ഓഫ്റോഡർ ഥാറിന്റെ പുതിയ മുഖം; വരുന്നു ഇലക്ട്രിക് മോഡൽ

ഓഫ്റോഡർ ഥാറിന്റെ പുതിയ മുഖം; വരുന്നു ഇലക്ട്രിക് മോഡൽ

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പ്രധാന വിപണിയായി മാറിയ ദക്ഷിണാഫ്രിക്കയിൽ ഓഗസ്റ്റ് 15ന് നടക്കുന്ന ഇവന്റിൽ വച്ച് ഥാർ ഇവിയുടെ കൺസെപ്റ്റ് കമ്പനി അവതരിപ്പിക്കും
Updated on
1 min read

മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്‍യുവി ഥാറിന്റെ ഇലക്ട്രിക് മോഡൽ വരുന്നു. 'ഥാ‍‍ർ ഇ' എന്ന് പേര് നൽകിയിരിക്കുന്ന ഇവിയുടെ ടീസർ വീഡിയോ മഹീന്ദ്ര ഇൻസ്റ്റ​ഗ്രാം പേജിലൂടെ പങ്കുവച്ചു. ഥാറിന്റെ ഫൈവ് ഡോര്‍ മോഡല്‍ ഓ​ഗസ്റ്റ് 15ന് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് പുതിയ പ്രഖ്യാപനം. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പ്രധാന വിപണിയായി മാറിയ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ഇവന്റിൽ വച്ച് ഥാർ ഇവിയുടെ കൺസെപ്റ്റ് കമ്പനി അവതരിപ്പിക്കും. ഒപ്പം ഒരു ആഗോള ട്രാക്ടർ പ്ലാറ്റ്‌ഫോമും ഒരു പിക്ക്-അപ്പ് ട്രക്ക് ആശയവും മഹീന്ദ്ര ഇവന്റിൽ പ്രദർശിപ്പിക്കും.

ഓഫ്റോഡർ ഥാറിന്റെ പുതിയ മുഖം; വരുന്നു ഇലക്ട്രിക് മോഡൽ
വില 1.70 കോടി രൂപ; ബിഎം‍ഡബ്ല്യുവിന്റെ ആഡംബര കാർ സ്വന്തമാക്കി നിവിൻ പോളി

ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ മഹീന്ദ്ര ഫ്യൂച്ചർസ്‌കേപ്പ് എന്ന പരിപാടിയിലാണ് ഥാർ ഇവി അവതരിപ്പിക്കുക. കൺസെപ്റ്റ് മോഡലിലാണ് ഇവി എത്തുന്നതെങ്കിലും അധികം വൈകാതെ നിർമാണത്തിലേക്ക് കടക്കുമെന്നാണ് വിവരം. ഥാർ ഇവിയെ സംബന്ധിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രമേ പുറത്തുവിട്ടിട്ടുള്ളൂ. ബാറ്ററികളും മോട്ടോറുകളും പോലുള്ള ഇലക്ട്രിക് ഘടകങ്ങളെ ഉൾക്കൊള്ളിക്കാൻ പാകത്തിന് നിലവിലെ ഥാർ പ്ലാറ്റ്ഫോമിന് മാറ്റം വരുത്തും.

ഓഫ്റോഡർ ഥാറിന്റെ പുതിയ മുഖം; വരുന്നു ഇലക്ട്രിക് മോഡൽ
ഓയില്‍ പമ്പില്‍ തീപിടുത്ത സാധ്യത; 92000 ഹ്യൂണ്ടായി, കിയ വാഹനങ്ങളെ തിരിച്ച് വിളിക്കുന്നു

മഹീന്ദ്രയ്ക്ക് INGLO എന്ന ഇലക്ട്രിക് പ്ലാറ്റ്‌ഫോം നിലവിലുണ്ട്. XUV, BE എന്നീ രണ്ട് ഇലക്ട്രിക് ബ്രാൻഡുകൾക്കൊപ്പം അഞ്ച് പുതിയ ഇലക്ട്രിക് എസ്‌യുവികൾക്കും ഭാവിയിലെ ഇലക്ട്രിക് മോഡലുകൾക്കുമുള്ള അടിസ്ഥാന പ്ലാറ്റ്‌ഫോമാണ് INGLO. ഓഫ്-റോഡറായ ഥാറിന്റെ വീൽ ഡ്രൈവ് ശേഷി കൂടി കണക്കിലെടുക്കുമ്പോൾ ഇലക്ട്രിക് പതിപ്പിനായി മഹീന്ദ്ര ഒരു ഡ്യുവൽ മോട്ടോർ കോൺഫിഗറേഷൻ സജ്ജീകരിക്കുമെന്നാണ് പ്രതീക്ഷ. മികച്ച പ്രകടനത്തിനായി മുൻ ആക്സിലിലും പിൻ ആക്സിലിലുമായി ഓരോ മോട്ടോർ ഘടിപ്പിക്കുന്നതാണ് ഈ സംവിധാനം.

ഓഫ്റോഡർ ഥാറിന്റെ പുതിയ മുഖം; വരുന്നു ഇലക്ട്രിക് മോഡൽ
ലക്ഷ്വറി എന്നാൽ ഇതാണ്; ടൊയോട്ട വെൽഫയർ എംപിവി ഇന്ത്യയിൽ അവതരിപ്പിച്ചു

വാ​ഹനത്തിലെ ക്വാഡ്-മോട്ടോർ സജ്ജീകരണമായിരിക്കും ഏറ്റവും സവിശേഷമായ മാറ്റം. ഓരോ വീലിനും അതിന്റേതായ ഇലക്ട്രിക് മോട്ടോർ ലഭിക്കുന്നതാണ് ക്വാഡ്-മോട്ടോർ. ഇത് ഓഫ്-റോഡ് ഡ്രൈവിങ്ങിന് കൃത്യമായ ടോർക്കും ട്രാക്ഷൻ നിയന്ത്രണവും നൽകും. റിയർ ടെയിൽ ലാമ്പിലേക്കുള്ള ഒരു സൂചനയും ടീസർ നൽകുന്നുണ്ട്. നിലവിലെ ഥാറിന്റെ ഡിസൈൻ നിലനിർത്തിക്കൊണ്ട് അകത്ത് ചെറിയ ചതുരത്തിലള്ള ഒരു യൂണിറ്റ് കൂടി ഉൾപ്പെടുത്തുന്നതാണ് ഈ മാറ്റം.

നിലവിലെ ഥാറിന്റെ മൊത്തത്തിലുള്ള ഡിസൈനിന് മാറ്റം വരില്ല എന്നാണ് പ്രതീക്ഷ. കൺസെപ്റ്റ് പതിപ്പ് അവതരിപ്പിച്ചാലും മോഡൽ ലഭ്യമാകുന്നതിന് ഇനിയും കുറച്ച് വർഷങ്ങൾ കൂടി കാത്തിരിക്കേണ്ടിവരും.

logo
The Fourth
www.thefourthnews.in