എംജിയുടെ കുഞ്ഞൻ ഇ വി ഉടൻ ഇന്ത്യയിൽ: രണ്ട് ഡോറുള്ള കാറിന് വില 10 ലക്ഷം മുതൽ 15 ലക്ഷം രൂപ

എംജിയുടെ കുഞ്ഞൻ ഇ വി ഉടൻ ഇന്ത്യയിൽ: രണ്ട് ഡോറുള്ള കാറിന് വില 10 ലക്ഷം മുതൽ 15 ലക്ഷം രൂപ

ഒറ്റത്തവണ ചാർജ് ചെയ്താൽ 250 മുതൽ 300 കിലോമീറ്റർ വരെയാണ് യാത്ര ചെയ്യാൻ സാധിക്കുക
Updated on
2 min read

ഇലക്ട്രിക് വാഹന വിപണിയിൽ കളംപിടിക്കാൻ പ്രമുഖ ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ എംജിയുടെ കുഞ്ഞൻ കോമറ്റ് വരുന്നു. പരീക്ഷണയോട്ട ഘട്ടങ്ങളെല്ലാം പൂർത്തിയാക്കിയ എം ജി കോമറ്റ് ഇ വി ഈ മാസം അവസാനത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. കാർ ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുൻപ് തന്നെ കമ്പനി അതിന്റെ ഇന്റീരിയറും മറ്റ് സവിശേഷതകളും വെളിപ്പെടുത്തിയിരിന്നു. കുഞ്ഞൻ ഇ വിയുടെ മൗണ്ടഡ് കൺട്രോളുകളുള്ള സ്റ്റിയറിങ് വീലാണ് ഇപ്പോൾ പുറത്തുവിട്ട ടീസറിൽ എം ജി മോട്ടോർ ഉപയോക്താക്കൾക്കായി വെളിപ്പെടുത്തിയിരിക്കുന്നത്. സ്റ്റിയറിങ് വീലിലെ ബട്ടണുകൾ, മുൻകാല ആപ്പിൾ ഐപോഡിലെ ബട്ടണുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി കാണാം. ഇന്ത്യയിൽ 10 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെയായിരിക്കും എം ജി കോമറ്റിന്റെ എക്സ്ഷോറൂം വില.

25kWh ബാറ്ററിയോടൊപ്പം 50kW മോട്ടോറാണ് വാഹനത്തിലുള്ളത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 250 മുതൽ 300 കിലോമീറ്റർ വരെയാണ് യാത്ര ചെയ്യാൻ സാധിക്കുക

എം ജി കോമറ്റ് ഇ വി സ്റ്റിയറിങ് വീൽ

23.38 ലക്ഷം മുതൽ 27.40 ലക്ഷം രൂപ വരെ എക്‌സ്ഷോറൂം വിലയുള്ള ഇസഡ് എസ് ഇ വിക്ക് ശേഷം എം‌ ജി മോട്ടോഴ്സ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് വാഹനമാണ് കോമറ്റ് ഇ വി. 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, കണക്റ്റഡ് കാർ ടെക്‌നോളജി എന്നിവ വാഹനത്തെ വ്യത്യസ്തമാക്കുന്നു. ഇന്തോനേഷ്യൻ വിപണിയിൽ വിൽക്കുന്ന റീബാഡ്ജ് ചെയ്ത വുലിംഗ് എയർ ഇ വി പോലെയാണ് ബാഹ്യ രൂപകൽപനയിൽ കോമറ്റ് ഇ വി. 25kWh ബാറ്ററിയോടൊപ്പം 50kW മോട്ടോറാണ് വാഹനത്തിലുള്ളത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 250 മുതൽ 300 കിലോമീറ്റർ വരെയാണ് യാത്ര ചെയ്യാൻ സാധിക്കുക.

നഗരത്തിലെ റോഡുകള്‍ക്ക് അനുയോജ്യമായ വിധമാണ് ഈ 2- ഡോര്‍ ഇ വി എം ജി രൂപകല്‍പന ചെയ്തിട്ടുള്ളത്. നാല് പേർക്ക് യാത്ര ചെയ്യാനാകും. ഡ്യുവൽ-ടോൺ ഷേഡിലുള്ള ലേയേർഡ് ഡാഷ്‌ബോർഡ്, മിനുസമാർന്ന എയർ-കോൺ വെന്റുകൾ, എ സി നിയന്ത്രണങ്ങൾക്കുള്ള റോട്ടറി നോബുകൾ എന്നിവ ക്യാബിനെ അലങ്കരിക്കുന്നു. കൂടാതെ ആകർഷകമായ ട്വിൻ, വെർട്ടിക്കൽ ഹെഡ്‌ലാമ്പുകൾ, സംയോജിത ടേൺ ഇൻഡിക്കേറ്ററുകളുള്ള എൽഇഡി ഡിആർഎല്ലുകൾ, ഡ്യുവൽ-ടോൺ ഫ്രണ്ട് ബമ്പർ, ഒരു LED ലൈറ്റ്, ഒരു വലിയ പിൻ ക്വാർട്ടർ ഗ്ലാസ് എന്നിവയാണ് കോമറ്റിന്റെ മറ്റ് സവിശേഷതകൾ. വെള്ള, നീല, പച്ച, മഞ്ഞ, പിങ്ക് എന്നിവയുൾപ്പെടെ അഞ്ച് നിറങ്ങളിൽ കോമറ്റ് ഇ വി ലഭ്യമാകും.

ടാറ്റ ടിയാഗോ ഇ വി, സിട്രോൺ ഇ സി3 എന്നിവയാണ് കോമറ്റ് ഇ വിക്ക് എതിരാളികളായി നിരത്തിലുള്ളത്. ടിയാഗോ ഇ വിക്ക് 8.69 ലക്ഷം രൂപ മുതൽ 11.99 ലക്ഷം രൂപ വരെയും സിട്രോൺ ഇ സി3ക്ക് 11.50 ലക്ഷം മുതൽ 12.43 ലക്ഷം വരെയുമാണ് എക്സ്ഷോറൂം വില.

logo
The Fourth
www.thefourthnews.in