കുതിച്ചു പാഞ്ഞാല്‍ പോരാ, പിടിച്ചു നിര്‍ത്താനും പഠിക്കണം...
മോട്ടോര്‍ ബൈക്കുകളിലെ അമിത വേഗവും അപകടവും പതിവ് കാഴ്ചയായിക്കൊണ്ടിരിക്കുകയാണ്. പെര്‍ഫോമന്‍സ് ബൈക്കുകളിലെ അഭ്യാസപ്രകടനങ്ങള്‍ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുന്നുണ്ട്. എന്നാല്‍ ചെറുപ്പക്കാരുടെ ഹരമായ ഇന്നത്തെ ന്യൂ ജെന്‍ ബൈക്കുകളില്‍ വേഗം കൈവരിക്കാനാകുന്ന engine മാത്രമല്ല നിരവധി സുരക്ഷാ സജ്ജീകരണങ്ങളും നല്‍കിയിട്ടുണ്ട്. എന്നാല്‍ അവയെന്താണെന്നോ അവ എങ്ങനെയൊക്കെ ഉപയോഗിക്കണമെന്നോ ഉള്ള അറിവ് പലര്‍ക്കും ഇല്ല എന്നുള്ളതാണ് വാസ്തവം.
സൂപ്പര്‍ ബൈക്കുകളിലെ പോലെ വിശാലമായ സംവിധാനങ്ങള്‍ അല്ലെങ്കിലും സുരക്ഷിതമായി വാഹനത്തെ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന സജ്ജീകരണങ്ങള്‍ എല്ലാ മോഡലുകളിലും കമ്പനികള്‍ ഒരുക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന ബൈക്കുകളിലെ സുരക്ഷാ ഫീച്ചറുകള്‍ എന്തൊക്കെയെന്ന് നോക്കാം.
2019 ഏപ്രില്‍ മുതല്‍ 125CC ക്ക് മുകളില്‍ engine ശേഷിയുള്ള എല്ലാ വാഹനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ABS നിര്ബന്ധമാക്കിയിരുന്നു.
ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം
ഇരുചക്ര വാഹനങ്ങളിലെ ഏറ്റവും പ്രധനപ്പെട്ട സുരക്ഷാ സംവിധാനമാണ് ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം അഥവാ ABS. അടിയന്തര ഘട്ടങ്ങളില്‍ എത്ര ശക്തിയായി ബ്രേക്കുകള്‍ പിടിച്ചാലും വീലുകള്‍ ലോക്ക് ആയി തെന്നി മറിയാതെ ABS സംരക്ഷണം നല്‍കും. ബ്രേക്ക് പിടിച്ചുകഴിഞ്ഞാല്‍ കുറഞ്ഞ സമയം കൊണ്ട് വാഹനം നിര്‍ത്താനും ഈ സംവിധാനം സഹായിക്കുന്നു. 2019ഏപ്രില്‍ മുതല്‍ 125CC ക്ക് മുകളില്‍ engine ശേഷിയുള്ള എല്ലാ വാഹനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ABS നിര്ബന്ധമാക്കിയിരുന്നു.
മിക്ക മോഡലുകളിലും മുന്‍ വീലുകളിലാണ് ABS ഒരുക്കിയിരിക്കുന്നത്, എന്തിന്?
പുതുതലമുറ പെര്‍ഫോമന്‍സ് ബൈക്കുകളില്‍ 70;30 എന്ന അനുപാതത്തിലാണ് ബ്രേക്കുകള്‍ പ്രയോഗിക്കേണ്ടത്. അതായത് 70ശതമാനം ബ്രേക്കിങ് പവര്‍ നല്‍കേണ്ടത് മുന്‍ വീലുകളിലേക്കാണ്. അത്തരത്തില്‍ ബ്രേക്ക് പിടിക്കുമ്പോള്‍ വീല്‍ ലോക്ക് ആകാതെ നോക്കുകയാണ് ABSന്റ കടമ. മഴക്കാലത്ത് വഴുക്കലുള്ള റോഡുകളില്‍ ഉള്‍പ്പെടെ ഏത് അടിയന്തര ഘട്ടത്തിലും ശക്തമായി ബ്രേക്ക് ചെയ്യാനുള്ള ആത്മ വിശ്വാസം ABS നല്‍കുന്നു.
