'ടെസ്‌ല സെഡാനുമായി സാമ്യം!'; ഒല ഇലക്ട്രിക് കാർ പേറ്റന്റ് ഡിസൈൻ ചോർന്നു

'ടെസ്‌ല സെഡാനുമായി സാമ്യം!'; ഒല ഇലക്ട്രിക് കാർ പേറ്റന്റ് ഡിസൈൻ ചോർന്നു

ഒല ഇലക്ട്രിക് കാറിന്റെ രൂപം മോഡൽ S, മോഡൽ 3 എന്നീ ടെസ്‌ല സെഡാനുകളുമായി സാമ്യമുള്ളതാണ്
Updated on
2 min read

രാജ്യത്തെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിൽ വിപ്ലവം തീർത്തവരാണ് ഒല. ആരെയും ഞെട്ടിക്കുന്ന ഫീച്ചറുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് ഒല ഇന്ത്യന്‍ വിപണിയിലേക്കെത്തിയത്. ഇലക്ട്രിക്ക് ഇരുചക്ര വാഹന വിപണിവെട്ടിപ്പിടിച്ച ഒല ഇലക്ട്രിക്ക് കാര്‍ രംഗത്തേക്കും പ്രവേശിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകളും നേരത്തെ തന്നെ പുറത്തുവന്നതാണ്. ഇപ്പോഴിതാ പുതിയ ഒല ഇലക്ട്രിക് കാറിന്റെ പേറ്റന്റ് ഡിസൈൻ ചിത്രം ചോര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. പേറ്റന്റ് ചിത്രത്തിലെ രൂപകൽപ്പനയ്ക്ക് നേരത്തെ വന്ന ടീസറുകളുമായി ബന്ധമുണ്ടെന്നതാണ് ശ്രദ്ധേയം.

നിലവിൽ കാർ കൺസെപ്റ്റ് ഘട്ടത്തിലായതിനാൽ പ്രൊഡക്ഷൻ പതിപ്പിൽ എത്തുമ്പോൾ ഡിസൈനിൽ ചെറിയ വ്യത്യാസങ്ങൾ വന്നേക്കും. ഒല ഇലക്ട്രിക് കാറിന്റെ രൂപം മോഡൽ S, മോഡൽ 3 എന്നീ ടെസ്‌ല സെഡാനുകളുമായി സാമ്യമുള്ളതാണ്. കൂപ്പെ പോലെ പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന റൂഫും ശ്രദ്ധേയമാണ്. ബോഡി പാനലുകൾ വൃത്താകൃതിയിലുള്ളതും മിനുസമാർന്നതുമാണ്. ഫ്യൂച്ചറിസ്റ്റിക് ഹെഡ്‌ലാമ്പുകൾ, ഒആര്‍വിഎമ്മുകള്‍ തുടങ്ങി എയറോഡൈനാമിക്‌സിനെ സഹായിക്കുന്ന തരത്തിലുള്ള ഡിസൈൻ ബിറ്റുകളും ചിത്രങ്ങളിലൂടെ കാണാം.

'ടെസ്‌ല സെഡാനുമായി സാമ്യം!'; ഒല ഇലക്ട്രിക് കാർ പേറ്റന്റ് ഡിസൈൻ ചോർന്നു
സ്‌കൂട്ടറുകള്‍ മാത്രമല്ല, ഇനി മുതല്‍ ഇലക്ട്രിക് കാറുകളും; വിപണി പിടിച്ചടക്കാന്‍ ഒല

ഇവികളിൽ സാധാരണയുള്ളതു പോലെ ഒല ഇലക്ട്രിക്കിൽ ഗ്രില്ലില്ല. മിനുസപ്പെടുത്തിയ ഫ്രണ്ട് ബമ്പറും ഇരുവശത്തുള്ള രണ്ട് എയർ ഇൻടേക്കുകളും കാറിന് പൂർണത വരുത്തുന്നു. ബമ്പറിന് മുകളിലാണ് ഹെഡ്‌ലാമ്പുകൾ. കൂടാതെ എൽഇഡി ലൈറ്റ് ബാർ വഴി ബന്ധിപ്പിച്ചിരിക്കുന്ന ലൈറ്റുകളും ഇരുവശത്തുമുണ്ട്. മുൻ ടീസറുകൾ എൽഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളുടെ സൂചന നൽകിയിരുന്നു. കാറിന്റെ മുഴുവൻ വീതിയിലും ഉൾക്കൊള്ളിച്ചാണ് ലൈറ്റ് ബാർ.

