മാരുതി എൻഗേജ്; ടൊയോട്ട ഇന്നോവ ഹൈക്രോസ് അടിസ്ഥാനമാക്കിയുള്ള പ്രീമിയം എംപിവി ജൂലൈയിൽ

മാരുതി എൻഗേജ്; ടൊയോട്ട ഇന്നോവ ഹൈക്രോസ് അടിസ്ഥാനമാക്കിയുള്ള പ്രീമിയം എംപിവി ജൂലൈയിൽ

സ്റ്റൈലിങ് ഘടകങ്ങളാണ് ടൊയോട്ടയിൽ നിന്ന് എം‌പി‌വിയെ വ്യത്യസ്തമാക്കുന്നത്
Updated on
2 min read

ഫ്രോങ്ക്സിനും ജിംനിയ്ക്കും ശേഷം ഏറ്റവും പുതിയ മൾട്ടി പർപ്പസ് വെഹിക്കിൾ (എംപിവി) അവതരിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി. ടൊയോട്ട ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കിയുള്ള പുതിയ പ്രീമിയം എംപിവി മാരുതി സുസുക്കി ഇന്ത്യ ജൂലൈ 5ന് പുറത്തിറക്കും. മാരുതിയുടെ നെക്‌സ ഡീലർഷിപ്പുകൾ വഴിയാകും പുതിയ എംപിവി വിൽപ്പനയ്‌ക്കെത്തുമെന്നാണ് റിപ്പോർട്ട്.

മാരുതി എൻഗേജ്; ടൊയോട്ട ഇന്നോവ ഹൈക്രോസ് അടിസ്ഥാനമാക്കിയുള്ള പ്രീമിയം എംപിവി ജൂലൈയിൽ
വിൽപനയിൽ 5 ലക്ഷം യൂണിറ്റുകൾ പിന്നിട്ടു; പുതിയ നാഴികക്കല്ല് താണ്ടി കിയയുടെ പടയോട്ടം

ഇന്നോവ ഹൈക്രോസുമായി അതിന്റെ പ്ലാറ്റ്ഫോം പങ്കിടുമെങ്കിലും മാരുതി എംപിവിക്ക് ടൊയോട്ട ഇന്നോവ ഹൈക്രോസിനോട് സാമ്യമുണ്ടാകില്ല. സ്റ്റൈലിങ് ഘടകങ്ങളാണ് ടൊയോട്ടയിൽ നിന്ന് എം‌പി‌വിയെ വ്യത്യസ്തമാക്കുന്നത്. സുസുക്കി ഗ്രാൻഡ് വിറ്റാരയും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറും തമ്മിലുള്ളത് പോലെ ചില ബാഹ്യ വ്യത്യാസങ്ങൾ ഇതിലും ഉണ്ടാകും. ടൊയോട്ട TNGA-C ഡിസൈനിലായിരിക്കും പുതിയ മാരുതി സുസുക്കി എംപിവി നിർമിക്കുക. ഒരു ഹൈബ്രിഡ് പവർ‌ട്രെയിനോട് കൂടിയ 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് മാരുതി സുസുക്കി എൻ‌ഗേജ് എം‌പി‌വിക്ക് കരുത്തേകുക.

മാരുതി എൻഗേജ്; ടൊയോട്ട ഇന്നോവ ഹൈക്രോസ് അടിസ്ഥാനമാക്കിയുള്ള പ്രീമിയം എംപിവി ജൂലൈയിൽ
ഗുജറാത്തിൽ പുതിയ ഇ വി ബാറ്ററി പ്ലാന്റുമായി ടാറ്റ; മുതൽമുടക്ക് 13,000 കോടി രൂപ

ഗ്രാൻഡ് വിറ്റാര, മാരുതി ഫ്രോങ്ക്സ് തുടങ്ങിയ നെക്സ കാറുകളിൽ കാണുന്നതിന് സമാനമായുള്ള പുതിയ ഡിസൈൻ ശൈലിയാണ് എൻഗേജിനും നൽകിയിരിക്കുന്നത്. ക്രോം സറൗണ്ടുകളും ബ്ലാക്ക് ഫിനിഷും ഉള്ള സിഗ്നേച്ചർ-മെഷ് പാറ്റേണുള്ള ഗ്രില്ലാണ് യൂണിറ്റിനുള്ളത്. മുകൾ ഭാഗത്ത്, നടുക്കായി സുസുക്കിയുടെ ലോഗോ വരുന്ന രണ്ട് വലിയ ക്രോം സ്ട്രിപ്പുകൾ ഉണ്ട്. ഗ്രില്ലിന്റെ മധ്യഭാഗത്ത് കൂടി സമാന്തരമായുള്ള രണ്ട് ക്രോം ബാറുകളുണ്ട്. ഇവ ഇരുവശത്തുമുള്ള ഹെഡ്‌ലാമ്പുകളുമായി ചേർത്ത് ഘടിപ്പിച്ചിരിക്കുന്നു. ഫ്രണ്ട് ബമ്പറിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സ്‌കിഡ് പ്ലേറ്റ് പോലെ തോന്നിപ്പിക്കുന്നതിന് ഫോക്‌സ് ബ്രഷ് ചെയ്ത അലുമിനിയം ഫിനിഷുള്ള ഒരു ലിപ് ബമ്പറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാൻഡ് വിറ്റാരയ്ക്ക് സമാനമാണ് ഇത്തരത്തിലുള്ള ഡിസൈൻ. പിൻ ബമ്പറിലും ചെറിയ മാറ്റങ്ങളുണ്ടാകും.