രണ്ടുവീലുകളിലുംABS സംവിധാനം (ഡ്യുവല്‍ ചാനല്‍ ABS) ഉള്ള നിരവധി ഇരുചക്ര വാഹനങ്ങളും ഇന്ന് ഇന്ത്യന്‍ നിരത്തുകളിലുണ്ട്.
2.5 ലക്ഷത്തിനു താഴെ ഡ്യുവല്‍ ചാനല്‍ ABS ഉള്ള ബൈക്കുകള്‍
TVS Apache RTR200 4V
Yamaha YZF-R15
Yamaha FZ25
Bajaj RS200
Bajaj Dominar 250, 400
KTM 200 Duke, RC200
Jawa, 42, Perak
Royal Enfield Classic 350, Meteor, Himalayan
Honda H'ness CB350
Husqvarna Svartpilen, Vitpilen 250
മുന്‍ വീലുകള്‍ ഉയര്‍ത്തി (വീലി) അഭ്യാസപ്രകടനം നടത്തുന്ന പലര്‍ക്കും ടയര്‍ തിരികെ റോഡിലെത്തുമ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഇതാണ്.
എന്നാല്‍ എല്ലാ സാഹചര്യത്തിലും ABS സംരക്ഷണം നല്‍കുമെന്ന് കരുതരുത്. ടയറുകള്‍ പൂര്‍ണമായും റോഡിലാണെങ്കില്‍ മാത്രമേ ABS പ്രവര്‍ത്തിക്കുകയുള്ളൂ. അതായത് കല്ലുകളിലോ ഹമ്പുകളിലോ തട്ടി ടയറുകള്‍ തറ നിരപ്പില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ ബ്രേക്ക് പിടിച്ചുകഴിഞ്ഞാല്‍ ബ്രേക്കിങ് സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കാതെ വരുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മുന്‍ വീലുകള്‍ ഉയര്‍ത്തി (വീലി) അഭ്യാസപ്രകടനം നടത്തുന്ന പലര്‍ക്കും ടയര്‍ തിരികെ റോഡിലെത്തുമ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഇതാണ്.
സ്ലിപ്പര്‍ ക്ളച്ച്
ഉയര്‍ന്ന വേഗതയില്‍ കൃത്യമായി ബ്രേക്കുകള്‍ ഉപയോഗിക്കുന്നതിനൊപ്പം ഗിയറുകള്‍ ഡൗണ്‍ ചെയ്തും മാത്രമേ വാഹനത്തെ പിടിച്ചു നിര്‍ത്താന്‍ സാധിക്കുകയുള്ളൂ. എന്‍ജിന്‍ ബ്രേക്കിങ് എന്നാണ് ഇത് അറിയപ്പെടുന്നത്. യമഹ,ടി വി എസ് തുടങ്ങിയ വാഹന നിര്‍മാതാക്കള്‍ അവരുടെ ചെറിയ മോഡലുകളില്‍ പോലും സ്ലിപ്പര്‍ ക്ളച്ച് സംവിധാനം നല്‍കിയിട്ടുണ്ട്
യമഹ,ടി വി എസ് തുടങ്ങിയ വാഹന നിര്‍മാതാക്കള്‍ അവരുടെ ചെറിയ മോഡലുകളില്‍ പോലും സ്ലിപ്പര്‍ ക്ളച്ച് സംവിധാനം നല്‍കിയിട്ടുണ്ട്
ഗിയറുകള്‍ ഡൗണ്‍ ചെയ്യുമ്പോള്‍ പിന്‍ വീലുകള്‍ ലോക്ക് ആകാതെ നോക്കുന്ന യന്ത്രസംവിധാനമാണ് സ്ലിപ്പര്‍ ക്ളച്ച്. റൈഡറിനും വാഹനത്തിന്റെ എന്‍ജിനും ഒരുപോലെ സംരക്ഷണം നല്‍കാന്‍ സ്ലിപ്പര്‍ ക്‌ളച്ചുകള്‍ക്ക് കഴിയുന്നു. യമഹ,ടി വി എസ് തുടങ്ങിയ വാഹന നിര്‍മാതാക്കള്‍ അവരുടെ ചെറിയ മോഡലുകളില്‍ പോലും ഈ സംവിധാനം നല്‍കിയിട്ടുണ്ട്. 2.5ലക്ഷം രൂപയില്‍ താഴെ ലഭിക്കുന്ന TVS RTR 2004v, YAMAHA MT15 R15V4 എന്നീ വാഹനങ്ങളില്‍ സ്ലിപ്പര്‍ ക്ളച്ച് ഉണ്ട്.
