കാര്‍ വിപണി കീഴടക്കാനായി കിയയുടെ സോണറ്റ് ഓറോക്‌സ് എഡിഷന്‍ വിപണിയില്‍. എച്ച്ടിഎക്സ് വേരിയന്റിനെ അടിസ്ഥാനമാക്കി ഒരുക്കിയ കിയ സോനെറ്റ് ഓറോക്‌സ് എഡിഷന് കമ്പനി ചില കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ വരുത്തിയാണ് വിപണിയിലെത്തിക്കുക. 11.85 ലക്ഷം രൂപയാണ് കാറിന്റെ വില. ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് പേൾ, സ്പാർക്കിംഗ് സിൽവർ, ഗ്ലേസിയർ വൈറ്റ് പേൾ എന്നിങ്ങനെ നാല് അതിമനോഹരമായ നിറങ്ങൾ ഓറോക്‌സ് എഡിഷന്‍ നല്‍കുന്നു.
എച്ച്ടിഎക്സ് ട്രിമ്മിനെ അടിസ്ഥാനമാക്കി എച്ച്ടിഎക്‌സ്, എച്ച്ടിഎക്‌സ് പ്ലസ് വേരിയന്റുകളുടെ ഇടയിലാണ് ഓറോക്‌സ്. രണ്ട് എഞ്ചിന്‍ ചോയിസുകള്‍ ലഭ്യമാണ്. 1.0L ടര്‍ബോ പെട്രോളും 1.5L ടര്‍ബോ ഡീസലും. 1.5imT ക്ക് 12.65 ലക്ഷം രൂപയും 1.5 ATക്ക് 13.45 ലക്ഷം രൂപയുമാണ് വില. ഫ്രണ്ട് സിക്‌സ് പ്ലേറ്റ് വ്യത്യസ്ത പ്രതലങ്ങളിലുളള ടാംഗറിന്‍ ആക്‌സന്റുകള്‍ എന്നിവയും റെഗുലര്‍ മോഡലില്‍ നിന്ന് ഓറോക്‌സിനെ വ്യത്യസ്തമാക്കുന്നു. കിയ സോണറ്റ് ഓറോക്‌സ് എഡിഷന്റെ എക്യൂപ്‌മെന്റ് ലിസ്റ്റ് എച്ച്ടിഎക്‌സ് ട്രിമ്മിന് സമാനമാണ്.
എട്ട് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റി, വ്യത്യസ്ത ഡ്രൈവ് മോഡുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, പിന്നിലെ എസി വെന്റുകള്‍, ഒരു ലെയര്‍ സണ്‍റൂഫ്, ഓട്ടോ എല്‍ഇഡി ഹെഡ് ലൈറ്റുകൾ, മൗണ്ടഡ് കണ്‍ട്രോളുകളുള്ള സ്റ്റിയറിംഗ് വീല്‍ എന്നിവ ഓറോക്‌സിന്റെ പ്രത്യേകതകളാണ്. സുരക്ഷയെ സംബന്ധിച്ചിടത്തോളം കിയ സോണറ്റ് ഓറോക്‌സ് എഡിഷനില്‍ നാല് എയര്‍ ബാഗുകള്‍, ത്രീ പോയിന്റ് സീറ്റ് ബേല്‍ട്ടുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നീ സൗകര്യങ്ങളുണ്ട്.
ബോണറ്റിന് കീഴില്‍ പരമാവധി ഔട്ട്പുട്ട് വികസിപ്പിക്കുന്ന 1.0L ത്രീ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഇതിന്റെ സവിശേഷത. 1.5L ഫോര്‍-സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ മില്‍ 116PSഉം 250 NM ഉംനല്‍കുന്നു, കൂടാതെ ആറ് സ്പീഡ് iMT അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു. എച്ച്ടിഎക്‌സ് വേരയന്റിനെ അടിസ്ഥാനമാക്കി ഒരുക്കിയ കിയ സോണറ്റ് ഓറോക്‌സ് എഡിഷന് കമ്പനി ചില കോസ്‌മെറ്റിക് പരീക്ഷണങ്ങളും വരുത്തിയിട്ടുണ്ട്.