ടൊയോട്ടയ്ക്കും സുസുക്കിക്കും വേണ്ടി ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാൻ മാരുതി; ഇ വി നിർമാണം ഗുജറാത്ത് പ്ലാന്റിൽ

ടൊയോട്ടയ്ക്കും സുസുക്കിക്കും വേണ്ടി ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാൻ മാരുതി; ഇ വി നിർമാണം ഗുജറാത്ത് പ്ലാന്റിൽ

ടൊയോട്ടയുമായി സംയുക്തമായി വികസിപ്പിച്ചെടുക്കുന്ന മാരുതി സുസുക്കിയുടെ ആദ്യ ഇവി 2025 ഓടെ ഗുജറാത്തിലെ പ്ലാന്റിൽ നിന്ന് പുറത്തിറങ്ങും
Updated on
1 min read

ആഗോള വിപണിയിൽ ടൊയോട്ടയ്ക്കും സുസുക്കിക്കും വേണ്ടി ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാനൊരുങ്ങി മാരുതി. ഇവിഎക്‌സ് അടിസ്ഥാനമാക്കി ടൊയോട്ടയുമായി സംയുക്തമായി വികസിപ്പിച്ചെടുക്കുന്ന മാരുതി സുസുക്കിയുടെ ആദ്യ ഇവി 2025 ഓടെ ഗുജറാത്തിലെ പ്ലാന്റിൽ നിന്ന് പുറത്തിറങ്ങും. ഗുജറാത്ത് പ്ലാന്റിന്റെ നിയന്ത്രണം സുസുക്കി മോട്ടോർ കോർപ്പറേഷനിൽ നിന്ന് ഏറ്റെടുക്കുന്നതിന് പിന്നാലെ ആയിരിക്കും ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുക.

ഗുജറാത്ത് പ്ലാന്റിന്റെ ഏറ്റെടുക്കലിന് കമ്പനികളുടെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ടെന്നും ഓഹരി ഉടമകളുടെ അംഗീകാരം ഉൾപ്പെടെ എല്ലാം നിയമപരമായ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും കൈമാറ്റം നടക്കുകയെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സുസുക്കി മോട്ടോർ ​ഗുജറാത്തുമായുളള നിർമാണ കരാർ മാരുതി സുസുക്കി അവസാനിപ്പിക്കുന്നതോടെ മാരുതിയുടെ ആദ്യ ഇ വി നിർമാണ കേന്ദ്രമായി ഗുജറാത്ത് പ്ലാന്റ് മാറും. ഇവിടെ നിന്ന് നിലവിൽ പ്രതിവർഷം 7.5 ലക്ഷം കാറുകളാണ് നിർമിച്ചിരുന്നത്. നിലവിൽ സുസുക്കിയുടെ ആഗോള ഉത്പ്പാദനത്തിന്റെ 60 ശതമാനവും ഇന്ത്യയിൽ നിന്നുമാണ്.

ടൊയോട്ടയ്ക്കും സുസുക്കിക്കും വേണ്ടി ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാൻ മാരുതി; ഇ വി നിർമാണം ഗുജറാത്ത് പ്ലാന്റിൽ
തൊഴിലുറപ്പ് പദ്ധതിയില്‍ ഉഴപ്പി കേന്ദ്രം; സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ളത് 6,366 കോടി രൂപ

ഉത്പ്പാദനത്തിലും വിതരണ ശൃംഖലയിലും കാര്യക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കരാർ അവസാനിപ്പിക്കുന്നത്. കൂടാതെ, കാർബൺ ന്യൂട്രാലിറ്റി ആവശ്യകതകൾ കണക്കിലെടുക്കുമ്പോൾ ഇ വി വാഹനങ്ങളുടെ ആവശ്യകതയും വർധിക്കുമെന്നാണ് കണക്കുകൂട്ടൽ.

നേരത്തെ തന്നെ ഇതുസംബന്ധിച്ച് റിപ്പോർട്ടുകൾ കമ്പനി പുറത്തുവിട്ടിരുന്നു. മാരുതി സുസുക്കിയുടെ ആദ്യ ഇ വി ഇന്ത്യയിലായിരിക്കും അവതരിപ്പിക്കുക. മാതൃ കമ്പനിയായ സുസുക്കിയുടെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് വാഹനം കൂടിയാണിത്. ആദ്യം ഇന്ത്യയിലും പിന്നീട് ജപ്പാനിലും യൂറോപ്പിലുമായിരിക്കും വിൽപ്പനയ്‌ക്കെത്തുക. ഇതപവരെ സിഎൻജി മോഡലുകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന നയമായിരുന്നു മാരുതി സുസുക്കിയുടേത്.

2025 ഓടെ 10 പുതിയ ഇവികൾ പുറത്തിറക്കാൻ ടാറ്റയും 2026 ഓടെ ആറ് ഇവികൾ വിപണിയിൽ എത്തിക്കാൻ മഹീന്ദ്രയും പദ്ധതിയിടുമ്പോഴാണ് മാരുതിയും വിപണി ലക്ഷ്യമിട്ട് നീക്കങ്ങൾ നടത്തിയിരിക്കുന്നത്. 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച eVX കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പായിരിക്കും മാരുതി സുസുക്കിയിൽ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് വാഹനം. ഈ വാഹനം അടുത്തിടെ പോളണ്ടിൽ പരീക്ഷണം നടത്തിയിരുന്നു. മാരുതിയുടെ പതിപ്പിന്റെ വിപണി ലോഞ്ചിനെ പിന്നാലെ ടൊയോട്ട ഈ ഇ വിയുടെ സ്വന്തം പതിപ്പ് ഇന്ത്യയിലും വിൽക്കും.

ടൊയോട്ടയ്ക്കും സുസുക്കിക്കും വേണ്ടി ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാൻ മാരുതി; ഇ വി നിർമാണം ഗുജറാത്ത് പ്ലാന്റിൽ
ലൈഫ് മിഷൻ കേസ്: എം ശിവശങ്കറിന് രണ്ട് മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

2014ലാണ് സുസുക്കി മോട്ടോർസിന്റെ ഗുജറാത്ത് പ്ലാന്റ് സ്ഥാപിതമാകുന്നത്. ഇന്ത്യയിലും അന്താരാഷ്ട്ര വിപണികളിലും വിൽക്കുന്ന ഒന്നിലധികം മാരുതി സുസുക്കി മോഡലുകളുടെ ഉത്പ്പാദനം ഈ പ്ലാന്റിൽ നിന്നായിരുന്നു.

logo
The Fourth
www.thefourthnews.in