അടിയന്തര ഘട്ടങ്ങളില്‍ ബ്രേക്ക് പിടിക്കുന്നതോടൊപ്പം കൃത്യമായി ഗിയറുകള്‍ കുറയ്ക്കാനും ശ്രദ്ധിക്കുക. പിന്‍ വീലുകള്‍ തെന്നുമെന്ന പേടി വേണ്ടതില്ല.
ട്രാക്ഷന്‍ കണ്ട്രോള്‍ ഉള്ള വാഹനങ്ങളില്‍, സെന്‍സറുകളുടെ സഹായത്തോടെ മുന്‍ വീലിന്റെ വേഗത്തിന് ആനുപാതികമായി മാത്രമേ പിന്‍ വീലിലേക്ക് എന്‍ജിന്‍ പവര്‍ എത്തുകയുള്ളു
ട്രാക്ഷന്‍ കണ്ട്രോള്‍
ഇന്ന് നിരത്തില്‍ കാണുന്ന നിരവധി ബൈക്കുകളില്‍ ഇണക്കിചേര്‍ത്തിട്ടുള്ള സുരക്ഷാ സംവിധാനമാണ് ട്രാക്ഷന്‍ കണ്ട്രോള്‍. കരുത്തുകൂടിയ എന്‍ജിനുളള ഇരുചക്ര വാഹനങ്ങളില്‍ പെട്ടന്ന് ആക്‌സിലറേറ്റര്‍ കൊടുത്താല്‍ പിന്‍ വീലുകളിലേക്ക് സെക്കന്റുകള്‍ കൊണ്ട് അനിയന്ത്രിതമായ പവര്‍ എത്തുകയും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യുന്നു. പിന്‍ വീലുകളുടെ ഈ കറക്കത്തെ പ്രതിരോധിക്കാന്‍ ഈ സംവിധാനം സഹായിക്കുന്നു.
ട്രാക്ഷന്‍ കണ്ട്രോള്‍ ഉള്ള വാഹനങ്ങളില്‍, സെന്‍സറുകളുടെ സഹായത്തോടെ മുന്‍ വീലിന്റെ വേഗത്തിന് ആനുപാതികമായി മാത്രമേ പിന്‍ വീലിലേക്ക് എന്‍ജിന്‍ പവര്‍ എത്തുകയുള്ളു. വളവുകളില്‍ വാഹനം തെന്നി വീഴുന്നത് കുറയ്ക്കാന്‍ ഈ സുരക്ഷാ സംവിധാനം സഹായിക്കുന്നു. മഴക്കാലത്ത് ഉള്‍പ്പെടെ വഴുക്കലുള്ള റോഡുകളില്‍ വാഹനം കരുത്ത് സ്വയം നിയന്ത്രിച്ചു പോകുമെന്ന് സാരം.
TVS Apache RTR 200 4V, TVS Apache RR310, Honda H'ness CB350, R15v4 എന്നീ വാഹനങ്ങളില്‍ ട്രാക്ഷന്‍ കണ്ട്രോള്‍ സംവിധാനം നല്‍കിയിട്ടുണ്ട്.
എന്‍ജിന്‍ കരുത്തുകൂടിയ ന്യൂജെന്‍ പെര്‍ഫോമന്‍സ് ബൈക്കുകള്‍ ഉപയോഗിക്കുന്നവര്‍ ഇത്തരം സുരക്ഷാ സംവിധാനങ്ങള്‍ കൃത്യമായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. നിരന്തരമായ പരിശീലനത്തിലൂടെ മാത്രമേ ഈ സംവിധാനങ്ങള്‍ റോഡില്‍ പ്രയോഗിക്കാനും സുരക്ഷിതമായി വാഹനത്തെ കൈകാര്യം ചെയ്യാനും സാധിക്കുകയുള്ളു.
വേഗം കൈവരിക്കുന്ന പോലെ അത്ര എളുപ്പമല്ല അതിനെ നിയന്ത്രിക്കുന്നത് എന്ന വ്യക്തമായ ബോധത്തോടെ വാഹനം ഓടിക്കുക. ഹെല്‍മെറ്റും റൈഡിങ് ഗിയറുകളും ഉപയോഗിക്കുക. നമ്മുടെ നിരത്തുകള്‍ സുരക്ഷിതമാകട്ടെ...