രൂപയുടെ മൂല്യത്തകർച്ച:
മെഴ്സിഡീസ് ബെന്‍സിന് വില വർധിപ്പിക്കും

രൂപയുടെ മൂല്യത്തകർച്ച: മെഴ്സിഡീസ് ബെന്‍സിന് വില വർധിപ്പിക്കും

ഏപ്രില്‍ ഒന്ന് മുതല്‍ വാഹനങ്ങളുടെ വില 5% വര്‍ധിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്
Updated on
1 min read

രാജ്യത്തെ ഏറ്റവും വലിയ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡീസ്-ബെന്‍സ് ഇന്ത്യ കാറുകളുടെ വില വര്‍ധിപ്പിക്കുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ വാഹനങ്ങളുടെ വില 5 ശതമാനം വര്‍ധിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ചയും ലോജിസ്റ്റിക്‌സ് ചെലവുകള്‍ ഉള്‍പ്പെടെയുള്ള ചിലവുകള്‍ വര്‍ധിച്ചതും ഉത്പാദന ചെലവ് കൂട്ടിയതാണ്, വില വര്‍ധിപ്പിക്കാന്‍ കാരണമെന്നാണ് മെഴ്‌സിഡസ്-ബെന്‍സ് ഇന്ത്യ അറിയിച്ചത്. മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വില വർധനയാണിത്. രണ്ട് ലക്ഷം മുതൽ 12 ലക്ഷംവരെയാണ് ഇത്തവണ വാഹനങ്ങളുടെ വിലവർധിക്കുക

നെക്സ്റ്റ് ജെനറേഷന്‍ ടെക്‌നോളജി, കണക്ടട് സര്‍വീസസ്, ലക്ഷ്വറി അപ്പോയിന്‍മെന്റ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. തുടര്‍ച്ചയായുള്ള രൂപയുടെ മൂല്യത്തിലുള്ള ഇടിവ് ഇന്‍പുട്ട് കോസ്റ്റ് വര്‍ധിപ്പിക്കുകയും അത് ഉത്പാദന ചെലവ് കൂട്ടിയതിന്റെയും ഫലമായാണ് വില വര്‍ധിപ്പിക്കേണ്ടതായി വന്നതെന്നാണ് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ സന്തോഷ് അയ്യര്‍ വ്യക്തമാക്കിയത്.

മെഴ്സിഡസ് ബെന്‍സ് കാറുകളില്‍, എ-ക്ലാസ് ലിമോസിന്‍, ജിഎല്‍എ എസ്യുവി എന്നിവയുടെ വില 2 ലക്ഷം രൂപയും എസ് 350 ഡി ലിമോസിന്‍ 7 ലക്ഷം രൂപയും മെയ്ബാക്ക് എസ് 580 ആഡംബര ലിമോസിന്‍ 12 ലക്ഷം രൂപയും ഉയര്‍ത്തും. കമ്പനി വലിയ ചെലവുകള്‍ ഏറ്റെടുക്കുമ്പോള്‍ അതിന്റെ ഒരു ഭാഗം ഉപഭോക്താക്കള്‍ക്ക് കൈമാറും. ലാഭകരമായ ബിസിനസ്സ് നിലനിര്‍ത്താനാണ് അത് ചെയ്യുന്നതെന്നും സന്തോഷ് അയ്യര്‍ കൂട്ടിച്ചേർത്തു. കഴിഞ്ഞ 18 വര്‍ഷമായി രാജ്യത്തെ ഏറ്റവും വലിയ ആഡംബര കാര്‍ നിര്‍മാണ കമ്പനിയായി തുടരുകയാണ് മെഴ്സിഡീസ് ബെന്‍സ്.

logo
The Fourth
www.thefourthnews.in