ഒന്‍പത് ലക്ഷം വാഹനങ്ങള്‍, നിരത്തില്‍ കരുത്ത് തെളിയിച്ച് മഹീന്ദ്ര സ്‌കോര്‍പ്പിയോ

ഒന്‍പത് ലക്ഷം വാഹനങ്ങള്‍, നിരത്തില്‍ കരുത്ത് തെളിയിച്ച് മഹീന്ദ്ര സ്‌കോര്‍പ്പിയോ

2002ല്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്തിയ സ്‌കോര്‍പിയോ ഇരുപത് വര്‍ഷത്തിനിടെ നിരവധി രൂപമാറ്റങ്ങള്‍ക്ക് വിധേയമായി
Updated on
1 min read

രണ്ട് പതിറ്റാണ്ടുകള്‍, ഒന്‍പത് ലക്ഷം വാഹനങ്ങള്‍. നിരത്തുകളില്‍ പുതിയ ദുരങ്ങള്‍ താണ്ടി മഹീന്ദ്രയുടെ സ്കോര്‍പിയോ. 2002ല്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്തിയ സ്‌കോര്‍പിയോ ഇരുപത് വര്‍ഷത്തിനിടെ നിരവധി രൂപമാറ്റങ്ങള്‍ക്ക് വിധേയമായി. എന്നാല്‍ ജനപ്രീതി ഒട്ടും കുറഞ്ഞിട്ടില്ലെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തെ കണക്കില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന എസ് യുവിയാണ് മഹീന്ദ്ര സ്കോര്‍പിയോ.

'ഞങ്ങള്‍ 900,000-ലധികം സ്‌കോര്‍പ്പിയോകള്‍ നിര്‍മ്മിച്ചുകഴിഞ്ഞു. ഇത് മഹീന്ദ്രയ്ക്ക് അഭിമാന നിമിഷമാണ്. സ്‌കോര്‍പ്പിയോയെ സമാനതകളില്ലാത്ത താരമാക്കിമാറ്റിയ ഉപഭോക്താക്കളുടെ പിന്തുണയ്ക്കും വിശ്വസ്തതയ്ക്കും നന്ദി,' മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് ഡിവിഷന്‍ പ്രസിഡന്റ് വിജയ് നക്ര പറഞ്ഞു.

സ്കോര്‍പിയോയുടെ പുതു തലമുറ പതിപ്പായ സ്കോര്‍പിയോ എന്‍ ആണ് ചരിത്ര നേട്ടത്തിലേക്ക് മഹീന്ദ്രയുടെ കുതിപ്പ് വേഗത്തിലാക്കിയത്. ഒരു വര്‍ഷം മുന്‍പാണ് സ്കോര്‍പിയോ എന്‍ പുറത്തിറക്കിയത്. സ്‌കോര്‍പിയോ എന്നിന് പുറമെ ആദ്യ തലമുറ വാഹനമായ സ്‌കോര്‍പിയോ ക്ലാസിക് പതിപ്പും ഇന്ത്യയില്‍ ലഭ്യമാണ്.

ഒന്‍പത് ലക്ഷം വാഹനങ്ങള്‍, നിരത്തില്‍ കരുത്ത് തെളിയിച്ച് മഹീന്ദ്ര സ്‌കോര്‍പ്പിയോ
സോഫ്റ്റ് ഡ്രിങ്ക് പ്രേമിയാണോ? കൃത്രിമ മധുരം 'അസ്പാർട്ടെയിം' കാൻസറിന് കാരണമായേക്കുമെന്ന് ലോകാരോഗ്യ സംഘടന

മേയില്‍ മാത്രം സ്കോര്‍പിയോയുടെ 9,318 യൂണിറ്റുകളാണ് മഹീന്ദ്ര വിറ്റത്. ഡിമാന്‍ഡ് വര്‍ധിച്ച സാഹചര്യത്തില്‍ മഹീന്ദ്ര സ്കോര്‍പിയോയുടെ നിര്‍മാണവും വര്‍ധിപ്പിച്ചിട്ടുണ്ട്. സ്‌കോര്‍പിയോയുടെ രണ്ട് മോഡലുകള്‍ക്കുമായി പ്രതിമാസം ശരാശരി 16,500 ബുക്കിംഗുകള്‍ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒന്‍പത് ലക്ഷം വാഹനങ്ങള്‍, നിരത്തില്‍ കരുത്ത് തെളിയിച്ച് മഹീന്ദ്ര സ്‌കോര്‍പ്പിയോ
പ്ലസ് ടു: പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ വിജയശതമാനത്തില്‍ ഗണ്യമായ ഇടിവ്; 5 വര്‍ഷം കൊണ്ട് കുറഞ്ഞത് 15 ശതമാനം

പഴയ മോഡലിനേക്കാള്‍ മികവാര്‍ന്ന നിര്‍മാണ നിലവാരവും ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് സ്‌കോര്‍പിയോ എന്‍ പതിപ്പിന് കൂടുതലാണ്. സ്‌കോര്‍പിയോ ക്ലാസിക് പതിപ്പിനേക്കാള്‍ വലുതാണ് പുതിയ മഹീന്ദ്ര എന്‍ എസ്യുവി. മോഡലിന് 206 മില്ലി മീറ്റര്‍ നീളവും 97 മില്ലീ മീറ്റര്‍ വീതിയും മുന്‍ തലമുറ മോഡലിനേക്കാള്‍ 70 മില്ലി മീറ്റര്‍ കൂടുതല്‍ വീല്‍ബേസും ഉണ്ട്. 18 ഇഞ്ച്, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് വാഹനത്തിലുള്ളത്.

സ്‌കോര്‍പിയോ എന്‍ എസ്യുവിയിലെ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 200 ബിഎച്ച്പി കരുത്തില്‍ 370 എന്‍എം ടോര്‍ക് സൃഷ്ടിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഡീസല്‍ എഞ്ചിനിലും വാഹനം ലഭ്യമാണ്. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്സുമായി എഞ്ചിന്‍ ഓപ്ഷന്‍ സ്വന്തമാക്കാം. വിലയുടെ കാര്യത്തിലും ക്ലാസിക് പതിപ്പും എന്‍മോഡലും തമ്മില്‍ വലിയ വ്യത്യാസം വരുന്നില്ല. സ്‌കോര്‍പിയോ ക്ലാസിക്കിന് 12.64 ലക്ഷം രൂപ മുതല്‍ 16.14 ലക്ഷം രൂപ വരെയാണ് ഷോറൂം വില. അതേസമയം മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ മോഡലിന് 13.05 ലക്ഷം മുതല്‍ 24.51 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില നല്‍കേണ്ടി വരും. സെഗ്മെന്റിലെ ഏതു മോഡലിനേക്കാളും ഉയര്‍ന്ന വില്‍പ്പനയാണ് ഈ രണ്ട് എസ് യു വികളും കൈവരിക്കുന്നത്.

logo
The Fourth
www.thefourthnews.in