ഇന്ത്യക്കാർക്ക് പ്രിയം എസ്‌യുവികളോട്; 10 ലക്ഷം യൂണിറ്റ് വിറ്റത് മൂന്ന് കമ്പനികൾ

ഇന്ത്യക്കാർക്ക് പ്രിയം എസ്‌യുവികളോട്; 10 ലക്ഷം യൂണിറ്റ് വിറ്റത് മൂന്ന് കമ്പനികൾ

അമേരിക്കയും ചൈനയുമാണ് കാര്‍ വിപണിയില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ളത്
Updated on
2 min read

ലോകത്തിലെ ഏറ്റവും വലിയ കാർ വിപണിയിൽ മൂന്നാം ഇന്ത്യയ്ക്ക് സ്ഥാനം. അമേരിക്കയും ചൈനയുമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഇതിൽ തന്നെ പകുതിയിൽ ഏറെയും എസ്‌യുവികളാണന്നതാണ് ഇന്ത്യൻ വിപണിയുടെ പ്രത്യേകത. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും 10 ലക്ഷം യൂണിറ്റ് കാറുകൾ വിറ്റ മൂന്ന് എസ് യു വി ബ്രാൻഡുകൾ മാത്രമാണ് ഇന്ത്യയിലുള്ളത്.

പത്തിലധികം എസ്‌യുവി ബ്രാൻഡുകളാണ് ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ളത്. ടാറ്റ പഞ്ച്, ടാറ്റ നെക്സൺ , ടാറ്റ ഹാരിയർ, ടാറ്റ സഫാരി, മാരുതി സുസുക്കി ബ്രെസ, മാരുതി സുസുക്കി ഫ്രോങ്സ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, മഹീന്ദ്ര ബൊലേറോ, മഹീന്ദ്ര ഥാർ, മഹീന്ദ്ര സ്‌കോർപിയോ, മഹീന്ദ്ര ഹ്യുണ്ടായി വെൻറ, ഹ്യുണ്ടായി വെൻ 70, ടൊയോട്ട ഫോർച്യൂണർ, കിയ സോനെറ്റ്, കിയ സെൽറ്റോസ്, ഫോക്സ്‍വാഗൺ ടൈഗൺ, സ്‌കോഡ കുഷാക്ക്, എംജി ഹെക്ടർ എന്നിവയാണ് ഇന്ത്യയിലെ ജനപ്രിയ എസ്‌യുവി ബ്രാൻഡുകൾ.

എന്നാൽ ഇതിൽ മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായ് ക്രെറ്റ, മഹീന്ദ്ര സ്‌കോർപിയോ എന്നീ എസ്‌യുവികൾ മാത്രമാണ് പത്ത് ലക്ഷത്തോളം യൂണിറ്റുകൾ വിറ്റ എസ്‌യുവികൾ. 2016 ലാണ് മാരുതി സുസുക്കി ബ്രെസ ഇന്ത്യയിൽ എത്തുന്നത്. 8.34 ലക്ഷം മുതൽ 14.14 ലക്ഷം രൂപയാണ് ബ്രെസയുടെ എക്‌സ് ഷോറൂം വില. പെട്രോൾ, സിഎൻജി എഞ്ചിനുകളിൽ ബ്രെസ വിപണിയിൽ ലഭ്യമാണ്.

2015-ല്‍ ഇന്ത്യയിൽ എത്തിയ ഹ്യൂണ്ടായ് ക്രെറ്റ നിലവിൽ സ്റ്റാൻഡേർഡ്, എൻ ലൈൻ എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണുള്ളത്. 11 ലക്ഷം മുതൽ 20.15 ലക്ഷം രൂപ വരെയാണ് സ്റ്റാൻഡേർഡ് പതിപ്പിന്റെ വില. എൻ ലൈനിന് 16.82 ലക്ഷം മുതൽ 20.45 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില.

ഇന്ത്യയിൽ ഏറ്റവും ആദ്യമെത്തിയ എസ്‌യുവികളിൽ ഒന്നാണ് മഹീന്ദ്ര സ്‌കോർപിയോ. 2002 ലാണ് മഹീന്ദ്ര സ്‌കോർപിയോ ഇന്ത്യൻ വിപണിയിലെത്തിയത്. ക്ലാസിക്, എൻ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായിട്ടാണ് സ്‌കോർപിയോ എത്തുന്നത്. 13.59 ലക്ഷം മുതൽ 17.35 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര സ്‌കോർപിയോ ക്ലാസിക്കിന്റെ എക്സ് ഷോറൂം വില. 13.60 ലക്ഷം മുതൽ 24.54 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര സ്‌കോർപിയോ-എൻ സീരിസിന്റെ വില. പെട്രോൾ, ഡീസൽ എൻജിനുകളിൽ മഹീന്ദ്ര സ്‌കോർപിയോ ലഭ്യമാണ്.

logo
The Fourth
www.thefourthnews.in