മാരുതി എൻഗേജ്; ടൊയോട്ട ഇന്നോവ ഹൈക്രോസ് അടിസ്ഥാനമാക്കിയുള്ള പ്രീമിയം എംപിവി ജൂലൈയിൽ
മെയ് മാസം വിറ്റത് 77,461 റോയല്‍ എൻഫീല്‍ഡ് ബൈക്കുകള്‍; എക്കാലത്തെയും ഉയർന്ന വിൽപ്പനയുമായി ഹണ്ടർ

ഹെഡ്‌ലാമ്പുകളുടെയും ടെയിൽ ലാമ്പുകളുടെയും ആകൃതി പഴയപടി തുടരുമെങ്കിലും ഇന്റീരിയറും ഗ്രാഫിക്സും വ്യത്യസ്തമായിരിക്കും. ഗ്രാൻഡ് വിറ്റാരയിലും ബലേനോയിലും കാണുന്നത് പോലെ ബ്രാൻഡിന്റെ സിഗ്നേച്ചർ 'ത്രീ ഡോട്ട്സ്' എൽഇഡി ഡിആർഎൽ ട്രീറ്റ്മെന്റ് മാരുതി എംപിവിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇന്നോവ ഹൈക്രോസിൽ കാണപ്പെടുന്ന നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, സ്ട്രോങ്ങ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനുകൾ മാരുതി എംപിവിക്കും കരുത്ത് പകരും. G, GX, VX, VX(O), ZX, ZX(O) എന്നിങ്ങനെ ആറ് വേരിയന്റുകളിൽ എംപിവി ലഭ്യമാകും.

മാരുതി എൻഗേജ്; ടൊയോട്ട ഇന്നോവ ഹൈക്രോസ് അടിസ്ഥാനമാക്കിയുള്ള പ്രീമിയം എംപിവി ജൂലൈയിൽ
10 ലക്ഷം രൂപയിൽ താഴെ ലഭിക്കുന്ന 5 സിഎന്‍ജി കാറുകള്‍

2017ൽ ടൊയോട്ട-സുസുക്കി കോമ്പോയുടെ തുടക്കം മുതൽ, സുസുക്കി നിർമിച്ച വാഹനങ്ങളായ വിറ്റാര ബ്രെസ്സ കോംപാക്റ്റ് എസ്‌യുവി, ബലേനോ എന്നിവ ക്രോസ്-ബാഡ്ജ് ചെയ്ത് ഇന്ത്യയിൽ ടൊയോട്ട അർബൻ ക്രൂയിസറായും ഗ്ലാൻസയായും വിൽക്കപ്പെട്ടു. പുതിയ തലമുറ ബലേനോ, സിയാസ്, എർട്ടിഗ, സെലേറിയോ എന്നിവയും ദക്ഷിണാഫ്രിക്ക മിഡിൽ ഈസ്റ്റ് ഉൾപ്പെടെയുള്ള വിപണികളിൽ ടൊയോട്ടകളായി വിൽക്കുന്നുണ്ട്.

മാരുതി എൻഗേജ്; ടൊയോട്ട ഇന്നോവ ഹൈക്രോസ് അടിസ്ഥാനമാക്കിയുള്ള പ്രീമിയം എംപിവി ജൂലൈയിൽ
വിൽപ്പനയിൽ കുതിച്ച് മാരുതി സുസുക്കി; മെയ് മാസത്തിൽ വിറ്റഴിച്ചത് 1,78,083 കാറുകൾ

വരാനിരിക്കുന്ന പ്രീമിയം എംപിവി മാരുതി സുസുക്കിക്കായി റീബാഡ്ജ് ചെയ്യുന്ന ആദ്യത്തെ ടൊയോട്ട ഉത്പന്നമായിരിക്കും. ടൊയോട്ടയുടെ ബിഡാഡി പ്ലാന്റിലാണ് എംപിവിയുടെ നിർമാണം. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മാരുതി സുസുക്കി ജിംനി 5-ഡോർ ഇന്നലെ വിപണിയിലെത്തിക്കഴിഞ്ഞു.

logo
The Fourth
www.thefourthnews.in