ഫാസ്‌ടാഗ് സേവനത്തിനായുള്ള  ബാങ്കുകളുടെ പട്ടികയില്‍ നിന്ന് പേടിഎമ്മിനെ ഒഴിവാക്കി; നടപടി ദേശീയപാത അതോറിറ്റിയുടേത്

ഫാസ്‌ടാഗ് സേവനത്തിനായുള്ള ബാങ്കുകളുടെ പട്ടികയില്‍ നിന്ന് പേടിഎമ്മിനെ ഒഴിവാക്കി; നടപടി ദേശീയപാത അതോറിറ്റിയുടേത്

ഫെബ്രുവരി 29ന് ശേഷം പേടിഎം ഫാസ്‌ടാഗ് പ്രവർത്തനരഹിതമാകും
Updated on
1 min read

ഫാസ്‌ടാഗ് സേവനത്തിനായുള്ള 30 അംഗീകൃത ബാങ്കുകളുടെ പട്ടികയില്‍ നിന്ന് പേടിഎമ്മിനെ ഒഴിവാക്കി നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ). നടപടിക്ക് പിന്നാലെ ഇന്ത്യന്‍ ഹൈവേയ്‌സ് മാനേജ്മെന്റ് കമ്പനി അംഗീകൃത ബാങ്കുകളില്‍ നിന്ന് ഫാസ്‌ടാഗ് വാങ്ങാന്‍ ഹൈവെ ഉപയോക്താക്കളോട് നിർദേശിച്ചു.

ഫെബ്രുവരി 29ന് ശേഷം പേടിഎം ഫാസ്‌ടാഗ് പ്രവർത്തനരഹിതമാകും. പേടിഎം ഫാസ്‌ടാഗ് ഉപയോക്താക്കളായി രണ്ട് കോടിയിലധികം പേരാണുള്ളത്. ഇന്ത്യയില്‍ ആകെ ഏഴ് കോടി ഫാസ്‌ടാഗ് ഉപയോക്താക്കളാണുള്ളത്. ഇതില്‍ 30 ശതമാനം മാർക്കറ്റ് ഷെയർ പേടിഎമ്മിനാണെന്നാണ് കമ്പനിയുടെ അവകാശവാദം.

എന്‍എച്ച്എഐ ഫാസ്‌ടാഗ് പട്ടികയിലുള്ള പ്രധാന ബാങ്കുകള്‍

  • ഫിനൊ പെയ്മെന്റ്സ് ബാങ്ക്

  • എച്ച്ഡിഎഫ്‍സി ബാങ്ക്

  • ഐസിഐസിഐ ബാങ്ക്

  • ഐഡിബിഐ ബാങ്ക്

  • ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്

  • ഇന്ത്യന്‍ ബാങ്ക്

  • ഇന്‍ഡസ്‌ലാന്‍ഡ് ബാങ്ക്

  • ജെ ആന്‍ഡ് കെ ബാങ്ക്

  • കർണാടക ബാങ്ക്

  • കരൂർ വ്യാസ ബാങ്ക്

  • കോട്ടക്ക് മഹീന്ദ്ര ബാങ്ക്

  • നാഗ്പൂർ നാഗരിക് സഹകാരി ബാങ്

  • പഞ്ചാബ് നാഷണല്‍ ബാങ്ക്

  • സാർസ്വത് ബാങ്ക്

  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്.

  • തൃശൂർ ജില്ലാ സഹകരണ ബാങ്ക്

  • യുസിഒ ബാങ്ക്

  • യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

  • യെസ് ബാങ്ക്

ഫാസ്‌ടാഗ് സേവനത്തിനായുള്ള  ബാങ്കുകളുടെ പട്ടികയില്‍ നിന്ന് പേടിഎമ്മിനെ ഒഴിവാക്കി; നടപടി ദേശീയപാത അതോറിറ്റിയുടേത്
ബജറ്റിലൊതുങ്ങിയ ഇലക്ട്രിക് വാഹനമാണോ അന്വേഷിക്കുന്നത്? നെക്‌സോൺ, ടിയാഗോ ഇവി മോഡലുകൾക്ക് വില കുറച്ച് ടാറ്റ മോട്ടോഴ്‌സ്

പുതിയ ഫാസ്‌ടാഗിന് എങ്ങനെ അപേക്ഷിക്കാം?

ഓണ്‍ലൈന്‍ ബാങ്കിങ്ങിലൂടെ എളുപ്പത്തില്‍ ഫാസ്‌ടാഗിന് അപേക്ഷിക്കാവുന്നതാണ്. ഫാസ്‌ടാഗ് നല്‍കാന്‍ അനുമതിയുള്ള ബാങ്കുകളില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുത്താല്‍ മതിയാകും. എല്ലാ ബാങ്കുകളും തന്നെ ഓണ്‍ലൈനായി ഫാസ്‌ടാഗ് വാങ്ങാന്‍ അനുവദിക്കും.

പേടിഎം ഫാസ്‌ടാഗ് മറ്റ് ബാങ്കുകളിലേക്ക് പോർട്ട് ചെയ്യാനാകുമോ?

പേടിഎം ഫാസ്‍ടാഗോ മറ്റ് ഏത് ഫാസ്‌ടാഗോ പോർട്ട് ചെയ്യാന്‍ സാധിക്കില്ല.

മറ്റ് ബാങ്കുകളില്‍ നിന്ന് ഉടന്‍ ഫാസ്‌ടാഗ് വാങ്ങേണ്ടതുണ്ടോ?

ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം മാർച്ച് മുതല്‍ പേടിഎം ഫാസ്‍ടാഗ് പ്രവർത്തിക്കാനുള്ള സാധ്യതയില്ല. മതിയായ ബാലന്‍സുണ്ടെങ്കില്‍ പ്രവർത്തനം തുടരാനായേക്കും. ഇതിന് ശേഷം പുതിയ ഫാസ്‌ടാഗ് വാങ്ങുന്നതായിരിക്കും ഉചിതം.

logo
The Fourth
www.thefourthnews.in