'വിപ്ലവം അവസാനിച്ചിട്ടില്ല';  2031നുള്ളിൽ ആറ് ഇവികൾ അവതരിപ്പിക്കാൻ മാരുതി

'വിപ്ലവം അവസാനിച്ചിട്ടില്ല'; 2031നുള്ളിൽ ആറ് ഇവികൾ അവതരിപ്പിക്കാൻ മാരുതി

2025ലെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ മാരുതി അവരുടെ ആദ്യത്തെ ഇവി അവതരിപ്പിക്കും
Updated on
1 min read

2031ഓടെ ഇന്ത്യയിൽ പുതിയ ആറ് ഇലക്ട്രിക് കാറുകൾ അവതരിപ്പിക്കുമെന്ന പ്രഖ്യാപനവുമായി മാരുതി സുസുക്കി. ഓഗസ്റ്റ് 27ന് ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് കമ്പനി ചെയർമാൻ ആർ സി ഭാർഗവയുടെ പ്രഖ്യാപനം. കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യങ്ങൾ കൈവരിക്കുകയെന്ന ലക്ഷ്യത്തിലാണ് പുതിയ കാറുകൾ അവതരിപ്പിക്കാൻ കമ്പനി തീരുമാനിച്ചതെന്ന് അദ്ദേഹം യോഗത്തെ അറിയിച്ചു.

ആഡംബര കാറുകൾക്കപ്പുറം മധ്യവർഗത്തിന് അനുയോജ്യമായ വിലകുറഞ്ഞ കാറുകൾ അവതരിപ്പിക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി.

'വിപ്ലവം അവസാനിച്ചിട്ടില്ല';  2031നുള്ളിൽ ആറ് ഇവികൾ അവതരിപ്പിക്കാൻ മാരുതി
പുതിയ നിറം, പുതിയ മുഖം; കാത്തിരിക്കാം പുതിയ അൽകാസറിനുവേണ്ടി

ടാറ്റയും ഹ്യുണ്ടായിയും ഉൾപ്പെടെ നിരവധി കമ്പനികൾ ഇ വികൾ അവതരിപ്പിച്ച് ഇന്ത്യൻ വിപണി പിടിച്ചെടുക്കുന്ന സാഹചര്യത്തിൽ ഇനിയും ഇ വി ഇല്ലാതെ ഇന്ത്യൻ നിരത്തുകളിൽ പിടിച്ചുനിൽക്കാൻ സാധിക്കില്ലെന്ന് നേരത്തെ തന്നെ മാരുതി സുസുകി വ്യക്തമാക്കിയിരുന്നു.

2025ലെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ മാരുതി അവരുടെ ആദ്യത്തെ ഇവി അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടാമത്തെ ഇലക്ട്രിക് കാർ തൊട്ടുപിന്നാലെ തന്നെ വിപണിയിലെത്തിക്കുമെന്നും കമ്പനി അറിയിക്കുന്നു. ജപ്പാനിൽനിന്ന് സുസുക്കിയുടെ ഇലക്ട്രിക് വിദഗ്ധരെ ഉപയോഗിച്ച് വാഹനങ്ങൾ രൂപകൽപ്പന ചെയ്യാനുള്ള പദ്ധതിയിലാണ് കമ്പനി.

മാരുതിയുടെ ആദ്യ ഇലക്ട്രിക് കാറായ ഇവിഎക്സ് ആഗോള തരത്തിൽ ശ്രദ്ധിക്കപ്പെടാവുന്ന സാങ്കേതികവിദ്യ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഏറെ വൈകി ഇ വി അവതരിപ്പിക്കാനൊരുങ്ങുന്ന മാരുതി, 2031വരെ വർഷംതോറും ഓരോ ഇവികൾ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

അതേസമയം, ഏറെ ശ്രദ്ധിക്കപ്പെട്ട ഹൈബ്രിഡ് വാഹനങ്ങളുടെ നിർമാണവും കമ്പനി തുടരും. ഒരേ സമയം ഇലക്ട്രിക് മോട്ടോറും എൻജിനുമുള്ള വണ്ടികളാണ് ഹൈബ്രിഡ് വാഹനങ്ങൾ. കുറഞ്ഞ ആർപിഎമ്മിൽ ഇലക്ട്രിക് മോട്ടോറിലും കൂടിയ ആർപിഎമ്മിൽ പെട്രോൾ/ഡീസൽ എൻജിനുകളിലുമാണ് വണ്ടി പ്രവർത്തിക്കുക.

