30 ലക്ഷം കാറുകള്‍; ഇന്ത്യയില്‍ ഏറ്റവും വിറ്റഴിക്കപ്പെട്ട കാര്‍ മാരുതി സുസുക്കി വാഗണ്‍ആര്‍

30 ലക്ഷം കാറുകള്‍; ഇന്ത്യയില്‍ ഏറ്റവും വിറ്റഴിക്കപ്പെട്ട കാര്‍ മാരുതി സുസുക്കി വാഗണ്‍ആര്‍

1999ല്‍ ലോഞ്ച് ചെയ്ത വാഗണ്‍ആര്‍ ആദ്യമായാണ് 30 ലക്ഷം വില്‍പ്പന പിന്നിടുന്നത്
Updated on
1 min read

മുപ്പത് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയോടെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇന്ത്യയില്‍ ഏറ്റവും വിറ്റഴിക്കപ്പെട്ട കാര്‍ എന്ന ക്രെഡിറ്റ് നേടി മാരുതി സുസുക്കി വാഗണ്‍ ആര്‍.1999ല്‍ ലോഞ്ച് ചെയ്ത വാഗണ്‍ആര്‍ ആദ്യമായാണ് 30 ലക്ഷം വില്‍പ്പന പിന്നിടുന്നത്.

സാമ്പത്തിക വര്‍ഷം 2013 മുതല്‍ 2023 വരെ, 18,33,521 വാഗണ്‍ ആറുകളാണ് ഇന്ത്യയില്‍ വിറ്റുപോയിട്ടുള്ളത്. അതില്‍ 10,38,307 കാറുകള്‍ സാമ്പത്തിക വര്‍ഷം 2018നും 2023നും ഇടയില്‍ വിറ്റുപോയവയാണ്. പ്രതിവര്‍ഷം കാറിന്റെ ഡിമാന്‍ഡ് വര്‍ധിച്ച് വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പ്രതിമാസ ബെസ്റ്റ് സെല്ലിങ് പാസഞ്ചര്‍ വെഹിക്കിള്‍ ചാര്‍ട്ടിലെ സ്ഥിര അംഗമായി മാറിയിരിക്കുകയാണ് വാഗണ്‍ആര്‍. 2021 സാമ്പത്തിക വര്‍ഷത്തില്‍ 2.3 ശതമാനമായി വാഗണ്‍ ആറിന്റെ വില്‍പ്പന വര്‍ധിച്ചിരുന്നു. അതായത് 1,60,330 കാറുകളാണ് ആ വര്‍ഷം വിറ്റുപോയത്. 2022 സാമ്പത്തിക വര്‍ഷത്തിലാകട്ടെ 1,88,837 കാറുകളുടെ വില്‍പ്പന നടന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ മാരുതി സുസുക്കി വാഗണ്‍ ആര്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് നടത്തിയത്. 2,12,340 യൂണിറ്റുകളാണ് വിറ്റു പോയത്.

30 ലക്ഷം വില്‍പ്പനയോടെ വാഗണ്‍ ആറിന്റെ തുടര്‍ച്ചയായ വിജയം രാജ്യത്തെ മികച്ച പാസഞ്ചര്‍ കാറുകളില്‍ ഒന്നാണെന്നുള്ളതിന്റെ തെളിവാണെന്ന് മാരുതി സുസുക്കിയുടെ മാര്‍ക്കറ്റിങ് വിഭാഗത്തിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശശാങ്ക് ശ്രീവാസ്തവ പറയുന്നു.

ലോഞ്ച് ചെയ്ത നാള്‍ മുതല്‍, വാഗണ്‍ആര്‍ തുടര്‍ച്ചയായി മെച്ചപ്പെടുകയായിരുന്നു. മികച്ച ഫീച്ചറുകളിലൂടെയും ഡിസൈനുകളിലൂടെയും പെര്‍ഫോമന്‍സിലൂടെയും ഉപഭോക്താക്കളുടെ മുന്‍ഗണനകളെ മാറ്റാന്‍ പറ്റുന്ന വിധത്തില്‍ ഉയര്‍ന്നു. ഇന്ത്യയില്‍ കാറുകള്‍ ആവര്‍ത്തിച്ച് വാങ്ങുന്നവരുടെ ഏറ്റവും ഉയര്‍ന്ന ശതമാനം വാഗണ്‍ ആറിന്റേതാണ്.

24 ശതമാനം വാഗണ്‍ ആര്‍ ഉപഭോക്താക്കളാണ് പുതിയ വാഗൺആറുകളിലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നത്. കഴിഞ്ഞ ദശാബ്ദം മുതല്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 10 കാറുകളില്‍ വാഗണ്‍ ആറിന്റെ പേരുമുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന പാസഞ്ചര്‍ വെഹിക്കിള്‍ എന്ന സ്ഥാനം വാഗണ്‍ ആറിന്റേതാണെന്നും അദ്ദേഹം പറയുന്നു.

logo
The Fourth
www.thefourthnews.in