75 വ്യത്യസ്ത ശബ്ദങ്ങൾ; മഹീന്ദ്ര ഇവിയുമായി സഹകരിക്കാൻ എ ആർ റഹ്മാൻ

75 വ്യത്യസ്ത ശബ്ദങ്ങൾ; മഹീന്ദ്ര ഇവിയുമായി സഹകരിക്കാൻ എ ആർ റഹ്മാൻ

സ്വാതന്ത്യ ദിനത്തിൽ നടന്ന ഫ്യൂച്ചർസ്‌കേപ്പ് ഇവന്റിലാണ് എ ആർ റഹ്മാനുമായി സഹകരിക്കുന്ന വിവരം കമ്പനി പ്രഖ്യാപിച്ചത്
Updated on
1 min read

മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ഇനി എ ആർ റഹ്മാന്റെ പാട്ടുകൾ മാത്രമല്ല അദ്ദേഹം ചിട്ടപ്പെടുത്തിയ ശബ്ദങ്ങളും കേൾക്കാം. മഹീന്ദ്ര ഇവിയുടെ സോണിക് ഐഡന്റിറ്റിക്കായി ഏകദേശം 75 വ്യത്യസ്ത ശബ്ദങ്ങൾ തയ്യാറാക്കാൻ ഒരുങ്ങുകയാണ് എ ആർ റഹ്മാൻ. സ്വാതന്ത്യ ദിനത്തിൽ നടന്ന ഫ്യൂച്ചർസ്‌കേപ്പ് ഇവന്റിലാണ് എ ആർ റഹ്മാനുമായി സഹകരിക്കുന്ന വിവരം കമ്പനി പ്രഖ്യാപിച്ചത്.

സീറ്റ് ബെല്‍ റിമൈൻഡർ, ഇൻഡിക്കേറ്റർ, ഡ്രൈവ് മോഡുകൾ, ഡോർ തുറക്കുമ്പോഴുള്ള ശബ്​ദങ്ങൾ എന്നിവയ്ക്കായി 75ലധികം ശബ്ദങ്ങളൊരുക്കാനാണ് റഹ്മാൻ മഹീന്ദ്രയുമായി പ്രവർത്തിക്കുക. സുരക്ഷ കണക്കാക്കി ഇലക്ട്രിക് വെഹിക്കിളില്‍ ഇത്തരം ശബ്ദങ്ങള്‍ നിർബന്ധമാണ്. അത് മഹീന്ദ്രയുടെ മാത്രം ഐഡന്റിറ്റിയില്‍ ചിട്ടപ്പെടുത്തുകയാണ് റഹ്മാൻ. കാൽനടയാത്രക്കാർക്ക് പെട്ടെന്ന് ശ്രദ്ധ പതിയുന്ന തരത്തിലുള്ള ശബ്ദങ്ങളായിരിക്കും ഇവ. ഇലക്ട്രിക് വാഹനങ്ങൾ കുറഞ്ഞ വേഗതയിൽ ഓടുമ്പോള്‍ ശ്രദ്ധ കിട്ടാനായി ഇതുപകരിക്കും.

 75 വ്യത്യസ്ത ശബ്ദങ്ങൾ; മഹീന്ദ്ര ഇവിയുമായി സഹകരിക്കാൻ എ ആർ റഹ്മാൻ
6,45,690 രൂപ വില; ജസ്റ്റിൻ ബീബർ എക്സ് വെസ്പ ഇന്ത്യൻ വിപണിയിൽ

എഞ്ചിൻ വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾ വളരെ കുറച്ച് ശബ്ദം മാത്രമാണ് പുറപ്പെടുവിക്കുന്നത്. അതുകൊണ്ടുതന്നെ കാൽനടയാത്രക്കാർക്ക് ഇതൊരു ഭീഷണിയാണ്. ഈ വെല്ലുവിളിയെ നേരിടാനാണ് കാൽനടയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്ന തരത്തിൽ ഇവികളിൽ ശബ്ദങ്ങൾ സജ്ജീകരിക്കുന്നത്.

 75 വ്യത്യസ്ത ശബ്ദങ്ങൾ; മഹീന്ദ്ര ഇവിയുമായി സഹകരിക്കാൻ എ ആർ റഹ്മാൻ
കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധന; രാജ്യത്ത് രണ്ടാമത്

മഹീന്ദ്ര ഇവികൾക്കായി ശബ്ദങ്ങൾ ഒരുക്കുന്നതിന് പുറമെ, പുറത്തിറങ്ങാനിരിക്കുന്ന പുതിയ ശ്രേണിയിലുള്ള ഇവികൾക്കായി "ലേ ചലാങ്" എന്ന ബ്രാൻഡ് ഗാനം ഇതിനോടകം തന്നെ റഹ്മാൻ ചിട്ടപ്പെടുത്തിക്കഴിഞ്ഞു. ഹിന്ദി ഭാഷയിൽ ഇറക്കിയ ​ഗാനത്തിന്റെ തമിഴ് പതിപ്പും റഹ്മാന്റെ യൂട്യൂബ് ചാനലിൽ റിലീസായിട്ടുണ്ട്. റഹ്മാനുമായി സഹകരിക്കുന്നതിലുള്ള സന്തോഷം പങ്കുവച്ച് മഹീന്ദ്ര ​ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര എക്സിൽ കുറിപ്പിട്ടിരുന്നു. മഹീന്ദ്രയുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് റഹ്മാനും മറുപടിയായി കുറിച്ചിരുന്നു.

 75 വ്യത്യസ്ത ശബ്ദങ്ങൾ; മഹീന്ദ്ര ഇവിയുമായി സഹകരിക്കാൻ എ ആർ റഹ്മാൻ
ഇലക്ട്രിക് കരുത്തുകാട്ടാന്‍ ഏഥർ; 450എസ്, 450എക്സ് സ്‌കൂട്ടറുകൾ അവതരിപ്പിച്ചു

ഇവികളിൽ ശബ്‌ദങ്ങൾ ചിട്ടപ്പെടുത്താൻ വാഹന നിർമാതാക്കൾ മ്യൂസിക് കമ്പോസറുമായി സഹകരിക്കുന്നത് ഇതാദ്യമല്ല. 2021ൽ ജർമൻ ആഡംബര കാർ നിർമാതാക്കളായ ബിഎംഡബ്ല്യു സം​ഗീത സംവിധായകൻ ഹാൻസ് സിമ്മറുമായി കൈകോർത്ത് ഓൾ-ഇലക്‌ട്രിക്, പ്ലഗ്-ഇൻ ഇലക്ട്രിക് വാഹനങ്ങൾക്കായി സൗണ്ട് പോർട്ട്‌ഫോളിയോ തയ്യാറാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in