കൂടുതൽ ഇന്ത്യൻ നിർമിത മോഡലുകൾ; വിൽപ്പന ഇരട്ടിയാക്കാൻ ലെക്സസ്

കൂടുതൽ ഇന്ത്യൻ നിർമിത മോഡലുകൾ; വിൽപ്പന ഇരട്ടിയാക്കാൻ ലെക്സസ്

ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പടെയുള്ളവ ഇന്ത്യയിൽ അണിനിരത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്
Updated on
1 min read

ആഡംബര കാർ വിപണി പിടിച്ചടക്കാൻ പുതിയ നീക്കങ്ങളുമായി ടൊയോട്ട. ടൊയോട്ടയുടെ ആഡംബര കാർ ബ്രാൻഡായ ലെക്‌സസ് കാറുകളുടെ വിൽപ്പന ഇരട്ടിയാക്കാനുള്ള തയ്യാറെടുപ്പിലാണ്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പുതിയ കാറുകളുടെയും എസ്‌യുവികളുടെയും വിൽപ്പന വർധിപ്പിക്കാനാണ് കമ്പനി തീരുമാനം. ലെക്‌സസ് ഇന്ത്യയുടെ ആറാം വാർഷികത്തോടനുബന്ധിച്ചാണ് പുതിയ നീക്കം. ഇലക്ട്രിക്ക് വാഹനങ്ങൾ ഉൾപ്പടെയുള്ളവ ഇന്ത്യയിൽ അണിനിരത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ലെക്‌സസ് ആർഎക്സ് എസ്‌യുവി ഈ വർഷം മെയ് മാസത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് തീരുമാനം. ലെക്സസ് എൽഎം എംപിവി, നവീകരിച്ച എൽസി 500 എന്നിവയും ഈ വർഷം പുറത്തിറക്കുമെന്നാണ് സൂചന.

കൂടുതൽ ഇന്ത്യൻ നിർമിത മോഡലുകൾ; വിൽപ്പന ഇരട്ടിയാക്കാൻ ലെക്സസ്
2024ഓടെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാർ ബ്രാൻഡാവാൻ നെക്‌സ; ഫ്രോങ്ക്സും ജിംനിയും ഉടനെത്തും

ആഡംബര കാർ വിപണിയോടൊപ്പം തന്നെ അതിവേ​ഗമാണ് ലെക്സസിന്റെയും വളർച്ച. ഈ വർഷം വിൽപ്പനയിൽ രണ്ടിരട്ടി വളർച്ച കൈവരിക്കുമെന്ന് ഉറപ്പുണ്ടെന്നാണ് വാർഷികാഘോഷങ്ങൾക്കിടെ കമ്പനി പ്രസിഡന്റ് നവീൻ സോണി വ്യക്തമാക്കിയത്. ആഗോള ചിപ്പ് ക്ഷാമം കാരണം മുഴുവൻ ഓർഡറിന്റെ 40 ശതമാനം മാത്രമാണ് കഴിഞ്ഞ വർഷം ലെക്സസിന് പുറത്തിറക്കാൻ സാധിച്ചത്. ഓർഡർ ചെയ്ത് മൂന്ന് മാസം മുതൽ 12 മാസം വരെയായിരുന്നു വാഹനം ലഭിക്കുന്നതിനുള്ള കാലതാമസം.

ഇപ്പോൾ, ചിപ്പ് ലഭ്യത വർധിച്ചതിനാൽ ശരാശരി ഓർഡറിന്റെ 80 ശതമാനം പുറത്തിറക്കാൻ സാധിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ വളരെ വേഗത്തിൽ കാറുകൾ വിതരണം ചെയ്യാൻ കഴിഞ്ഞെന്നും കമ്പനി ചൂണ്ടിക്കാട്ടി. ഇതിനകം തന്നെ 16 നഗരങ്ങളിലായി 29 ഔട്ട്ലെറ്റുകളാണ് ലെക്സസിനുള്ളത്. ആറോ ഏഴോ നഗരങ്ങളിൽ പുതിയ ഔട്ട്ലെറ്റുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്.

കൂടുതൽ ഇന്ത്യൻ നിർമിത മോഡലുകൾ; വിൽപ്പന ഇരട്ടിയാക്കാൻ ലെക്സസ്
വിദേശ വിപണികളിലും തിളങ്ങി മാരുതി സുസുക്കി; കാർ കയറ്റുമതി 2.5 കോടി പിന്നിട്ടു

ഇന്ത്യൻ ആഡംബര കാർ വിപണി രംഗത്ത് വൈകിയെത്തിയ ലെക്‌സസിന് അഞ്ചാം വർഷമായ 2022ലാണ് വില്‍പ്പന നാലക്ക സംഖ്യയിലേക്ക് എത്തിക്കാൻ സാധിച്ചത്. വിൽപ്പന ഇരട്ടിയാക്കാനുള്ള പദ്ധതികളോടെ ഇത് 4-5 ശതമാനം വിപണി വിഹിതത്തിലേക്കാണ് കടക്കുക.

logo
The Fourth
www.thefourthnews.in