് പുതിയ രംഗത്തേയ്ക്ക് പ്രവേശിക്കാന്‍ മൈക്രോമാക്‌സിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്
Updated on
1 min read

ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്തേയ്ക്ക് ചുവടുവയ്ക്കാനൊരുങ്ങി പ്രമുഖ സ്മാർട്ട് ഫോൺ നിർമാണ കമ്പനിയായ മൈക്രോമാക്‌സ്. ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി കുറയുന്നതും ചൈനീസ് ബ്രാന്‍ഡുകളില്‍ നിന്നുള്ള കടുത്ത പോരാട്ടവുമാണ് പുതിയ രംഗത്തേയ്ക്ക് പ്രവേശിക്കാന്‍ മൈക്രോമാക്‌സിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

പുതിയം സംരംഭം ആദ്യം ഇരുചക്ര ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. അതേസമയം, ഈ വിവരം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇലക്ട്രിക് വാഹന നിർമാണ മേഖലയിലേക്ക് മൈക്രോമാക്സ്;  ഇരുചക്ര വാഹനങ്ങള്‍ ആദ്യം
'മോദി എന്തിനെയാണ് ഭയക്കുന്നത്?' രാഹുലിന്റെ പ്രസംഗം സന്‍സദ് ടി വി വെട്ടിക്കുറച്ച് സംപ്രേഷണം ചെയ്തു, ആരോപണവുമായി കോൺഗ്രസ്

ഹൈടെക്, സ്റ്റാർട്ടപ്പ് കമ്പനികളെ കേന്ദ്രീകരിച്ചുള്ള അമേരിക്കൻ ഗ്ലോബൽ ഓൺലൈൻ മാഗസിനായ ടെക്ക് ക്രഞ്ചാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലുകള്‍ക്കും ചീഫ് പ്രോഡക്ട് ഓഫീസറും ചീഫ് ബിസിനസ് ഓഫീസറും രാജിവച്ചതിനും പിന്നാലെയാണ് പുതിയ നീക്കം. ഇവയൊക്കെ ഇ വി നിർമാണ മേഖലയിലെ കടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നാണ് ടെക്ക് ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നത്. സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മ്മ 2021 ഏപ്രിലില്‍ രാജിവച്ചതിനെ തുടര്‍ന്ന് മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ വികാസ് ജെയിനും കമ്പനി വിട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫെബ്രുവരിയില്‍ കമ്പനിയുടെ സ്ഥാപകരായ രാജേഷ് അഗര്‍വാള്‍, സുമീത് കുമാര്‍, വികാസ് ജെയിന്‍ എന്നിവര്‍ മൈക്രോമാക്‌സ് മൊബിലിറ്റി എന്ന പേരില്‍ ഒരു പുതിയ സ്ഥാപനം രൂപീകരിച്ചിരുന്നു. പുത്തൻ മേഖലയിലേക്ക് പ്രവേശിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കമ്പനി ഗുരുഗ്രാമിലെ ഒരു ഓഫീസ് നവീകരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇലക്ട്രിക് വാഹന നിർമാണ മേഖലയിലേക്ക് മൈക്രോമാക്സ്;  ഇരുചക്ര വാഹനങ്ങള്‍ ആദ്യം
കാത്തിരിപ്പ് നീളില്ല; ഐഫോൺ 15ന്റെ 8.5 കോടി യൂണിറ്റുകളുമായി ആപ്പിൾ

2014 ഓഗസ്റ്റിലാണ് സാംസങ്ങിനെ പിന്തള്ളി മൈക്രോമാക്‌സ് ഇന്ത്യന്‍ വിപണിയിലെ മുന്‍നിര സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളാകുന്നത്. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് പുറമേ മൈക്രോസോഫ്റ്റിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുമെന്ന് 2014ല്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഒരു വര്‍ഷത്തിനുശേഷം രാജ്യത്തെ ഏറ്റവും വലിയ പത്താമത്തെ ഫോണ്‍ ബ്രാന്‍ഡായി കമ്പനി മാറി. എന്നാല്‍ ഷവോമി, ഓപ്പോ, വിവോ തുടങ്ങിയ ചൈനീസ് സ്മാര്‍ട്ട് ഫോണുകളുടെ വരവും അവയുടെ വിലയുമെല്ലാം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തിരിച്ചടിയായി.

logo
The Fourth
www.thefourthnews.in