സ്‌കൂട്ടറുകള്‍ മാത്രമല്ല, ഇനി മുതല്‍ ഇലക്ട്രിക് കാറുകളും; വിപണി പിടിച്ചടക്കാന്‍ ഒല
ഇലക്ട്രിക്ക് ഇരുചക്ര വാഹന വിപണിയില്‍ ആരെയും ഞെട്ടിക്കുന്ന ഫീച്ചറുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് ഒല ഇന്ത്യന്‍ വിപണിയിലേക്കെത്തിയത്. ഇപ്പോഴിതാ ഹൈ പെര്‍ഫോമന്‍സ് ഇലക്ട്രിക്ക് കാര്‍ ഇന്ത്യയിലിറക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കമ്പനി ലൈവ് സ്ട്രീമില്‍, സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാളാണ് വാഹനത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. എന്തായാലും പാസഞ്ചര്‍ കാറുകളില്‍ ഒല വിപ്ലവം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇന്ത്യയില്‍ ഏറ്റവും വില്‍പ്പനയുള്ള ടാറ്റ നെക്‌സോണ്‍ ഇവിക്ക് ബാറ്ററി റേഞ്ച് 437 കിലോമീറ്ററാണ്.
വാഹനത്തിന്റെ ബാറ്ററി റേഞ്ച് 500 കിലോമീറ്റര്‍ ആണെന്നും ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും സ്പോര്‍ട്ടി കാര്‍ തങ്ങളുടേത് ആയിരിക്കുമെന്നുമാണ് അഗര്‍വാള്‍ പ്രഖ്യാപിച്ചത്. ഫുള്‍ ചാര്‍ജിങ്ങില്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കുന്ന കാര്‍ സ്‌പോര്‍ട്ടി പെര്‍ഫോമന്‍സും വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയില്‍ ഏറ്റവും വില്‍പ്പനയുള്ള ടാറ്റ നെക്‌സോണ്‍ ഇവിക്ക് ബാറ്ററി റേഞ്ച് 437 കിലോമീറ്ററാണ്.
വേഗത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ നിരത്തുകളില്‍ നിലവിലുള്ള ഏതൊരു ഇലക്ട്രിക്ക് മോഡലിനെയും തോല്‍പ്പിക്കുന്ന പെര്‍ഫോമന്‍സാണ് ഒല കാറിന്റേത്. ടാറ്റ നെക്‌സോണ്‍ ഇവി 9.4 സെക്കന്റ് കൊണ്ട് പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കുമ്പോള്‍ 4 സെക്കന്‍ഡ് മാത്രം മതി ഒലയുടെ പടക്കുതിരയ്ക്ക്.
ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണ് കാറിന് നല്‍കിയിട്ടുള്ളത്. യു ആകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, മുന്‍ഭാഗം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ലൈറ്റ്ബാര്‍ എന്നിവ വാഹനത്തിന് സ്‌പോര്‍ട്ടി ലുക്ക് സമ്മാനിക്കുന്നു. വായുവിനെ കീറിമുറിച്ചു പായാന്‍ കഴിയുന്ന ഡിസൈന്‍ രീതികള്‍ അവലംബിച്ചിരിക്കുന്ന കാറിന്റെ ഡ്രാഗ് കോ എഫിഷ്യന്റ് 0.21സിഡി ആണെന്നുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്. ഈ വര്‍ഷം ഓഗസ്റ്റില്‍ ട്വിറ്ററിലൂടെ ഇലക്ട്രിക് കാര്‍ പാട്ടോടൈപ്പിന്റെ ചിത്രം ഭവിഷ് അഗര്‍വാള്‍ പങ്കുവച്ചിരുന്നു.
ADAS(Advanced Driver Assistance System) സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വാഹനത്തില്‍ ഗ്ലാസ് റൂഫും, ടെസ്ല മോഡല്‍ എസിന് സമാനമായി ഹാന്‍ഡിലുകള്‍ ഇല്ലാത്ത തരത്തിലുള്ള ഡോര്‍ ഡിസൈനും നല്‍കിയിട്ടുണ്ട്
ഒല പുറത്തിറക്കിയ വീഡിയോയില്‍ നിന്ന് പുതിയ മോഡല്‍ സ്‌പോര്‍ട്ടി ഡിസൈനുള്ള ഹാച്ച്ബാക്ക് ആകാനാണ് സാധ്യത. ഫീച്ചറുകളുടെ കാര്യത്തിലും ഒല നിരാശപ്പെടുത്തില്ല. ഒലയുടെ ADAS(Advanced Driver Assistance System) സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വാഹനത്തില്‍ ഗ്ലാസ് റൂഫും, ടെസ്ല മോഡല്‍ എസിന് സമാനമായി ഹാന്‍ഡിലുകള്‍ ഇല്ലാത്ത തരത്തിലുള്ള ഡോര്‍ ഡിസൈനും നല്‍കിയിട്ടുണ്ടെന്ന് അഗര്‍വാള്‍ വ്യക്തമാക്കി.
അണിയറയില്‍ ഒരുങ്ങുന്ന വാഹനത്തെ 2024ല്‍ പുറത്തിറക്കാനാണ് പദ്ധതി. ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ പ്രൈസ് ടാഗില്‍ വാഹനത്തെ കളത്തിലിറക്കുകയാണെങ്കില്‍ ഇലക്ട്രിക്ക് വാഹനരംഗത്തെ കൊലകൊമ്പന്മാര്‍ മുട്ടുമടക്കുമെന്ന് ഉറപ്പ്.