മെഴ്‌സിഡിസ് എഎംജി ഇക്യൂഎസ്
മെഴ്‌സിഡിസ് എഎംജി ഇക്യൂഎസ്

ആഢംബരത്തിന്റെ കൊടുമുടി; വരുന്നു മെഴ്‌സിഡിസ് ഇക്യൂഎസ്

എസ് ക്ലാസിന്റെ ആഢംബരവും സ്‌പോര്‍ട്‌സ് കാറുകളുടെ പെര്‍ഫോമന്‍സും കൂട്ടിയിണക്കിയ വാഹനം 3.4 സെക്കന്‍ഡില്‍ 100കിലോമീറ്റര്‍ വേഗത കൈവരിക്കും
Updated on
2 min read

ലക്ഷ്വറി ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കി ഇന്ത്യന്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് ആഢംബര വാഹന നിര്‍മാതാക്കള്‍. മെഴ്‌സിഡിസ് ബെന്‍സ് അവരുടെ ഇക്യൂസി എന്ന മോഡല്‍ അവതരിപ്പിച്ചുകൊണ്ട് തുടങ്ങിവെച്ച മത്സരത്തില്‍ പോര്‍ഷെ, ഔഡി, ജാഗ്വര്‍ എന്നിവരെല്ലാം ശക്തരായ പോരാളികളുമായി കളത്തിലിറങ്ങി. മത്സരം മുറുകിയപ്പോള്‍ എതിരാളികളെ ഞെട്ടിച്ചുകൊണ്ട് രണ്ടാമത്തെ ഇലക്ട്രിക് മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് മെഴ്‌സിഡിസ് ബെന്‍സ്.

വാഹനത്തെ കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റ് (CBU)ആയി ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുമെന്നാണ് വിവരം.

ആഢംബരത്തിന്റെ കാര്യത്തില്‍ മെഴ്‌സിഡിസ് ബെന്‍സ് എസ് ക്ലാസിന്റെ ഡിഎന്‍എയോടെയാണ് AMG EQS 53യുടെ വരവ്. ഓഗസ്റ്റ് 24ന് ഓള്‍ ഇലക്ട്രിക് മെര്‍സിഡിസ് AMG EQS 53 എന്ന മോഡലിനെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായി രൂപകല്‍പ്പന ചെയ്ത സ്‌കേറ്റ്ബോര്‍ഡ് പ്ലാറ്റ്ഫോമിലാണ് വാഹനം എത്തുന്നത്. വാഹനത്തെ കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റ് (CBU)ആയി ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുമെന്നാണ് വിവരം.

മെഴ്‌സിഡിസ് എഎംജി ഇക്യൂഎസ്
ഔഡിയുടെ ഇലക്ട്രിക് പടക്കുതിര- E TRON

ഡൈനാമിക് പ്ലസ് മോഡല്‍ 100 കിലോമീറ്റര്‍ വേഗതയിലേക്ക് വെറും 3.4 സെക്കന്‍ഡില്‍ കുതിച്ചുകയറും

649 bhp പവറും 950 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള കരുത്തുറ്റ ഇലക്ട്രിക് മോട്ടോറുകളാണ് AMG EQS 53യെ ചലിപ്പിക്കുന്നത്. എന്നാല്‍ AMG ഡൈനാമിക് പ്ലസ് പാക്കേജിനൊപ്പം കാറിന്റെ കരുത്ത് പരമാവധി 750 bhpയായി വര്‍ധിക്കുകയും ചെയ്യും. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റ് 3.8 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമ്പോള്‍ ഡൈനാമിക് പ്ലസ് മോഡല്‍ 100 കിലോമീറ്റര്‍ വേഗതയിലേക്ക് വെറും 3.4 സെക്കന്‍ഡില്‍ കുതിച്ചുകയറും.

സ്റ്റാന്‍ഡേര്‍ഡ് വേരിയന്റായ 480+ റിയര്‍-വീല്‍ ഡ്രൈവ് ആണെങ്കില്‍ മറ്റ് രണ്ട് മോഡലുകളില്‍ ഇരട്ട മോട്ടോര്‍ ഓള്‍-വീല്‍-ഡ്രൈവ് (AWD) സാങ്കേതികവിദ്യ ഇണക്കിച്ചേര്‍ത്തിരിക്കുന്നു. അവയിലൊന്നായ AMG EQS 534 matic+ വേരിയന്റാണ് ഇന്ത്യയിലെത്തുന്നത്. 200kW ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം ഉള്‍പ്പെടുത്തിയ 107.8kWh ബാറ്ററി പാക്കാണ് ഈ ഇലക്ട്രിക് സെഡാനില്‍ നല്‍കിയിരിക്കുന്നത്.

ഫുള്‍ ചാര്‍ജില്‍ 529-586 കിലോമീറ്റര്‍ റേഞ്ചാണ് മെര്‍സിഡിസ് ബെന്‍സ് AMG EQS ഇലക്ട്രിക് സെഡാന്‍ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലേക്ക് എത്തുന്ന ഇലക്ട്രിക് ലക്ഷ്വറി സെഡാന് ഹൈപ്പര്‍സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. ഡയലുകള്‍ക്കും, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനും, ഫ്രണ്ട് പാസഞ്ചറിനുമായി ഡാഷ്ബോര്‍ഡിലുടനീളം വ്യാപിച്ചുകിടക്കുന്ന മൂന്ന് ഡിജിറ്റല്‍ ഡിസ്പ്ലേകളാണ് ഈ ഹൈപ്പര്‍സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്.

എസി, സീറ്റ് വെന്റിലേഷന്‍ എന്നിവയുള്‍പ്പെടെ വാഹനത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് മധ്യഭാഗത്തായി നല്‍കിയിരിക്കുന്ന 17.7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്‌പ്ലേ വഴിയാണ്. ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന പിന്‍ സീറ്റുകളില്‍ ഹീറ്റിംഗ്, മസാജ് ഫങ്ഷനുകള്‍ നല്‍കിയിട്ടുണ്ട്.

അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ എമര്‍ജന്‍സി ബ്രേക്കിംഗ്, ഓട്ടോണമസ് പാര്‍ക്കിംഗ് തുടങ്ങിയ ഫീച്ചറുകളും കൊണ്ട് ആഢംബരത്തിലും സുരക്ഷയിലും മുന്നിട്ടു നില്‍ക്കുന്നു, ഇക്യൂഎസ്.

ഇന്ത്യയിലെ മെഴ്‌സിഡിസ്‌ ബെന്‍സിന്റെ മുന്‍നിര മോഡലായി സ്ഥാനമുറപ്പിച്ച ഇക്യൂഎസില്‍ കമ്പനി ഒളിപ്പിച്ചിരിക്കുന്ന മറ്റ് സാങ്കേതികവിദ്യയും ഫീച്ചറുകളും എന്തൊക്കെയെന്ന് കാത്തിരുന്നുകാണാം. എന്തായാലും വാഹനലോകത്തെ മെഴ്‌സിഡിസ് ബെന്‍സ് ഞെട്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

logo
The Fourth
www.thefourthnews.in