ഗൂഗിള്‍ മാപ്പുകളോട് ബൈ പറഞ്ഞ് ഓല; സ്വന്തം സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ നീക്കം

ഗൂഗിള്‍ മാപ്പുകളോട് ബൈ പറഞ്ഞ് ഓല; സ്വന്തം സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ നീക്കം

ഗൂഗിള്‍ മാപ്പിന് പ്രതിവര്‍ഷം 100 കോടി രൂപയാണ് ഓല ചെലവാക്കുന്നത്
Updated on
1 min read

ഗൂഗിള്‍ മാപ്പുകള്‍ ഒഴിവാക്കി സ്വന്തം മാപ്പുകള്‍ ഉപയോഗിക്കാനൊരുങ്ങി ഓല. മൈക്രോസോഫ്റ്റ് അസ്യൂറില്‍ നിന്ന് കഴിഞ്ഞ മാസം ഒഴിഞ്ഞതിന് പിന്നാലെയാണ് ഇപ്പോള്‍ ഗൂഗിള്‍ മാപ്പും ഒഴിവാക്കാന്‍ ഓല തീരുമാനിച്ചിരിക്കുന്നത്. ഓലയുടെ സ്ഥാപകനായ ഭവിഷ് അഗര്‍വാള്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചത്. ഗൂഗിള്‍ മാപ്പിന് പ്രതിവര്‍ഷം കമ്പനി 100 കോടി രൂപയാണ് ചെലവാക്കുന്നതെന്നും ഓല മാപ്പിലൂടെ ഈ തുക പൂജ്യത്തിലേക്കെത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരും മാസങ്ങളില്‍ ഓല കാബുകളില്‍ നിരവധി മാറ്റങ്ങള്‍ വരുമെന്നും ഭവിഷ് അഗര്‍വാള്‍ സൂചിപ്പിക്കുന്നു. സ്ട്രീറ്റ് വ്യൂ, ന്യൂറല്‍ റാഡിയന്‍സ് ഫീല്‍ഡ്‌സ് (എന്‍ഇആര്‍എഫ്എസ്), ഇന്‍ഡോര്‍ ചിത്രങ്ങള്‍, 3ഡി മാപ്പുകള്‍, ഡ്രോണ്‍ മാപ്പുകള്‍ തുടങ്ങിയ മാറ്റങ്ങളാണ് ഓലയില്‍ പ്രതീക്ഷിക്കുന്നത്. ജനുവരിയോടെ ഓല മാപ്‌സിനെ ഒരു സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിലൂടെ ഇരുചക്ര ഇലക്ട്രിക് വാഹനങ്ങളുമായും സംയോജിപ്പിക്കും.

ഗൂഗിള്‍ മാപ്പുകളോട് ബൈ പറഞ്ഞ് ഓല; സ്വന്തം സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ നീക്കം
ടെലി കമ്യൂണിക്കേഷന്‍ നിയമം ബാധ്യതയാകുമോ? വാട്‌സ്ആപ്പ്, ഫേസ്ബുക്ക് ആപ്പുകള്‍ക്ക് ഇനി എന്തു സംഭവിക്കും?

2021 ഒക്ടോബറില്‍ പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജിയോസ്‌പെഷ്യല്‍ സേവനങ്ങള്‍ നല്‍കുന്ന ജിയോസ്‌പോക്കിനെ ഓല ഏറ്റെടുത്തിരുന്നു. എഐ നയിക്കാനും വലിയ ടെക് കമ്പനികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഭ്യന്തര സാങ്കേതിക വിദ്യ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ഡാറ്റകള്‍ നിയന്ത്രിക്കാന്‍ സ്വന്തമായൊരു ക്ലൗഡ് ടെക്‌നോളജി ആവശ്യമുണ്ടെന്നും അഗര്‍വാള്‍ വ്യക്തമാക്കി.

2017ല്‍ ലോകമെമ്പാടുമുള്ള കാര്‍ നിര്‍മാതാക്കള്‍ക്കായി പുതിയ കണക്ടഡ് വാഹന പ്ലാറ്റ്‌ഫോം നിര്‍മിക്കാന്‍ ഓല മൈക്രോസോഫ്റ്റ് അസ്യൂറുമായി സഹകരിച്ചിരുന്നു. ഓലയുടെ ക്ലൗഡ് സേവന ദാതാവായാണ് അസ്യൂറെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക വര്‍ഷത്തില്‍ ആമസോണിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുമുള്ള വരുമാനം 39 ശതമാനം ഉയര്‍ന്ന് 19230 കോടിയായിരുന്നു.

അതേസമയം കഴിഞ്ഞ വര്‍ഷം തന്നെ ക്രുട്രിം എന്ന ഇന്ത്യ വികസിപ്പിച്ച എഐ അഗര്‍വാള്‍ പുറത്തിറക്കിയിരുന്നു. അടുത്തിടെ കുട്രിമിന്റെ എഐ ക്ലൗഡ് സേവനമായി ക്രുട്രിം ക്ലൗഡും അവതരിപ്പിച്ചു. ഇത് ഡെവലപ്പര്‍മാരെയും എന്റര്‍പ്രൈസര്‍മാരെയും പ്രൊജക്ടുകള്‍ ത്വരിതപ്പെടുത്തുന്നതിനും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും വിപുലമായ ജിപിയു ഉറവിടങ്ങള്‍ കണ്ടെത്താന്‍ സഹായിക്കും

logo
The Fourth
www.thefourthnews.in