'വിപ്ലവം അവസാനിച്ചിട്ടില്ല';  2031നുള്ളിൽ ആറ് ഇവികൾ അവതരിപ്പിക്കാൻ മാരുതി
കാറുവാങ്ങാൻ പ്ലാനുണ്ടോ? ഈ സവിശേഷതകള്‍ ഉണ്ടോയെന്ന് ഉറപ്പാക്കുക

ഇത്തരം സാങ്കേതികവിദ്യയിൽ വർധിച്ച ഇന്ധനക്ഷമതയാണ് വാഹനങ്ങൾക്കു ലഭിക്കുക. മാരുതിയും ടോയോട്ടയും അവതരിപ്പിച്ച ഹൈബ്രിഡ് വാഹനങ്ങൾക്കു വിപണിയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മാരുതി 800ലൂടെ കുഞ്ഞൻകാറുകളിൽ വിപ്ലവം സൃഷ്ടിച്ച മാരുതി, വിലയേറിയ കാറുകൾക്ക് ഇപ്പോൾ വലിയ പ്രധാന്യം നൽകുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പ്രഖ്യാപനങ്ങൾ. ഇന്ധന കാറുകളുടെ അതേനിരക്കിൽ തന്നെ ഇലക്ട്രിക് കാറുകളും ലഭ്യമാക്കിയാൽ മാരുതിക്ക് ഇന്ത്യൻ നിരത്തുകളിൽ വിപ്ലവം സൃഷ്ടിക്കാൻ സാധിക്കാനാകുമെന്ന വ്യക്തമായ ധാരണയിലാണ് കമ്പനിയുടെ ഭാവിതീരുമാനങ്ങൾ.

'വിപ്ലവം അവസാനിച്ചിട്ടില്ല';  2031നുള്ളിൽ ആറ് ഇവികൾ അവതരിപ്പിക്കാൻ മാരുതി
കാറുവാങ്ങാൻ പ്ലാനുണ്ടോ? ഈ സവിശേഷതകള്‍ ഉണ്ടോയെന്ന് ഉറപ്പാക്കുക

എന്താണ് മാരുതിയുടെ ഇവിഎക്സ്?

എസ് യു വി വാഹനങ്ങൾക്കു പാകമാകുന്ന ഇലക്ട്രിക് മോട്ടോറുകളായിരിക്കും ഇ വി എക്‌സിൽ ഉണ്ടാവുക. ടാറ്റയുടെ കർവ് ഇവി, ഹ്യുണ്ടായിയുടെ ക്രെറ്റ ഇവി, ഹോണ്ട ഇലവേറ്റ് ഇവി, എന്നിവയോട് മത്സരിക്കാൻ സാധിക്കുന്ന താരത്തിലാകും പുതിയ ഇവിഎക്സ് വാഹനങ്ങൾ.

ഓൾവീൽ ഡ്രൈവ് കൂടി ലഭ്യമാകുന്നതുകൊണ്ടു തന്നെ ഓഫ്-റോഡിങ് സാധ്യമാകുന്ന മോഡലുകൾ കൂടിയാകും ഇവിഎക്‌സിൽ കമ്പനി അവതരിപ്പിക്കാൻ പോകുന്നത്. 500 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്ന് പറയുന്ന വാഹനത്തിന്റെ ബാറ്ററി ശേഷി എത്രയാണെന്നതു കമ്പനി പുറത്തുവിട്ടിട്ടില്ല.

logo
The Fourth
www.thefourthnews.in