മാരുതി സുസുക്കി ഇൻവിക്ടോ ഉടൻ വിപണിയിൽ; ബുക്കിങ് 19 മുതൽ
ഇന്‍വിക്ടോ എംപിവിയുടെ ബുക്കിങ് ജൂണ്‍ 19ന് ആരംഭിക്കുമെന്ന് മാരുതി സുസുക്കി. എര്‍ട്ടിഗ, എക്‌സ്എല്‍ 6 എന്നിവയ്ക്ക് ശേഷം മാരുതി സുസുക്കി അവതരിപ്പിക്കുന്ന ഇന്ത്യന്‍ നിരയിലെ മൂന്നാമത്തെ എംപിവിയാണ് ഇന്‍വിക്ടോ. ജൂലൈ 2023ല്‍ ഇന്‍വിക്ടോ വിപണിയിലെത്തുമെന്ന വിവരം കമ്പനി തന്നെയാണ് പുറത്തുവിട്ടത്.
കമ്പനിയുടെ മറ്റൊരു മോഡലായ ഗ്രാൻഡ് വിറ്റാരയ്ക്ക് സമാനായ വിലയിലാണ് ഇന്‍വിക്ടോയും എത്തുക. 20 ലക്ഷത്തിന് മുകളില്‍ വിലവരുന്ന കാര്‍ നിര്‍മിക്കുന്നത് ടൊയോട്ടയുടെ ബിഡാദി പ്ലാന്റിലാണ്. ഇന്‍വിക്ടോ എംപിവി ഏഴ്, എട്ട് സീറ്റ് കോണ്‍ഫിഗറേഷനുകളിലായിരിക്കും എത്തുക.
വിലയുടെ കാര്യത്തില്‍, മാരുതി സുസുക്കി ഇന്‍വിക്ടോയ്ക്ക് ടൊയോട്ട ഇന്നോവ ഹൈക്രോസിനേക്കാള്‍ പ്രീമിയം വിലവരും. നിലവില്‍ ഇന്നോവ ഹൈക്രോസിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് 18.55 ലക്ഷം മുതല്‍ 19.45 ലക്ഷം രൂപ വരെയും ഹൈബ്രിഡ് വേരിയന്റിന് 25.03 ലക്ഷം മുതല്‍ 29.99 ലക്ഷം രൂപ വരെയുമാണ് വില. എല്ലാം തന്നെ എക്‌സ്-ഷോറൂം വിലകളാണ്.
183 എച്ച് പി പവര്‍ ഉത്പാദിപ്പിക്കുന്ന രണ്ട് ലിറ്ററിന്റെ ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഇസിവിടി ഗിയര്‍ബോക്‌സുമായി യോജിപ്പിച്ചായിരിക്കും ഇന്‍വിക്ടോയില്‍ ഉപയോഗിക്കുക എന്ന് മാരുതി സുസുക്കി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം 173 എച്പി പവര്‍ ഉദ്പാദിപ്പിക്കുന്ന രണ്ട് ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് എന്‍ഡ്രീ ലെവല്‍ വേരിയന്റുകളില്‍ ഉള്ളത്.
സിവിടി ഗിയര്‍ബോക്‌സും ഇതിനോടൊപ്പം ഉണ്ടാകും. ഓട്ടോമാറ്റിക് ഗിയറില്‍ മാത്രമായി ടൊയോട്ടയുടെ നിര്‍മ്മാണ കമ്പനി പുറത്തിറക്കുന്ന ആദ്യ കാര്‍ ആണ് മാരുതി സുസുക്കി ഇന്‍വിക്ടോ.