'ടെസ്‌ല സെഡാനുമായി സാമ്യം!'; ഒല ഇലക്ട്രിക് കാർ പേറ്റന്റ് ഡിസൈൻ ചോർന്നു
ബുക്കിങിൽ കുതിച്ച് ഏറ; ഇന്ത്യയിലെ ആദ്യ ഗിയർ ഇലക്ട്രിക് ബൈക്കിന്റെ വരവ് കാത്ത് 40,000 പേര്‍

ഫ്രണ്ട് ഫെൻഡറിന് പിന്നിൽ ഒരു എയർ വെന്റും ഫ്ലഷ് ഡോർ ഹാൻഡിലുകളുള്ള ഒരു സ്കൂപ്പ് ചെയ്ത മുൻവാതിലുമുണ്ടെന്നാണ് ചിത്രത്തിൽ നിന്ന് വ്യക്തമാകുന്നത്. കാറിൽ പരമ്പരാഗത വിങ് മിററുകൾക്ക് പകരം ക്യാമറകൾ ഉണ്ടാകാനാണ് സാധ്യത. ഡ്യുവൽ-ടോൺ എയ്‌റോ-ഒപ്റ്റിമൈസ്ഡ് വീലുകളാണ് കാറിനുള്ളത്. ഫുൾ ഗ്ലാസ് റൂഫിലേക്ക് സൂചന നൽകുന്ന മുൻ ടീസറുകൾക്കൊപ്പം ഇരട്ട-ടോൺ ഇഫക്റ്റുമുണ്ടെന്ന് പേറ്റന്റ് ചിത്രങ്ങളിൽ കാണുന്നു. റിയർ സ്റ്റൈലിങ്ങിൽ വ്യക്തതയില്ല.

ഒല ഇലക്ട്രിക് കാറിന്റെ ഇന്റീരിയർ കമ്പനി നേരത്ത പുറത്തുവിട്ടിരുന്നു. ഹാപ്‌റ്റിക് കൺട്രോളുകളുള്ള ഒക്ട​ഗണൽ ടു-സ്‌പോക്ക് സ്റ്റിയറിങ് വീൽ, ഫ്രീ-സ്റ്റാൻഡിങ് ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, മധ്യഭാഗത്ത് ഫ്ലോട്ടിങ് ഡിസൈനുള്ള കൂറ്റൻ ലാൻഡ്‌സ്‌കേപ്പ് ഓറിയന്റഡ് ടച്ച്‌സ്‌ക്രീൻ എന്നിവ കാറിന്റെ പ്രത്യേകതകളാണ്.

കാറിനെ കുറിച്ചുള്ള സാങ്കേതിക വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമല്ല. എന്നാൽ വാഹനത്തിന്റെ ബാറ്ററി റേഞ്ച് 500 കിലോമീറ്റര്‍ ആണെന്നും ഇന്ത്യയില്‍ നിർമിച്ച ഏറ്റവും സ്പോര്‍ട്ടി കാര്‍ തങ്ങളുടേത് ആയിരിക്കുമെന്നും കമ്പനി മുൻപ് പ്രഖ്യാപിച്ചിരുന്നു. ഫുള്‍ ചാര്‍ജിങ്ങില്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കുന്ന കാര്‍ സ്‌പോര്‍ട്ടി പെര്‍ഫോമന്‍സും കാർ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയില്‍ ഏറ്റവും വില്‍പ്പനയുള്ള ടാറ്റ നെക്‌സോണ്‍ ഇവിക്ക് ബാറ്ററി റേഞ്ച് 437 കിലോമീറ്ററാണ്.

'ടെസ്‌ല സെഡാനുമായി സാമ്യം!'; ഒല ഇലക്ട്രിക് കാർ പേറ്റന്റ് ഡിസൈൻ ചോർന്നു
ഒറ്റ ചാർജിൽ ഇത്രയും ദൂരം ഓടുമോ?; ഇന്ത്യയിൽ സിംപിൾ വൺ ഇലക്ട്രിക് സ്കൂട്ടർ ഡെലിവറി ആരംഭിച്ചു

വേഗത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ നിരത്തുകളില്‍ നിലവിലുള്ള ഏതൊരു ഇലക്ട്രിക്ക് മോഡലിനെയും തോല്‍പ്പിക്കുന്ന പെര്‍ഫോമന്‍സാണ് ഒല കാറിന്റേത്. ടാറ്റ നെക്‌സോണ്‍ ഇവി 9.4 സെക്കന്റ് കൊണ്ട് പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കുമ്പോള്‍ 4 സെക്കന്‍ഡ് മാത്രം മതി ഒല ഇവിക്കെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ അസിസ്റ്റഡ് ഡ്രൈവിങ് കഴിവുകൾ, കീലെസ്സ്, ഹാൻഡ്ലെസ് ഡോറുകളുമുണ്ടാകും. 2024ൽ കാർ വിപണിയിലെത്തും. പ്രാരംഭ വില 25 ലക്ഷം രൂപയാണെന്നാണ് സൂചന.

logo
The Fourth
www.thefourthnews.in